കാനനഛായയില്‍ ആട് മേക്കാന്‍
ഞാനും വരട്ടെയോ നിന്‍റെ കൂടെ
പാടില്ല പാടില്ല നമ്മെ നമ്മള്‍
പാടെ മറന്നൊന്നും ചെയ്തു കൂടാ
ഒന്നവനത്തിലെ കാഴ്ച കാണാന്‍
എന്നെയും കൂടൊന്നു കൊണ്ട് പോകൂ
നിന്നെ ഒരിക്കല്‍ ഞാന്‍ കൊണ്ട് പോകാം
ഇന്ന് വേണ്ടിന്നു വേണ്ടോമലാളേ…
ഈ വരികള്‍ എല്ലാവര്‍ക്കും ഓര്‍മ ഉണ്ടാകും. ചങ്ങമ്പുഴ എഴുതിയ മനോഹര പ്രണയ കവിത. പിന്നീട് രമണന്‍ എന്ന സിനിമയില്‍ കവിത ഉപയോഗിച്ചു. കെ രാഘവന്‍ മാസ്റ്റര്‍ സംഗീതം നല്‍കി കെ ഉദയഭാനുവും, പി ലീലയും ചേര്‍ന്ന് ആലപിച്ച് പ്രശസ്തമാക്കി. ഇതില്‍ ആട്ടിടയന്‍ ആടിനെ മേയ്ക്കാന്‍ പോകുന്ന കാനനഛായ എവിടെയാണെന്നോ…? ത്യക്കാക്കര…! ഇടപ്പള്ളി സ്വദേശികള്‍ ആടിനെയും കന്നുകാലികളേയും മേയ്ക്കാന്‍ പതിവായി പോയിരുന്ന ഇടമായിരുന്നു ത്യക്കാക്കര. ത്യക്കാക്കരയില്‍ മ്യഗസ്നേഹികള്‍ കൂടുതലാണ്. പണ്ട് മൊട്ട കുന്നും, കുറ്റികാടുമായി കിടന്ന ഇടമായിരുന്നു ത്യക്കാക്കര.
ത്യക്കാക്കരയിലെ മൊട്ട കുന്നുകളിലെ കുറുക്കന്‍മാര്‍ പ്രശസ്തമായിരുന്നു. ഇന്ന് അവിടെ മൊട്ട കുന്നുകളും, കുറുക്കന്‍മാരും ഇല്ല. കുറ്റികാടുകളില്ല. കുറുക്കന്‍മാര്‍ ഓലി ഇടുന്ന ശബ്ദം കുട്ടിക്കാലത്ത് പലപ്പോഴും കേട്ടിട്ടുണ്ട്. അനുസരിച്ചില്ലെങ്കില്‍ കുറുക്കനിട്ട് കൊടുക്കുമെന്ന് വീട്ടില്‍ പേടിപ്പിച്ചിരുന്നത് ഒരു ചിരിയോടെ ഇപ്പോള്‍ ഓര്‍ക്കുന്നു. കാട്ടുമുയലും, കീരിയും എത്ര എണ്ണം…
തൃക്കാക്കര സെന്‍റ് ജോസഫ് സ്ക്കൂളിലേയ്ക്ക് കുതിരവണ്ടിയില്‍ എത്തുന്ന ഒരു സഹപാഠി എനിക്ക് ഉണ്ടായിരുന്നു. കല്ലുപുരയ്ക്കല്‍ അഹമ്മദ്പിള്ളയുടെ മകന്‍റെ മകന്‍ റഹീം സ്ക്കൂളില്‍ ആറാം ക്ലാസ് വരെ എത്തിയത് കല്ല്യാണി എന്ന കുതിര വലിക്കുന്ന വണ്ടിയിലായിരുന്നു. അഹമ്മദ്പിള്ള ത്യക്കാക്കര പഞ്ചായത്ത് വൈസ് പ്രസിഡന്‍റായിരുന്നു. വളരെ കൗതുകത്തോടെയാണ് കുതിര വണ്ടിയില്‍ റഹീം പോകുന്നത് ഞങ്ങള്‍ കണ്ടിരുന്നത്. കപ്പട മീശയുള്ള മീശമുഹമ്മദായിരുന്നു കുതിരവണ്ടി ഓടിച്ചിരുന്നത്. അദ്ദേഹത്തിന്‍റെ സഹായിയായ കോ പൈലറ്റ് ഹൈദ്രോസ് എന്ന ചെറുപ്പക്കാരനും വണ്ടിയിലുണ്ടാകുമായിരുന്നു. മോട്ടാര്‍ വാഹനങ്ങള്‍ കാര്യമായില്ലാത്ത കാലത്താണ് ഇതെന്നത് ശ്രദ്ധേയമാണ്. കല്ല്യാണി കുതിര ഞങ്ങളുടെ വീടിന്‍റെ അടുത്ത പറമ്പുകളില്‍ മേയുന്നത് ഓര്‍മ്മകളിലെ മായാത്ത ചിത്രമാണ്.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.