സംസ്ഥാനത്ത് സര്‍ക്കാര്‍ 144 പ്രഖ്യാപിച്ചത് കോവിഡ് പ്രതിരോധിക്കാനല്ല അഴിമതിക്കെതിരായ സമരങ്ങളില്‍ നിന്നും രക്ഷപ്പെടാനാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. സ്വര്‍ണ്ണക്കള്ളക്കടത്തിലും ലൈഫ് അഴിമതിയിലും പങ്കുള്ള മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെപി നടത്തുന്ന നില്‍പ്പുസമരത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തൃശ്ശൂരില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയില്‍ ഒരിടത്തും ഇല്ലാത്ത കരിനിയമം കേരളത്തില്‍ അടിച്ചേല്‍പ്പിക്കുകയാണ് പിണറായി. കോവിഡ് പ്രതിസന്ധി കാരണമല്ല ലാവ്ലിന്‍ കേസ് സുപ്രീംകോടതി പരിഗണിക്കുന്നതും ലൈഫ്മിഷന്‍ കേസ് സി.ബി.ഐ അന്വേഷിക്കുന്നതുമാണ് ജനങ്ങളെ തടവിലാക്കാന്‍ പിണറായിയെ പ്രേരിപ്പിക്കുന്നത്. പല സി.പി.എം നേതാക്കളും കുടുങ്ങുമെന്നായപ്പോള്‍ ജനങ്ങളുടെ വായ്മൂടിക്കെട്ടാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.144 പ്രഖ്യാപിച്ച് ജനങ്ങളെ തടവറയിലിടാമെന്ന് മുഖ്യമന്ത്രി കരുതരുത്. ജനങ്ങളും ബി.ജെ.പിയും ഇത് അംഗീകരിക്കില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.
മുഖ്യമന്ത്രി പറയുന്നതെല്ലാം ചെന്നിത്തല അംഗീകരിക്കും. എന്നാല്‍ തെരുവിലിറങ്ങേണ്ടി വന്നാല്‍ ബി.ജെ.പി തെരുവിലിറങ്ങും. സമ്ബൂര്‍ണ്ണമായ അടച്ചില്‍ ഇല്ലായെന്ന് സര്‍വ്വകക്ഷിയോഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞതാണ്. സര്‍ക്കാര്‍ പ്രതിരോധത്തിലായപ്പോള്‍ തീരുമാനങ്ങള്‍ ലംഘിക്കുകയാണ്. സര്‍ക്കാര്‍ അമിതാധികാരം പ്രയോഗിക്കുകയാണ്.
രാജ്യത്ത് എല്ലാം സാധാരണ നിലയിലേക്ക് പോവുമ്ബോള്‍ കേരളത്തില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയാണ്. ഏതെങ്കിലും ചില പ്രദേശങ്ങള്‍ ലോക്ക് ചെയ്യുന്നതിന് ഞങ്ങള്‍ എതിരല്ല, എന്നാല്‍ സംസ്ഥാനം മുഴുവന്‍ ലോക്ക് ചെയ്യാന്‍ ശ്രമിക്കരുതെന്നും സുരേന്ദ്രന്‍ പറഞ്ഞു.
സിപിഎമ്മിലെ മൂന്ന് എം.എല്‍.എമാര്‍ക്ക് അന്താരാഷ്ട്ര സ്വര്‍ണ്ണകള്ളക്കടത്തുകാരുമായി ബന്ധമുണ്ട്. കള്ളക്കടത്തുകാരുമായി പണം വാങ്ങിയാണ് 3 പേര്‍ക്കും സീറ്റ് നല്‍കിയത്. ജില്ലാ പ്രസിഡന്റ് കെ.കെ അനീഷ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എ.നാഗേഷ്, ജില്ലാ ജനറല്‍ സെക്രട്ടറി ഉല്ലാസ് ബാബു, മണ്ഡലം പ്രസിഡന്റ് രഘുനാഥ് സി.മേനോന്‍ പറഞ്ഞു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.