India

ഹജ്ജ് തീര്‍ത്ഥാടനം അടുത്ത വര്‍ഷം ജൂണ്‍-ജൂലൈയില്‍; അന്തിമ തീരുമാനം സൗദി മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച്

 

ന്യൂഡല്‍ഹി: അടുത്ത വര്‍ഷത്തെ ഹജ്ജ് തീര്‍ത്ഥാടനം ജൂൺ, ജൂലൈ മാസത്തില്‍ നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. കൊറോണ മഹാമാരിയുടെ പശ്ചാത്തലത്തിൽ ഇത് സംബന്ധിച്ച അന്തിമ തീരുമാനം സൗദി അറേബ്യ ഗവൺമെന്റിന്റെയും കേന്ദ്ര ഗവൺമെന്റിന്റെയും മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ചായിരിക്കും എന്ന് കേന്ദ്ര മന്ത്രി മുക്താർ അബ്ബാസ് നഖ്വി പറഞ്ഞു. ഇന്ന് ന്യൂഡൽഹിയിൽ ചേർന്ന ഹജ്ജ് 2021 അവലോകനയോഗത്തിലാണ് തീരുമാനം എടുത്തത്.

സൗദി അറേബ്യ ഗവൺമെന്റിന്റെ തീരുമാനത്തിന് ശേഷമായിരിക്കും കേന്ദ്ര ഹജ്ജ് കമ്മിറ്റിയും മറ്റ് ഏജൻസികളും ഔദ്യോഗികമായി ഹജ്ജിനുള്ള അപേക്ഷ സ്വീകരിക്കുന്നത് ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ ആരംഭിക്കുക.

കഴിഞ്ഞ വർഷത്തെ ഹജ്ജ് തീർത്ഥാടനം കൊറോണാ മഹാമാരി മൂലം റദ്ദ് ചെയ്തിരുന്നു. ഹജ്ജ് നടപടിക്രമങ്ങൾ പൂർണ്ണമായും ഡിജിറ്റൽ ആയതോടെ കഴിഞ്ഞ വർഷത്തെ 1,23,000 അപേക്ഷകർക്ക് 2100 കോടി രൂപ അവരുടെ ബാങ്ക് അക്കൗണ്ടിൽ നേരിട്ട് തിരികെ നൽകി. സൗദി അറേബ്യ ഗവൺമെന്റ് ഗതാഗത ഇനത്തിൽ നൽകാനുള്ള 100 കോടി രൂപയും തിരികെ നൽകി.

ഹജ്ജ് നടപടികൾ പൂർണമായി ഡിജിറ്റൽ ആയതോടെ കഴിഞ്ഞ മൂന്നു വർഷമായി തീർത്ഥാടകർക്കുള്ള 514 കോടിയിലധികം രൂപ അവരുടെ ബാങ്ക് അക്കൗണ്ടിൽ തിരിച്ചെത്തിക്കാൻ കഴിഞ്ഞതായും ശ്രീ നഖ്‌വി  പറഞ്ഞു. ഇന്ത്യയുടെ ഹജ്ജ് ചരിത്രത്തിൽ ഇത് ആദ്യത്തെ നടപടി ആണെന്നും അദ്ദേഹം പറഞ്ഞു.

The Gulf Indians

Recent Posts

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…

3 days ago

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…

2 weeks ago

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

3 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

3 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

3 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

3 months ago

This website uses cookies.