കൊച്ചി: മൊബൈല്‍ ആപ്പിലൂടെ വീടുകളില്‍ പാല്‍ എത്തിക്കാനുള്ള സ്റ്റാര്‍ട്ടപ്പ് സംരംഭവുമായി ഗ്രീന്‍ ജിയോ ഫാംസ്. കേരള സ്റ്റാര്‍ട്ടപ്പ് മിഷനില്‍ അംഗത്വമുള്ള ഈ കമ്പനിയിലൂടെ 700ലധികം ഉപഭോക്താക്കളാണ് കൊച്ചി നഗരത്തില്‍ പാലു വാങ്ങുന്നത്. നിശ്ചിത നിലവാരം ഉറപ്പു വരുത്തുന്ന പശു ഫാമുകളില്‍ നിന്ന് പ്രത്യേക സോഫ്റ്റ്‌വെയറിന്റെ സഹായത്തോടെയാണ് വിതരണം ചെയ്യാനുള്ള പാല്‍ ശേഖരിക്കുന്നത്. ഇത് അന്താരാഷ്ട്ര നിലവാരത്തിലുള്ള ഗ്ലാസ് ബോട്ടിലുകള്‍ വഴി ഉപഭോക്താവിന്റെ വീടുകളില്‍ എത്തിക്കുന്നു.
ആരംഭിച്ച് മൂന്ന് മാസത്തിനുള്ളില്‍ 700 ലധികം ഉപഭോക്താക്കള്‍ തങ്ങളുടെ ആപ്പ് ഉപയോഗിക്കുന്നുണ്ടെന്ന് ഗ്രീന്‍ ജിയോ ഫാംസിന്റെ സിഇഒ ജിതിന്‍ ജോര്‍ജ്ജ് പറഞ്ഞു. അന്താരാഷ്ട്ര നിലവാരം, മുടക്കമില്ലാതെ പാല്‍ എത്തിക്കല്‍ എന്നിവയാണ് കമ്പനി ഉറപ്പു നല്‍കുന്നത്. ഉപഭോക്താക്കളില്‍ 90 ശതമാനവും മാസവരിക്കാരാണ്. ഈ സംരംഭം വഴി ഗുണമേ?യുള്ള പാല്‍ എത്തിക്കുന്നതിനോടൊപ്പം ക്ഷീര കര്‍ഷകരുടെ ഉന്നമനവും ലക്ഷ്യം വയ്ക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ക്ഷീരകര്‍ഷകര്‍ക്ക് പരിശീലനം, സാങ്കേതിക പിന്തുണ തുടങ്ങിയവയും കമ്പനി നല്‍കുന്നുണ്ട്. സോഫ്റ്റ് വെയറിന്റെ സഹായത്തോടെയാണ് ഓരോ ഫാമിന്റെയും നിയന്ത്രണം. കറവയ്ക്ക് ശേഷം 3 മണിക്കൂറിനുള്ളില്‍ പാല്‍ വീടുകളിലെത്തിക്കാന്‍ കഴിയുന്ന ശീതീകരണ ശൃംഖലയാണ് ഇതിന്റെ നട്ടെല്ല്. പ്ലേസ്റ്റോര്‍ വഴി ഗ്രീന്‍ ജിയോ ഫാംസ് ഡൗണ്‍ലോഡ് ചെയ്യാം. കൂടുതല്‍ ഉപഭോക്താക്കളെ ഉള്‍പ്പെടുത്താനായി മൊബൈല്‍ ആപ്പ് നവീകരിക്കും. ഫ്രാഞ്ചൈസ് വഴി ഓരോ അഞ്ച് കിലോമീറ്റര്‍ ചുറ്റളവിലും വിതരണ ഹബ് രൂപീകരിക്കാനും ഉദ്ദേശിക്കുന്നുണ്ടെന്ന് ജിതിന്‍ ജോര്‍ജ്ജ് പറഞ്ഞു.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.