Web Desk
കോവിഡ്-19 നെതിരായ പോരാട്ടം തുടരുമ്പോഴും ജാഗ്രത മുന്‍നിര്‍ത്തി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാനൊരുങ്ങുകയാണ് യുഎഇ. സ്‌കൂള്‍, നഴ്‌സറി, യൂണിവേഴ്‌സിറ്റി എന്നിവ സെപ്തംബറില്‍ തുറക്കാന്‍ തീരുമാനിച്ചതായി വിദ്യാഭ്യാസ വകുപ്പ് വക്താവ് അനൗഡ് അബ്ദുള്ള അല്‍ ഹാജി അറിയിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പാലിക്കേണ്ട പ്രോട്ടോക്കോളുകള്‍ വിദ്യാഭ്യാസ വകുപ്പ് പുറത്തുവിട്ടുണ്ട്.
പാലിക്കേണ്ട നിര്‍ദ്ദേശങ്ങള്‍
1. എല്ലാ ദിവസവും വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും ശരീര ഊഷ്മാവ് പരിശോധിക്കുക
2. എല്ലാ സമയവും രണ്ട് മീറ്റര്‍ സാമൂഹിക അകലം പാലിക്കുക. അതിനായി സ്‌കൂളുകളിലേയും കോളെജുകളിലെയും ഒരു ക്ലാസ്‌റൂമിലെ വിദ്യാര്‍ത്ഥികളുടെ എണ്ണം കുറയ്ക്കുക. സ്‌കൂള്‍ ബസുകളില്‍ പരമാവധി 30 വിദ്യാര്‍ത്ഥികളെ മാത്രം കയറ്റുക.
3. ഇടയ്ക്കിടെ പരിസരം അണുവിമുക്തമാക്കുക.
4. മന്ത്രാലയം പുറപ്പെടുവിച്ച നിര്‍ദ്ദിഷ്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് ഭക്ഷണം കൈകാര്യം ചെയ്യുക. വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഭക്ഷണം പങ്കിടുന്നത് അനുവദിക്കരുത്.
5. പ്രത്യേക ആരോഗ്യ അവസ്ഥയിലുള്ള കുട്ടികളുടെ കേസുകള്‍ സൂക്ഷമമായി മന്ത്രാലയം നിരീക്ഷിക്കും.
6. ഒത്തുചേരലുകള്‍ ഒഴിവാക്കുക. വിനോദയാത്ര, ആഘോഷങ്ങള്‍, പഠന ക്യാമ്പുകള്‍, സ്‌പോര്‍ട്‌സ് എന്നിവ താല്‍ക്കാലികമായി നിര്‍ത്തിവെക്കുക.
7. സ്‌കൂള്‍ പ്രവര്‍ത്തന സമയങ്ങളില്‍ അറ്റക്കുറ്റപണിക്കും മറ്റുമായി ജോലിക്കാരെ പ്രവേശിപ്പിക്കരുത്
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.