Economy

എച്ച്‌ഡിഎഫ്‌സി എഎംസി: `സണ്‍റൈസ്‌ ‘ സെക്‌ടറില്‍ നിന്നും ഒരു ഓഹരി

കെ.അരവിന്ദ്‌

ഇന്ത്യയിലെ ഏറ്റവും വലിയ അസറ്റ്‌ മാനേജ്‌മെന്റ്‌കമ്പനിയായ എച്ച്‌ഡിഎഫ്‌സി എഎംസി 3.6 ലക്ഷം കോടി രൂപയുടെ ആസ്‌തിയാണ്‌ കൈകാര്യം ചെയ്യുന്നത്‌. ഹൗസിങ്‌ ഡെവലപ്‌മെന്റ്‌ ഫിനാന്‍സ്‌ കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെയും സ്റ്റാന്റേര്‍ഡ്‌ ലൈഫ്‌ ഇന്‍വെസ്റ്റ്‌മെന്റ്‌ ലിമിറ്റഡിന്റെയും സംയുക്ത സംരംഭമായി 1999ലാണ്‌ കമ്പനി ആരംഭിച്ചത്‌.

ചെറുകിട നിക്ഷേപകരുടെയും നിക്ഷേപ സ്ഥാപനങ്ങളുടെയും ഉള്‍പ്പെടെ 93 ലക്ഷം അക്കൗണ്ടുകളാണ്‌ എച്ച്‌ഡിഎഫിസി എഎംസിക്കുള്ളത്‌. സജീവമായി കൈകാര്യം ചെയ്യുന്ന ഇക്വിറ്റി ഫണ്ടുകളില്‍ ഏറ്റവും ഉയര്‍ന്ന വിപണി പങ്കാളിത്തം എച്ച്‌ഡിഎഫ്‌സി എഎംസിക്കാണുള്ളത്‌. ഇന്ത്യയിലെ നാല്‌ മ്യൂച്വല്‍ ഫണ്ട്‌ നിക്ഷേപകരില്‍ ഒരാള്‍ എച്ച്‌ഡിഎഫ്‌സി എഎംസിയില്‍ നിക്ഷേപിക്കുന്നുവെന്നാണ്‌ കമ്പനി അവകാശപ്പെടുന്നത്‌.

ഉയര്‍ന്ന ആസ്‌തിയുള്ള നിക്ഷേപകര്‍ക്കും കോര്‍പ്പറേറ്റുകള്‍ക്കും ട്രസ്റ്റുകള്‍ക്കും പ്രൊവിഡന്റ്‌ ഫണ്ടുകള്‍ക്കും ആഭ്യന്തര, വിദേശ സ്ഥാപനങ്ങള്‍ക്കുമായി പോര്‍ട്‌ഫോളിയോ മാനേജ്‌മെന്റ ്‌ ഉള്‍പ്പെടെയുള്ള സേവനങ്ങളും കമ്പനി നല്‍കുന്നു. നിലവില്‍ കമ്പനിക്ക്‌ ഇരുന്നൂറിലേറെ നഗരങ്ങളിലായി 75,000 എംപാനല്‍ ചെയ്‌ത വിതരണക്കാരും 211 ശാഖകളുമുണ്ട്‌.

ബിസിനസില്‍ വളര്‍ച്ചയുടെ പുതിയ പ്രഭാ തം പൊട്ടിവിരിയുന്ന മേഖലകളെയാണ്‌ `സണ്‍ റൈസ്‌ സെക്‌ടര്‍’ എന്ന്‌ വിശേഷിപ്പിക്കുന്നത്‌. അസറ്റ്‌ മാനേജ്‌മെന്റ്‌ അത്തരമൊരു മേഖലയാണ്‌. ഓഹരി വിപണിയിലെ നിക്ഷേപം വര്‍ധിച്ചുവരുന്നത്‌ ഏറ്റവും പ്രയോജനപ്പെടുന്നത്‌ മ്യൂച്വല്‍ ഫണ്ടുകള്‍ക്കാണ്‌. മികച്ച ആസ്‌തി വളര്‍ച്ചയാണ്‌ അസറ്റ്‌ മാനേജ്‌മെന്റ്‌ കമ്പനികള്‍ കൈവരിക്കുന്നത്‌.

നിലവില്‍ ഇന്ത്യയിലെ ജനസംഖ്യയുടെ മൂന്ന്‌ ശതമാനം പേര്‍ മാത്രമാണ്‌ മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിച്ചിരിക്കുന്നത്‌. കഴിഞ്ഞ വര്‍ഷങ്ങളില്‍ മ്യൂച്വല്‍ ഫണ്ടുകളിലേക്ക്‌ നിക്ഷേപകര്‍ കൂടുതലായി എത്തുന്നതാണ്‌ കണ്ടത്‌. മ്യൂച്വല്‍ ഫണ്ട്‌ എന്ന മാര്‍ഗത്തിന്റെ സാധ്യതകള്‍ മനസിലാക്കി കൂടുതല്‍ നിക്ഷേപകര്‍ ഈ മേഖലയിലേക്ക്‌ കടന്നെത്തുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌. ഇത്‌ അസറ്റ്‌ മാനേജ്‌മെന്റ്‌ കമ്പനികള്‍ക്ക്‌ മുന്നില്‍ വലിയ അവസരങ്ങളാണ്‌ തുറന്നിട്ടിരിക്കുന്നത്‌. ഈ മേഖലയിലെ നമ്പര്‍ വണ്‍ കമ്പനി എന്ന നിലയില്‍ എച്ച്‌ഡിഎഫ്‌സി എഎംസിക്ക്‌ ഈ അവസരങ്ങള്‍ കൂടുതല്‍ ഫലപ്രദമായി പ്രയോജനപ്പെടുത്താനാകും.

നടപ്പു സാമ്പത്തിക വര്‍ഷം ഏപ്രില്‍-ജൂണ്‍ ത്രൈമാസത്തില്‍ എച്ച്‌ഡിഎഫ്‌സി എഎംസി മികച്ച പ്രകടനമാണ്‌ കാഴ്‌ച വെച്ചത്‌. 302 കോടി രൂപയാണ്‌ ഈ ത്രൈമാസത്തിലെ കമ്പനിയുടെ ലാഭം. മുന്‍ വര്‍ഷം സമാന കാലയളവിനേക്കാള്‍ ലാഭത്തിലുണ്ടായ വളര്‍ച്ച 3 ശതമാനമാണ്‌. 292 കോടി രൂപയായിരുന്നു കഴിഞ്ഞ സാമ്പത്തിക വര്‍ഷം സമാന കാലയളവിലെ ലാഭം.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

1 week ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.