ഈ മാസാവസാനത്തോടെ സംസ്ഥാനത്ത് കോവിഡ് ബാധ കുറഞ്ഞുതുടങ്ങുമെന്നാണ് നിഗമനം. നേരത്തേ ഈ മാസം മധ്യത്തോടെ രോഗബാധ കുറയുമെന്നായിരുന്നു കണക്കാക്കിയിരുന്നത്. ചികിത്സയിലുള്ളവരുടെ എണ്ണം 1.29 ലക്ഷം വരെ ഉയരുമെന്നും സർക്കാരിന്റെ ഊഹ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
മെഡിക്കൽ ഗവേഷണ കൗൺസിലിന്റെ നേതൃത്വത്തിൽ ഓഗസ്റ്റിൽ സംസ്ഥാനത്ത് നടത്തിയ ജനസംഖ്യാധിഷ്ഠിത രോഗവ്യാപന പഠനവിവരം ആരോഗ്യവകുപ്പ് പ്രസിദ്ധീകരിച്ചു. എറണാകുളം, തൃശ്ശൂർ, പാലക്കാട് ജില്ലകളിലാണ് കേരളത്തിൽ പഠനം നടത്തിയത്. 1281 പേരെയാണ് പരിശോധനയ്ക്കു വിധേയമാക്കിയത്. അതിൽ 11 ശതമാനം പേരിലാണ് (0.8 ശതമാനം) രോഗം വന്നുപോയതിന്റെ ലക്ഷണങ്ങൾ കണ്ടത്. നിലവിൽ രോഗബാധ കണ്ടെത്തിയവരെക്കാൾ പത്തിരട്ടിപ്പേർക്കെങ്കിലും രോഗം വന്നുപോയിട്ടുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.
മെഡിക്കൽ ഗവേഷണ കൗൺസിൽ മേയിൽ നടത്തിയ പഠനത്തെക്കാൾ ഓഗസ്റ്റിൽ രോഗവ്യാപനത്തോത് 2.4 ശതമാനം വർധിച്ചിട്ടുണ്ട്. എന്നാൽ, ദേശീയ ശരാശരിയെക്കാൾ താഴെയാണുതാനും. സംസ്ഥാനത്ത് നടത്തിയ പ്രതിരോധ പ്രവർത്തനങ്ങളുടെ ഫലമായാണ് നിരക്ക് കുറയ്ക്കാനായതെന്നാണു വിലയിരുത്തൽ.
നിലവിൽ 2.29 ലക്ഷം പേർക്ക് രോഗം ബാധിച്ചിട്ടുണ്ട്. 84,497 പേർ കഴിഞ്ഞദിവസംവരെ ചികിത്സയിലുമുണ്ട്. ഏറ്റവുമധികം പേർ ചികിത്സയിലുള്ളത് തിരുവനന്തപുരം ജില്ലയിലാണ്- 12,594. എറണാകുളത്ത് 10,487 പേരുണ്ട്.
സംസ്ഥാനത്തെ മൊത്തം രോഗികളിൽ 553 പേർ ഐസിയുവിലാണ്. 140 പേർക്ക് വെന്റിലേറ്റർ സഹായവും നൽകുന്നുണ്ട്. 62.84 ശതമാനമാണ് രോഗമുക്തി നിരക്ക്. മരണനിരക്ക് 0.36 ശതമാനമാണ്.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.