Oman

ഒമാനില്‍ ആശുപത്രികള്‍ നിറയുന്നു; ജാഗ്രത കൈവിടരുതെന്ന് ആരോഗ്യ മന്ത്രി

 

ഒമാനില്‍ കോവിഡ് രോഗികളുടെ എണ്ണം ഉയര്‍ന്നതോടെ രാജ്യത്തെ ആശുപത്രികള്‍ പരമാവധി ശേഷിയിലേക്ക് അടുക്കുന്നതായി ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അല്‍ സഈദി മുന്നറിയിപ്പ് നല്‍കി. തീവ്ര പരിചരണ വിഭാഗങ്ങളിലടക്കം രോഗികള്‍ ക്രമാതീതമായി കൂടുന്ന സാഹചര്യമാണുള്ളത്. നിലവിലെ സാഹചര്യത്തില്‍ ജാഗ്രത അനിവാര്യമാണെന്ന് കോവിഡ് ഫീല്‍ഡ് ആശുപത്രിയുടെ ഉദ്ഘാടന ശേഷം മാധ്യമപ്രവര്‍ത്തകരോട് മന്ത്രി പറഞ്ഞു. സാമൂഹിക അകലമടക്കം പ്രതിരോധ നടപടികള്‍ പാലിക്കുന്നതില്‍ പലരും അലംഭാവം കാണിച്ചിട്ടുണ്ട്.

രോഗികളുടെ എണ്ണം വര്‍ധിക്കാന്‍ അത് കാരണമായെന്നും അല്‍ സഈദി പറഞ്ഞു.സാമ്പത്തിക മേഖല ഉത്തേഝിപ്പിക്കാന്‍ കൂടുതല്‍ വാണിജ്യ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ ഇത് മുന്‍കരുതല്‍ നടപടികളില്ലാതെ അശ്രദ്ധമായി പ്രവര്‍ത്തിക്കുന്നതിനുള്ള അനുമതിയല്ല. ഒമാനിലെ മൊത്തം രോഗികളുടെ എണ്ണം ഒരു ലക്ഷം കടന്നു. ഞായറാഴ്ച തീവ്ര പരിചരണ വിഭാഗത്തില്‍ 210 രോഗികളാണ് ഉണ്ടായിരുന്നത്. ഒമാന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരം സാഹചര്യം. മൂന്ന് ദിവസത്തിനിടെ 45 മരണമാണ് സംഭവിച്ചതെന്നും അശ്രദ്ധയോടെയുള്ള പ്രവര്‍ത്തനങ്ങളുടെ ഫലമാണ് ഇതെന്നും മന്ത്രി പറഞ്ഞു. തീവ്ര പരിചരണ വിഭാഗത്തിലേക്ക് കൂടുതല്‍ നഴ്‌സുമാരെയും ഡോക്ടര്‍മാരെയും റിക്രൂട്ട് ചെയ്തിട്ടുണ്ട്. ആവശ്യമെങ്കില്‍ ഫീല്‍ഡ് ആശുപത്രിയോട് ചേര്‍ന്ന് തീവ്ര പരിചരണ വിഭാഗം ആരംഭിക്കുന്നതും പരിഗണിക്കുമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.

കോവിഡ് വാക്‌സിന്‍ ലഭ്യതയെ യാഥാര്‍ഥ്യ ബോധത്തോടെ സമീപിക്കേണ്ടതുണ്ടെന്നും ഡോ. അല്‍ സഈദി വ്യക്തമാക്കി. എല്ലാവരും സ്വന്തം ആരോഗ്യവും കുടുംബത്തിന്റെയും സമൂഹത്തിന്റെയും ആരോഗ്യവും പരിരക്ഷിക്കാന്‍ പ്രതിബദ്ധത പുലര്‍ത്തണം. യുവാക്കള്‍ രോഗം സംബന്ധിച്ച ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ഊഹാപോഹങ്ങള്‍ തള്ളികളയുകയും വേണമെന്നും മന്ത്രി പറഞ്ഞു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 week ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

2 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

7 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

7 months ago

This website uses cookies.