തിരുവനന്തപുരം: ശുദ്ധമായ അങ്ങാടി പച്ച മരുന്നുകൾ വിപണിയിൽ ആവശ്യാനുസരണം ലഭ്യമാക്കുന്നതിനായി ഡപ്യൂട്ടി ഡ്രഗ്സ് കൺട്രോളർ (ആയുർവേദം) വിദഗ്ദരുടെ യോഗം വിളിച്ചു കൂട്ടി നിർദ്ദേശങ്ങൾ സർക്കാരിന് സമർപ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ.സർക്കാർ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
ആയുഷ് ഡയറക്ടർക്കാണ് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് നിർദ്ദേശം നൽകിയത്. ശുദ്ധമായ അങ്ങാടി മരുന്നുകൾ കിട്ടാത്തതു കാരണം ആരോഗ്യ പ്രശ്നങ്ങളുണ്ടാകുന്നതായി ആരോപിച്ച് സമർപ്പിച്ച പരാതിയിലാണ് നടപടി. പരാതി വസ്തുതാപരമാണെന്ന് ആയുർവേദ ഡപ്യൂട്ടി ഡ്രഗ്സ് കൺട്രോളർ കമ്മീഷനെ അറിയിച്ചു.
കേരള മെഡിസിനൽ പ്ലാൻറ്സ് ബോർഡ്, ദേശീയ ആയുഷ് മിഷൻ, ആയുർവേദ മരുന്നുകളുടെ ഉൽപ്പാദകരുടെ സംഘടനാ പ്രതിനിധി, ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ പ്രതിനിധി, പരിചയ സമ്പന്നനായ മുൻ ആയുർവേദ ഡപ്യൂട്ടി ഡ്രഗ് കൺട്രോളർ എന്നിവരെ ഉൾക്കൊള്ളിച്ച് ഒരു സമിതിക്ക് രൂപം കൊടുക്കാനാണ് കമ്മീഷൻ നിർദ്ദേശിച്ചത്. പ്രസ്തുത സമിതിയുടെ അഭിപ്രായം നിർദ്ദേശമായി സർക്കാരിന് സമർപ്പിക്കണമെന്നും കമ്മീഷൻ നിർദ്ദേശിച്ചു. ഡോ. എം.എ. ഷാജഹാൻ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.