Gulf

ഒമാനില്‍ 1,739 പുതിയ കോവിഡ്-19 രോഗികള്‍

 

ഒമാനില്‍ കോവിഡ് ബാധിതര്‍ 68,000 കടന്നു. തിങ്കളാഴ്ച 1,739 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 1,514 ഒമാന്‍ പൗരന്‍മാര്‍ക്കും 225 പ്രവാസികള്‍ക്കുമാണ് പുതുതായി കോവിഡ് ബാധിച്ചത്. ഇതോടെ ഒമാനിലെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 68,400 ആയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

കോവിഡ് ബാധിച്ച് എട്ട് പേര്‍ കൂടി ഒമാനില്‍ മരണപ്പെട്ടു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണം 326 ആയിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,146 പേര്‍ കൂടി രോഗമുക്തി നേടി. രാജ്യത്ത് കോവിഡ് ഭേദമായവരുടെ എണ്ണം 45,150 ആയി ഉയര്‍ന്നു.

ഒരു ദിവസത്തിനിടെ 3,957 പേര്‍ക്കാണ് കോവിഡ് പരിശോധന നടത്തിയത്. ഇതോടെ രാജ്യത്ത് ഇതുവരെ 2,74,745 കോവിഡ് പരിശോധനകള്‍ പൂര്‍ത്തിയാക്കിയതായും മന്ത്രാലയം അറിയിച്ചു. 24 മണിക്കൂറിനിടെ 75 പേരെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാജ്യത്ത് നിലവില്‍ 574 പേരെയാണ് ആശുപത്രിയില്‍ തുടരുന്നത്. ഇതില്‍ 170 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.

മസ്‌കത്ത് ഗവര്‍ണറേറ്റിലെ മത്ര വിലായത്തില്‍ 85 ശതമാനത്തിലധികം രോഗികളും രോഗമുക്തി നേടിയതായി ആരോഗ്യ മന്ത്രാലയം. ആദ്യ ദിനങ്ങള്‍ മുതല്‍ ഏറ്റവും കൂടുതല്‍ രോഗം സ്ഥിരീകരിച്ചിരുന്ന മത്രയില്‍ പുതിയ രോഗികള്‍ കുത്തനെ കുറഞ്ഞു. മത്ര സൂഖ് ഉള്‍പ്പടെയുള്ള ഭാഗങ്ങളില്‍ നിലവില്‍ നിയന്ത്രണങ്ങള്‍ തുടരുകയാണ്. 8,292 പേര്‍ക്കാണ് ഇതുവരെ മത്രയില്‍ വൈറസ് ബാധിച്ചത്. ഇതില്‍ 7,102 പേരും രോഗമുക്തി നേടി. സീബ് വിലായത്തില്‍ 70 ശതമാനവും ബൗശര്‍ വിലായത്തില്‍ 77.5 ശതമാനവും രോഗികള്‍ കോവിഡിനെ അതിജീവിച്ചു. മസ്‌കത്ത് ഗവര്‍ണറേറ്റില്‍ 37022 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 28058 പേര്‍ രോഗമുക്തി നേടി. 172 മരണങ്ങളാണ് ഗവര്‍ണറേറ്റില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

3 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.