കൊച്ചി: സുഫിയും സുജാതയും, സി.യു. സൂൺ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മലയാളം ഫാമിലി കോമഡി ഡ്രാമയായ ഹലാൽ ലൗ സ്റ്റോറിയുടെ ആഗോളപ്രദർശനം ആമസോൺ പ്രൈം വീഡിയോയിൽ. ഇന്ത്യയിലും മറ്റു 200 ലധികം രാജ്യങ്ങളിലും പ്രൈം അംഗങ്ങൾക്ക് ഒക്ടോബർ 15 മുതൽ ആമസോൺ പ്രൈം വീഡിയോയിൽ സ്ട്രീം ചെയ്യും.
സക്കറിയ മുഹമ്മദ് സംവിധാനം ചെയ്ത ചിത്രം നിർമ്മിച്ചത് പപ്പായ ഫിലിംസ് ബാനറിൽ ആഷിക് അബു, ഹർഷദ് അലി, ജെസ്‌ന ആഷിം എന്നിവർ ചേർന്നാണ്. ഇന്ദ്രജിത്ത് സുകുമാരൻ നായകനാകുന്ന ചിത്രത്തിൽ പാർവതി തിരുവോത്ത്, ജോജു ജോർജ്, സൗബിൻ ഷാഹിർ, ഗ്രേസ് ആന്റണി, ഷറഫുദ്ദീൻ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. ചലച്ചിത്ര നിർമ്മാണത്തിന്റെ ഓരോ ഘട്ടത്തിലും മതപരമായ മാർഗനിർദ്ദേശങ്ങൾ പാലിക്കുകയും തത്ഫലമായി കുഴപ്പങ്ങൾക്കും ആശയക്കുഴപ്പത്തിനും കാരണമാകേണ്ടിവരികയും ചെയ്യുന്ന സിനിമ സൃഷ്ടിക്കാൻ ഒത്തുചേരുന്ന ഒരു കൂട്ടം വികാരാധീനരായ ചലച്ചിത്ര പ്രവർത്തകരുടെ കഥയാണ് ഹലാൽ ലവ് സ്റ്റോറി.
അടുത്തിടെ പുറത്തിറങ്ങിയ ഡയറക്ട് ഡിജിറ്റലുകളുടെ വിജയകരമായ ആഗോള പ്രീമിയറുകൾ മലയാള സിനിമാ ഉപഭോക്താക്കളുടെ വർദ്ധിച്ചുവരുന്ന അടുപ്പത്തിന്റെ തെളിവാണെന്ന് ഡയറക്ടറും ആമസോൺ പ്രൈം വീഡിയോയുടെ ഇന്ത്യയുടെ കണ്ടന്റ് ഹെഡുമായ വിജയ് സുബ്രഹ്മണ്യം പറഞ്ഞു.
ആഗോള റിലീസിനായി ആമസോൺ പ്രൈം വീഡിയോയുമായി സഹകരിക്കുന്നതിൽ സന്തോഷമുണ്ടെന്ന് സംവിധായകൻ സക്കറിയ മുഹമ്മദ് പറഞ്ഞു. 200 രാജ്യങ്ങളിലെ കാഴ്ചക്കാരെ ആനന്ദത്തോടെ കാത്തിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ദ്രജിത്ത് സുകുമാരൻ, ജോജു ജോർജ്, സൗബിൻ ഷാഹിർ, പാർവതി തിരുവോത്ത് തുടങ്ങിയ ഏറ്റവും മികച്ച അഭിനേതാക്കൾ അഭിനയിച്ച ഏറെ പ്രതീക്ഷ നൽകുന്നതാണെന്ന് നിർമ്മാതാവ് ആഷിക് അബു പറഞ്ഞു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.