Kerala

ആദ്യത്തെ മൂന്ന്‌ മാസത്തെ ചികിത്സയ്‌ക്ക്‌ ഇന്‍ഷുറന്‍സ്‌ കവറേജ്‌ ഇല്ല

കെ.അരവിന്ദ്‌

ആരോഗ്യ ഇന്‍ഷുറന്‍സ്‌ പോളിസി എടുത്തതിന് ശേഷം നിശ്ചിത കാലയളവ്‌ വരെ നേരത്തെ നിലനിന്നിരുന്ന അസുഖങ്ങള്‍ക്ക്‌ കവറേജ്‌ നല്‍കാറില്ല. ഇന്‍ഷുറന്‍സ്‌ റെഗുലേറ്ററി ആന്റ്‌ ഡെവലപ്‌മെന്റ്‌ അതോറിറ്റി (ഐആര്‍ഡിഎ) നേരത്തെ നിലനിന്നിരുന്ന അസുഖങ്ങള്‍ക്കുള്ള നിര്‍വചനത്തില്‍ ചില ഭേദഗതികള്‍ വരുത്തിയിട്ടുണ്ട്‌.

ആരോഗ്യ ഇന്‍ഷുറന്‍സ്‌ പോളിസി എടുക്കുന്ന സമയത്തുള്ള രോഗങ്ങളെയോ പരിക്കുകളെയോ ആണ്‌ നേരത്തെ നിലനിന്നിരുന്ന അസുഖങ്ങള്‍ ആയി കണക്കാക്കുന്നത്‌. സാധാരണ നിലയില്‍ ഇത്തരം അസുഖങ്ങള്‍ക്ക്‌ പോളിസി എടുത്തതിനു ശേഷം നാല്‌ വര്‍ഷം വരെ കവറേജ്‌ ലഭിക്കാറില്ല.

പോളിസി എടുക്കുന്നത്‌ മുമ്പുള്ള 48 മാസങ്ങള്‍ക്കിടെ പോളിസി ഉടമയ്‌ക്ക്‌ രോഗലക്ഷണങ്ങളെ തുടര്‍ന്ന്‌ വൈദ്യപരിശോധനയില്‍ കണ്ടെത്തുകയോ ചികിത്സ തേടുകയോ ചെയ്‌ത അസുഖങ്ങളെയോ പരിക്കുകളെയോ നേരത്തെ നിലനിന്നിരുന്ന അസുഖങ്ങള്‍ ആ യി പരിഗണിക്കുമെന്നാണ്‌ ഐആര്‍ഡിഎയുടെ മാര്‍ഗരേഖയില്‍ പറയുന്നത്‌. പോളിസി എടുത്തതിനു ശേഷം മൂന്ന്‌ മാസത്തിനകം ഏതെങ്കിലും അസുഖമുണ്ടെന്ന്‌ രോഗനിര്‍ണയത്തില്‍ കണ്ടെത്തിയാലും അതിനെ നേരത്തെ നിലനിന്നിരുന്ന അസുഖമായി പരിഗണിക്കുമെന്നാണ്‌ ഐആര്‍ഡിഎയുടെ പുതിയ ഭേദഗതി.

ഉദാഹരണത്തിന്‌ പോളിസി എടുക്കുന്നതിന്‌ ആറ്‌ മാസങ്ങള്‍ക്ക്‌ മുമ്പ്‌ കാഴ്‌ച സംബന്ധിച്ച ബുദ്ധിമുട്ടുകള്‍ നേരിടുകയും പോളിസി എടുത്ത്‌ മൂന്ന്‌ മാസത്തിനകം തിമിരം ബാധിച്ചിട്ടുണ്ടെന്ന്‌ വൈദ്യപരിശോധനയിലൂടെ കണ്ടെത്തുകയും ചെയ്യുകയാണെങ്കില്‍ നേരത്തെ നിലനിന്നിരുന്ന അസുഖമായി കണക്കാക്കുകയും ആ അസുഖത്തിന്‌ നിശ്ചിത കാലയളവ്‌ (പരമാവധി നാല്‌ വര്‍ഷം) വരെ പരിരക്ഷ ലഭ്യമാകാതെ പോവുകയും ചെയ്യും. അതേ സമയം പോളിസി എടുത്ത്‌ ആറ്‌ മാസത്തിനു ശേഷമാണ്‌ രോഗനിര്‍ണയത്തിലൂടെ അസുഖം കണ്ടെത്തിയതെങ്കില്‍ അതിന്‌ പരിരക്ഷ ലഭ്യമാകും. മൂന്ന്‌ മാസത്തിനു ശേഷം ഒരു രോഗത്തെ നേരത്തെ നിലനിന്നിരുന്ന അസുഖങ്ങളുടെ കൂട്ടത്തില്‍ പെടുത്തണമെങ്കില്‍ നേരത്തെ രോഗനിര്‍ണയം നടത്തിയിരുന്നുവെന്നതിന്‌ ആധികാരികമായ തെളിവ്‌ ഉണ്ടാകണം. രോഗനിര്‍ണയം നടത്തിയിട്ടില്ലെങ്കില്‍ നേരത്തെ നിലനിന്നിരുന്ന അസുഖമാ യി കണക്കാക്കാനാകില്ല.

പോളിസി എടുത്ത്‌ ഏതാനും മാസങ്ങള്‍ ക്കുള്ളില്‍ ഉന്നയിക്കപ്പെടുന്ന ക്ലെയിമുകളുടെ കാര്യത്തില്‍ നേരത്തെ നിലനിന്നിരുന്ന അസുഖമാണോയെന്ന്‌ ഇന്‍ഷുറന്‍സ്‌ കമ്പനി സംശയം ഉന്നയിക്കുകയും തര്‍ക്കം ഉണ്ടാകുകയും ചെയ്യാറുണ്ട്‌. അത്തരം അവ്യക്തതകള്‍ ഒഴിവാക്കാന്‍ പുതിയ ഭേദഗതി സഹായമാകും. ഭേദഗതി അനുസരിച്ച്‌ പോളിസി എടുത്തതിനു ശേഷം മൂന്ന്‌ മാസത്തിനുള്ളില്‍ ഏതെങ്കിലും രോഗത്തിന്‌ ചികിത്സ തേടുകയാണെങ്കില്‍ ക്ലെയിം നിഷേധിക്കപ്പെടും.

നേരത്തെ നിലനിന്നിരുന്ന അസുഖങ്ങളെ കുറിച്ച്‌ പോളിസി എടുക്കുന്ന സമയത്ത്‌ വെളിപ്പെടുത്തിയില്ലെങ്കില്‍ പോളിസി കാലയളവിലുടനീളം അത്തരം അസുഖങ്ങള്‍ക്ക്‌ കവറേ ജ്‌ നിഷേധിക്കപ്പെടാം. പോളിസി എടുത്ത്‌ മൂ ന്ന്‌ മാസത്തിനകം വൈദ്യപരിശോധനയിലൂടെ രോഗനിര്‍ണയം നടത്തപ്പെടുകയാണെങ്കിലും ഇത്തരത്തില്‍ കവറേജ്‌ നിഷേധിക്കപ്പെടാം. നിര്‍ബന്ധമായും വെളിപ്പെടുത്തേണ്ട കാര്യങ്ങള്‍ വെളിപ്പെടുത്തിയില്ലെന്ന ചട്ടലംഘനത്തി ന്റെ പേരിലാണ്‌ ഇങ്ങനെ ചെയ്യുന്നത്‌.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

3 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.