തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് അട്ടിമറിക്കാന്‍ ആസൂത്രിത ശ്രമമെന്ന് ചെന്നിത്തല. കേസ് അട്ടിമറിക്കാന്‍ നിയമസഭയെ ഉപയോഗിക്കുകയാണ്. പ്രതികള്‍ മുഖ്യമന്ത്രിയെ രക്ഷിക്കാന്‍ കിണഞ്ഞ് ശ്രമിക്കുകയാണ്. സിപിഐഎം ഒരുക്കിയ കള്ളക്കളിയാണ് സ്വപ്‌നയുടെ ശബ്ദരേഖയെന്നും ചെന്നിത്തല പറഞ്ഞു. ബിനാമി ഇടപാട് നടത്തിയ മന്ത്രിമാര്‍ ആരൊക്കെയാണെന്ന് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബാര്‍കോഴയില്‍ പ്രതിപക്ഷ നേതാവ് മറുപടി നല്‍കി. കോടതിയുടെ പരിഗണനയിലുള്ള വിഷയങ്ങളില്‍ പ്രാഥമിക അന്വേഷണത്തിന് ഉത്തരവിടാന്‍ മുഖ്യമന്ത്രിക്ക് അധികാരമില്ല. മുഖ്യമന്ത്രിയുടെ യഥാര്‍ത്ഥ മുഖം ജനങ്ങള്‍ക്ക് മുന്നില്‍ കൊണ്ടുവരും. ഓലപാമ്പ് കാണിച്ച് പേടിപ്പിക്കേണ്ട. രണ്ട് സര്‍ക്കാരുകള്‍ അന്വേഷിച്ച് തള്ളിയ കേസാണിത്. ഇനിയും വേണമെങ്കില്‍ അന്വേഷിക്കട്ടെയെന്ന് ചെന്നിത്തല പറഞ്ഞു.
സര്‍ക്കാരിന്റെ കൊള്ള തുറന്നുകാണിക്കാന്‍ പ്രതിപക്ഷനേതാവായി താന്‍ ഉണ്ടാകും.ബിജു രമേശിന്റെ ശബ്ദരേഖ വ്യാജമാണ്. ഇത് സര്‍ക്കാരിന്റെ കാലത്തുതന്നെ അന്വേഷിച്ചതാണ് ഇക്കാര്യം. സ്വര്‍ണക്കടത്ത് കേസ് മുഖ്യമന്ത്രിയിലേക്ക് നീളുന്നു. പ്രതിപക്ഷ നേതാവിനെ കൂടി മോശക്കാരനാക്കാനാണ് നീക്കമെന്നും അദ്ദേഹം ആരോപിച്ചു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.