പ്രായം കൂടുന്തോറും സൗന്ദര്യം കൂടുന്ന മലയാള സിനിമയുടെ നിത്യയൗവ്വനമായ മമ്മൂട്ടി ഇന്ന് 69-ാം പിറന്നാള്‍ ആഘോഷിക്കുകയാണ്. സാധാരണ സിനിമാ ലൊക്കേഷനുകളിലായിരിക്കും മെഗാസ്റ്റാറിന്റെ പിറന്നാള്‍ ആഘോഷം. എന്നാല്‍ ഇത്തവണ ലോക്ക്ഡൗണിനെ തുടര്‍ന്ന് വീട്ടില്‍ തന്നെയാണ് താരം. നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ തന്റെ വാപ്പച്ചിക്ക് പിറന്നാള്‍ ഉമ്മ നല്‍കുന്ന ചിത്രം പങ്കുവെച്ചിട്ടുണ്ട്.
തനിക്കറിയാവുന്ന ഏറ്റവും ബുദ്ധിമാനും അച്ചടക്കമുള്ളവനുമായ മനുഷ്യന്‍. എന്ത് കാര്യങ്ങള്‍ക്കും എനിക്ക് ആശ്രയിക്കാവുന്ന ഏക വ്യക്തി. എന്റെ സമാധാനവും ശാന്തിയും താങ്കളാണ്.ഈ സമയങ്ങളില്‍ താങ്കള്‍ക്കൊപ്പം ലഭിക്കുന്നത് ഏറെ അനുഗ്രമാണ്. മറിയത്തിനൊപ്പം താങ്കളെ കാണുന്നത് എന്റെ ഏറ്റവും വലിയ സന്തോഷമാണെന്നും ദുല്‍ഖര്‍ കുറിച്ചു.
മൈ ഡിയര്‍ ഇച്ചാക്ക എന്ന് വിളിച്ചുകൊണ്ടാണ് മോഹന്‍ലാല്‍ മമ്മൂട്ടിക്ക് പിറന്നാള്‍ ആശംസിച്ചത്. പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമൂട്, ജയസൂര്യ, ആസിഫ് അലി, വൈശാഖ്, സലീം കുമാര്‍, ഷെയ്ന്‍ നിഗം, നസ്രിയ, പിഷാരടി തുടങ്ങിയവരും താരത്തിന് ആശംസകള്‍ അറിയിച്ചു.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.