India

ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രോത്സവം ‘ഹൈബ്രിഡ്’ രൂപത്തില്‍ സംഘടിപ്പിക്കും: പ്രകാശ് ജാവദേക്കര്‍

 

അന്‍പത്തിയൊന്നാമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രോത്സവം (IFFI) ഹൈബ്രിഡ് രൂപത്തില്‍ സംഘടിപ്പിക്കുമെന്ന് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കര്‍. കൊറോണാ വൈറസിനെ ആധാരമാക്കിയുള്ള അന്താരാഷ്ട്ര കൊറോണവൈറസ് ചലച്ചിത്രമേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കുന്ന, ചലച്ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് ഓണ്‍ലൈനായി കാണാനാകുമെന്ന് പ്രകാശ് ജാവദേക്കര്‍ അറിയിച്ചു. അതേസമയം, ഉദ്ഘാടന, സമാപന പരിപാടികള്‍ ഗോവയില്‍ ഒരു ചെറു സദസ്സില്‍ സംഘടിപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. മേളയില്‍ ഈ വര്‍ഷം 21 നോണ്‍ ഫീച്ചര്‍ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.

കൊറോണ വൈറസിനെ ആസ്പദമാക്കി 108 രാജ്യങ്ങളില്‍നിന്നും 2800 ഹ്രസ്വ ചിത്രങ്ങള്‍ നിര്‍മ്മിക്കപ്പെട്ടു എന്നത് ജനങ്ങളുടെ മികച്ച പ്രതിഭയ്ക്ക് ഉദാഹരണമാണെന്ന് ശ്രീ. പ്രകാശ് ജാവദേക്കര്‍ അഭിപ്രായപ്പെട്ടു. ചലച്ചിത്രോത്സവ സംഘാടകരെ അദ്ദേഹം അഭിനന്ദിച്ചു.

കൊറോണ വൈറസ് ആഗോളതലത്തില്‍ പലരാജ്യങ്ങളിലും വലിയ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. എന്നാല്‍ 2020 ന്റെ തുടക്കത്തില്‍ തന്നെ ഈ പ്രതിസന്ധി മുന്നില്‍കണ്ടുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിന്‍ കീഴില്‍ അക്ഷീണം പരിശ്രമിച്ചതിനാല്‍ ഇന്ത്യയ്ക്ക് ഈ പ്രതിസന്ധി നേരിടാനായി എന്ന് അദ്ദേഹം പറഞ്ഞു. കൊറോണ വാക്‌സിന്‍ ഉടന്‍ രാജ്യത്ത് ലഭ്യമാകും. എന്നാല്‍, ജനങ്ങള്‍ ജാഗ്രത കുറയ്ക്കരുത് എന്നും കേന്ദ്രമന്ത്രി ഓര്‍മിപ്പിച്ചു.

ഇന്ത്യയെപ്പോലെ, ഒരു ബൃഹത് രാജ്യത്ത് കൊറോണ വൈറസിന് എതിരെയുള്ള ബോധവല്‍ക്കരണം, മികച്ച രീതിയില്‍ സാധ്യമാക്കിയ കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രിയെയും വകുപ്പിനെയും, കേന്ദ്ര ന്യൂനപക്ഷ കാര്യ വകുപ്പ് മന്ത്രി ശ്രീ മുക്താര്‍ അബ്ബാസ് നഖ്വി അഭിനന്ദിച്ചു.കൊറോണ വൈറസ് ചലച്ചിത്രമേളയിലൂടെ, ഒരൊറ്റ സ്ഥലത്ത് ഇത്രയധികം ഹ്രസ്വചിത്രങ്ങള്‍ കൊണ്ടുവന്ന സംഘാടകരെ അദ്ദേഹം അഭിനന്ദിച്ചു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.