ഐ പി എൽ പോയന്റ് പട്ടികയിലെ രണ്ടാം സ്ഥാനക്കാരായ ഡൽഹിയെ നാണംകെടുത്തി ഏഴാം സ്ഥാനക്കാരായ ഹൈദരാബാദ്. ആദ്യം ബാറ്റിംഗിലും പിന്നെ ബൗളിംഗിലും ഡൽഹിയെ നിഷ്പ്രഭരാക്കിയ ഹൈദരാബാദ് 88 റൺസിനാണ് വിജയിച്ചത്. ജയിച്ച് ഒന്നാം സ്ഥാനത്തെത്താനുള്ള അവസരമാണ് ഡൽഹിക്ക് നഷ്ടമായത്.
സ്കോർ:
ഹൈദരാബാദ് 219/2 (20)
ഡൽഹി 131 (19)
ടോസ് നേടിയ ഡൽഹി ക്യാപ്റ്റൻ ശ്രേയസ് അയ്യർ ഹൈദരാബാദിനെ ബാറ്റിംഗിനയച്ചു. എന്നാൽ ഈ തീരുമാനം തെറ്റായെന്ന് തെളിയിക്കുന്നതായിരുന്നു ഹൈദരാബാദിൻ്റെ ബാറ്റിംഗ്. ഓപ്പണർമാരായ ഡേവിഡ് വാർനറും വൃദ്ധിമാൻ സാഹയും ഡൽഹി ബൗളർമാരെ നിഷ്ക്കരുണം ആക്രമിച്ചു. ആദ്യ അഞ്ച് ഓവറിൽ 50 കടന്ന ഹൈദരാബാദ് ഒമ്പതാം ഓവറിൽ നൂറിലെത്തി. വാർനർ 66(34) പുറത്തായ ശേഷമാണ് സ്കോറിംഗിന് അൽപമെങ്കിലും വേഗം കുറഞ്ഞത്. അധികം വൈകും മുമ്പ് ഹൈദരാബാദ് വീണ്ടും ആക്രമണം തുടങ്ങി. സാഹയ്‌ക്കൊപ്പം മനീഷ് പാണ്ഡെയും ചേർന്ന് സ്കോർ ഉയർത്തി. 45 ബോളിൽ 87 റൺസെടുത്താണ് സാഹ പുറത്തായത്. 44(31) റൺസുമായി പാണ്ഡെ പുറത്താകാതെ നിന്നു.
കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന് ഇറങ്ങിയ ഡൽഹിയുടെ മുൻനിര ഹൈദരാബാദിൻ്റെ ബൗളിംഗ് ആക്രമണത്തിന് മുന്നിൽ തകർന്നടിഞ്ഞു. ഓപ്പണർ രഹാനെയ്ക്കും 26(19) ഋഷഭ് പന്തിനും 36(35) മാത്രമാണ് അൽപ്പമെങ്കിലും പിടിച്ചു നിൽക്കാനായത്. നാലോവറിൽ ഏഴ് റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റെടുത്ത റഷീദ്ഖാനാണ് ഡൽഹിയെ തകർത്തത്. ഒടുവിൽ ഒരോവർ ബാക്കിനിൽക്കെ ഡൽഹിയുടെ ഇന്നിംഗ്സ് 131 റൺസിൽ അവസാനിച്ചു. ടൂർണമെൻ്റിൽ ആദ്യമായാണ് ഡൽഹി ഓൾഔട്ടാകുന്നത്. തോൽവിയോടെ ഡൽഹി മൂന്നാം സ്ഥാനത്തായി. ഹൈദരാബാദ് ആറാം സ്ഥാനത്തും എത്തി.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.