Web Desk
എന്‍എസ്‌എസ് ജനറല്‍ സെക്രട്ടറിയായി ജി സുകുമാരന്‍നായര്‍ തുടരും. ട്രഷറര്‍ സ്ഥാനത്തേക്ക് ഡോ. എം ശശികുമാര്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. കൊവിഡ് പ്രതിരോധനിബന്ധനകള്‍ പാലിച്ച് പെരുന്നയിലെ എന്‍എസ്‌എസ് ആസ്ഥാനം കേന്ദ്രമാക്കിയും 60 താലൂക്ക് യൂനിയനുകളെ ബന്ധപ്പെടുത്തിയുമുള്ള വീഡിയോ കോണ്‍ഫറന്‍സ് വഴി നടത്തിയ പ്രതിനിധി സമ്മേളനമാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. 2019-20 വര്‍ഷത്തെ ഭരണറിപോര്‍ട്ടും 2020-21 വര്‍ഷത്തെ 131 കോടി രൂപ വരവും അത്രയും തുക ചെലവും പ്രതീക്ഷിക്കുന്ന ബജറ്റും യോഗം അംഗീകരിച്ചതായി ജനറല്‍ സെക്രട്ടറി അറിയിച്ചു.
ഡയറക്ടര്‍ ബോര്‍ഡില്‍ ഒഴിവുവന്ന 9 സ്ഥാനങ്ങളിലേക്ക് ജി സുകുമാരന്‍ നായര്‍ (ചങ്ങനാശ്ശേരി), കലഞ്ഞൂര്‍ മധു (അടൂര്‍), എന്‍ വി അയ്യപ്പന്‍പിള്ള (കരുനാഗപ്പള്ളി), ചിതറ എസ് രാധാകൃഷ്ണന്‍നായര്‍ (ചടയമംഗലം), കെ കെ പത്മനാഭപിള്ള (അമ്ബലപ്പുഴ), വി എ ബാബുരാജ് (നെടുമങ്ങാട്), ആര്‍ ബാലകൃഷ്ണപിള്ള (പത്തനാപുരം), ജി തങ്കപ്പന്‍പിള്ള (കൊട്ടാരക്കര), കോട്ടുകാല്‍ കൃഷ്ണകുമാര്‍ (നെയ്യാറ്റിന്‍കര) എന്നിവരെ ഏകകണ്‌ഠേന തിരഞ്ഞെടുത്തു. ആകെയുള്ള 284 പ്രതിനിധികളില്‍ 267 പേര്‍ വിവിധ താലൂക്ക് യൂനിയനുകളിലുള്ള സെന്ററുകളില്‍നിന്ന് ഓണ്‍ലൈനായി കോണ്‍ഫറന്‍സിലൂടെ സമ്മേളനത്തില്‍ പങ്കെടുത്തു.
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
This website uses cookies.