Breaking News

ഹോ​ളി​വു​ഡ് ന​ട​ൻ ചാ​ഡ്‌​വി​ക് ബോ​സ്മാ​ൻ‌ അ​ന്ത​രി​ച്ചു

 

പ്രമുഖ ഹോളിവുഡ് നടനും ഹിറ്റ് ചിത്രമായ ബ്ലാക്ക് പാന്തറിലെ നായകനുമായ ചാഡ്‌വിക് ബോസ്മാന്‍ (43) അന്തരിച്ചു. ലോസ് ആഞ്ചലസിലെ വീട്ടിലായിരുന്നു അന്ത്യം. മരണസമയത്ത് ഭാര്യയും മക്കളും മറ്റ് കുടുംബാംഗങ്ങളും സമീപത്തുണ്ടായിരുന്നു. വന്‍കുടലിലെ അര്‍ബുദബാധയെത്തുടര്‍ന്ന് നാലുവര്‍ഷമായി ചികില്‍സയിലായിരുന്നുവെന്ന് അദ്ദേഹത്തിന്റെ കുടുംബം പ്രസ്താവനയില്‍ അറിയിച്ചു.

ബ്ലാക്ക് പാന്തറിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ കഴിഞ്ഞത് ചാഡ്‌വിക്കിന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആദരമാണ്. അദ്ദേഹം ഒരു യഥാര്‍ഥ പോരാളിയും സ്ഥിരോല്‍സാഹിയുമായിരുന്നു. നിങ്ങള്‍ വളരെയധികം സ്‌നേഹിച്ച ഒട്ടേറെ സിനിമകള്‍ നിങ്ങള്‍ക്കായി അദ്ദേഹം സമര്‍പ്പിക്കുകയും ചെയ്തുവെന്ന് കുടുംബം വ്യക്തമാക്കി. രോഗം ബാധിച്ച്‌ കീമോതെറാപ്പിയും ശസ്ത്രക്രിയകളും നടത്തിക്കൊണ്ടിരിക്കുന്നതിനിടയിലും അദ്ദേഹം സിനിമാ ചിത്രീകരണത്തില്‍ മുഴുകിയിരുന്നു.

ഫ്രം മാര്‍ഷല്‍ ടു ഡ ഫൈവ് ബ്ലഡ്സ്, ഓഗസ്റ്റ് വില്‍സണ്‍സ് മാ റെയ്നീസ് ബ്ലാക്ക് ബോട്ടം തുടങ്ങി നിരവധി സിനിമകളില്‍ കാന്‍സര്‍ ബാധിതനായിരിക്കെ അദ്ദേഹം അഭിനയിച്ചു. 1976 നവംബര്‍ 29ല്‍ ജനിച്ച ചാഡ്വിക് സിനിമകള്‍ക്ക് പുറമെ നിരവധി ടെലിവിഷന്‍ സീരിയലുകളുടെയും ഭാഗമായി. ഹിറ്റ് സിനിമയായ ബ്ലാക്ക് പാന്തറിലെ നായക കഥാപാത്രത്തിലൂടെയാണ് ബോസ്മാന്‍ പ്രശസ്തനായത്. ഗെറ്റ് ഓണ്‍ അപ്, 42, ഗോഡ്സ് ഓഫ് ഈജിപ്ത്, ക്യാപ്റ്റന്‍ അമേരിക്ക തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായി. പിന്നീട് അവഞ്ചേഴ്സ് ഇന്‍ഫിനിറ്റി വാര്‍, അവഞ്ചേഴ്സ് എന്‍ഡ് ഗെയിം തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു.

ഹി​റ്റ് സി​നി​മ​യാ​യ ബ്ലാ​ക്ക് പാ​ന്ത​റി​ലെ നാ​യ​ക ക​ഥാ​പാ​ത്ര​ത്തി​ലൂ​ടെ​യാ​ണ് ബോ​സ്മാ​ൻ‌ പ്ര​ശ​സ്ത​നാ​യ​ത്. ക്യാ​പ്റ്റ​ൻ അ​മേ​രി​ക്ക, അ​വ​ഞ്ചേ​ഴ്സ് ഇ​ൻ​ഫി​നി​റ്റി എ​ന്നീ സി​നി​മ​ക​ളു​ടെ​യും ഭാ​ഗ​മാ​യി.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.