Breaking News

പൗരത്വവും ദേശീയത മതേതരത്വവും സിബിഎസ്ഇ കുട്ടികള്‍ പഠിക്കേണ്ട; സിലബസില്‍ നിന്ന് വെട്ടിമാറ്റി അധികൃതര്‍

 

ന്യൂഡല്‍ഹി: പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്കായി തയ്യാറാക്കിയ സിലബസില്‍ നിന്നും പൗരത്വം, മതേതരത്വം, ദേശീയത, ഫെഡറലിസം തുടങ്ങിയവയെക്കുറിച്ചുള്ള ഭാഗങ്ങള്‍ വെട്ടിമാറ്റി സിബിഎസ്ഇ. 2020-21 പ്ലസ് വണ്‍ ബാച്ചിലെ പൊളിറ്റിക്കല്‍ സയന്‍സില്‍ നിന്നാണ് നിര്‍ണായക വിഷയങ്ങള്‍ വെട്ടിമാറ്റിയിരിക്കുന്നത്.

ഇവയ്ക്കുപുറമെ പ്രാദേശിക ഭരണകൂടങ്ങളുടെ ആവശ്യകത, ഇന്ത്യന്‍ തദ്ദേശ ഭരണത്തിന്‍റെ വളര്‍ച്ച തുടങ്ങിയ ഭാഗങ്ങളും പാഠ്യപദ്ധതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കോവിഡ് പശ്ചാത്തലത്തില്‍ കേന്ദ്ര മാനവ വികസന മന്ത്രാലയത്തിന്‍റെ നിര്‍ദ്ദേശപ്രകാരമാണ് നടപടി. ഒന്‍പത് മുതല്‍ 12-ാം ക്ലാസ് വരെയുള്ള സിലബസ് 30 ശതമാനം വെട്ടിച്ചുരുക്കാനാണ് മന്ത്രാലയത്തിന്‍റെ നിര്‍ദ്ദേശം.

കോവിഡ് പശ്ചാത്തലത്തില്‍ പഠന നേട്ടത്തിന്‍റെ പ്രാധാന്യം കണക്കിലെടുത്ത് പ്രധാന ആശയങ്ങള്‍ നിലനിര്‍ത്തിക്കൊണ്ട് സിലബസ് 30 ശതമാനം വരെ കുറച്ച് യുക്തിസഹമാക്കാന്‍ തീരുമാനിച്ചു എന്നായിരുന്നു മാനവ വികസന മന്ത്രി രമേശ് പൊഖ്രിയാലിന്‍റെ ട്വീറ്റ്.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.