യു.എ.ഇ യുടെ ചൊവ്വ പര്യവേഷണ ദൗത്യമായ ഹോപ് പ്രോബ് മിഷന് ഒരുക്കങ്ങൾ പൂർത്തിയാക്കിയതായി എമിറേറ്റ്സ് മാർസ് മിഷൻ പ്രോജക്ട് ഡയറക്ടർ ഒമ്രാൻ ഷറഫ് അറിയിച്ചു. അറബ് ലോകത്തെ ആദ്യത്തെ ഇൻറർപ്ലാനറ്ററി ദൗത്യമാണിത്. 15ന് പുലർച്ചെ 12.51ന് ജപ്പാനിലെ തനേഗാഷിമ ബഹിരാകാശ കേന്ദ്രത്തിൽ നിന്നാണ് വിക്ഷേപണം. 2021 ഫെബ്രുവരിയിൽ ഹോപ്പ് ചൊവ്വയുടെ ഭ്രമണപഥത്തിൽ പ്രവേശിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജപ്പാനിലെ ലോഞ്ച് സ്റ്റേഷനിൽ ഹോപ് പ്രോബ് വിപുലമായ പരീക്ഷണ പ്രവർത്തനങ്ങളിലാണ്. ഇമറാത്തി എൻജീനിയേഴ്സ് സംഘം പ്രീ-ലോഞ്ച് തയ്യാറെടുപ്പുകൾക്ക് മേൽനോട്ടം വഹിക്കുന്നു.
യു.എ.ഇ പ്രസിഡന്റ് ഹിസ് ഹൈനസ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാനും വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമും 2014 ൽ പ്രഖ്യാപിച്ച സംരംഭമാണിത്. യു.എ.ഇ ബഹിരാകാശ ഏജൻസിയാണ് പദ്ധതിക്ക് ആവശ്യമായ ധനസഹായം നൽകുന്നതും മേൽനോട്ടം വഹിക്കുന്നതും. രൂപകൽപ്പന, വികസനം, ഹോപ്പ് പ്രോബിന്റെ സമാരംഭം എന്നിവയുടെ മേൽനോട്ട ചുമതല മുഹമ്മദ് ബിൻ റാഷിദ് സ്പെയ്സ് സെന്ററിനാണ്.
ബഹിരാകാശ ശാസ്ത്രത്തിലും എൻജിനീയറിങിലും രാജ്യത്തിന്റെ കഴിവുകൾ വികസിപ്പിക്കാനും ബഹിരാകാശ പര്യവേഷണത്തിലെ ആഗോള ശ്രമങ്ങൾക്ക് സംഭാവന നൽകാനും കഴിവുള്ള ഇമറാത്തി യുവാക്കളെയും പ്രതിഭകളെയും വളർത്തിയെടുക്കുകയുമാണ് എമിറേറ്റ്സ് മാർസ് മിഷന്റെ ലക്ഷ്യമെന്നും യു.എ.ഇയുടെ ഹോപ്പ് പ്രോബ് എല്ലാ അറബികളുടെയും നേട്ടമാവുമെന്ന് ഹിസ് ഹൈനസ് ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പറഞ്ഞു. ഓരോ ഇമറാത്തികൾക്കും അഭിമാനത്തിന്റെ നിമിഷമാണിത്. രാജ്യത്തെ എൻജിനീയർമാരുടെ വഴിത്തിരിവും നേട്ടവുമാണിത്.
മെച്ചപ്പെട്ട ഭാവി കെട്ടിപ്പടുക്കുന്നതിന് വിവിധ രാഷ്ട്രങ്ങളുമായി സഹകരണം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ദുബൈ ആസ്ഥാനമായുള്ള ബഹിരാകാശ ദൗത്യത്തിന്റെ നിയന്ത്രണം ജപ്പാനിലെ ലോഞ്ച് ടീമുമായി മുഹമ്മദ് ബിൻ റാഷിദ് സ്പെയ്സ് സെന്റെറാണ് ഏകോപിപ്പിക്കുന്നത്. കാലാവസ്ഥാ പ്രതിഭാസങ്ങളായ കൊടുങ്കാറ്റ്, പൊടിക്കാറ്റ്, താപനിലയിലെ മാറ്റങ്ങൾ, ഭൂപ്രകൃതിയെ ആശ്രയിച്ച് ചൊവ്വയിലെ അന്തരീക്ഷ പാറ്റേണുകളിലെ മാറ്റങ്ങൾ എന്നിവ ഹോപ്പ് നിരീക്ഷിക്കും.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.