ഒമിക്രോണ്‍ വ്യാപനത്തെ തുടര്‍ന്ന് ലോകാരോഗ്യ സംഘടനയുടെ നിര്‍ദ്ദേശം മാനിച്ച് ജനുവരി മുതല്‍ മെയ് വരെ നടത്താനിരുന്ന മൂന്നാമത് ഗള്‍ഫ് ഗെയിംസ് മാറ്റിവെച്ചു. 2021 ഏപ്രില്‍ നടത്താന്‍ നിശ്ചയിച്ച ഗെയിംസ് അന്നും കോവിഡ് പശ്ചാത്തലത്തില്‍ മാറ്റിവെയ്ക്കുകയായിരുന്നു.
കുവൈറ്റ് സിറ്റി : കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ഗള്‍ഫ് ഗെയിംസ് .വീണ്ടും നീട്ടിവെയ്ക്കുകയാണെന്ന് ഗള്‍ഫ് ഒളിമ്പിക്‌സ് കമ്മറ്റി അറിയിച്ചു.
ഞായറാഴ്ച നടന്ന അവലോകന യോഗത്തിലാണ് ഒളിമ്പിക്‌സ് കമ്മറ്റി ഗെയിംസ് നീട്ടിവെയ്ക്കാന്‍ തീരുമാനമെടുത്തത്.
2022 ജനുവരി ഒമ്പത് മുതല്‍ 19 വരെ ഗെയിമുകള്‍ നടത്താനാണ് സംഘാടക സമിതി നിശ്ചയിച്ചിരുന്നത്. എന്നാല്‍, ഒമിക്രോണ്‍ വകഭേദവും കോവിഡ് രോഗികളുടെ എണ്ണവും വര്‍ദ്ധിച്ച സാഹചര്യത്തില്‍ ഗെയിമുകള്‍ നടത്തുന്നതുമായി ബന്ധപ്പെട്ട് പുനര്‍വിചിന്തനം നടത്തുകയായിരുന്നുവെന്ന് കുവൈറ്റ് ഒളിമ്പിക് കമ്മിറ്റി സെക്രട്ടറി ഹുസൈന്‍ അല്‍ മുസല്ലം അറിയിച്ചു.
കായിക മത്സരങ്ങള്‍ നടത്തുന്നതില്‍ ലോകാരോഗ്യ സംഘടനയുടെ മാര്‍ഗ നിര്‍ദ്ദേശങ്ങളും കണക്കിലെടുത്താണ് ഈ നിലപാട് തങ്ങള്‍ സ്വീകരിച്ചതെന്ന് മുസല്ലം അറിയിച്ചു.
ഫുട്‌ബോള്‍, വോളിബോള്‍, ഹാന്‍ഡ്‌ബോള്‍, ബാസ്‌കറ്റ് ബോള്‍ എന്നീ ഗെയിമുകള്‍ കൂടാതെ നീന്തല്‍, കരാട്ടെ, ജൂഡോ, ഫെന്‍സിംഗ് ആര്‍ചറി, സൈക്കിളിംഗ്, ഐസ്‌ഹോക്കി, ടേബിള്‍ ടെന്നീസ് എന്നിവയും ഗള്‍ഫ് ഗെയിംസില്‍ ഉണ്ട്.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.