ദുബായ്: തലങ്ങും വിലങ്ങും വാഹനങ്ങള്‍ ചീറിപ്പായുന്ന ഷെയ്ഖ് സായിദ് റോഡ് വെള്ളിയാഴ്ച വ്യത്യസ്തവും മനോഹരവുമായ കാഴ്ചയ്ക്ക് സാക്ഷ്യം വഹിച്ചു. മോട്ടോര്‍ വാഹനങ്ങളെല്ലാം ഒഴിവാക്കി സൈക്കിളുകള്‍ മാത്രമാണ് ഇന്ന് രാവിലെ ഈ റോഡിലൂടെ സഞ്ചരിച്ചത്. ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്ദൂമും സൈക്കിള്‍ സവാരിക്കാര്‍ക്കൊപ്പം കൂടിയത് പരിപാടിയുടെ ആവേശം ഇരട്ടിപ്പിച്ചു.
നൂറുകണക്കിന് റൈഡര്‍മാരാണ് സൈക്കിളുകളുമായി റൈഡിനെത്തിയത്. ചരിത്രത്തിലാദ്യമായാണ് ഷെയ്ഖ് സായിദ് റോഡ് സൈക്കിള്‍ റൈഡര്‍മാര്‍ക്ക് മാത്രമായി തുറക്കുന്നത്. പുലര്‍ച്ചെ നാല് മണിക്ക് ആരംഭിച്ച സൈക്കിള്‍ റൈഡ് രാവിലെ എട്ട് മണിക്കാണ് അവസാനിച്ചത്.
ഓരോരുത്തരും കുറഞ്ഞത് നാല് കിലോ മീറ്ററെങ്കിലും സൈക്കിള്‍ ഓടിക്കണം, സ്വന്തം ഹെല്‍മറ്റും സൈക്കിളും കൊണ്ടുവരണം, മാസ്‌ക് ധരിക്കണം തുടങ്ങിയ നിബന്ധനകള്‍ സംഘാടകര്‍ ആദ്യമേ റൈഡിനെത്തുന്നവരെ അറിയിച്ചിരുന്നു.
പരിസ്ഥിതി സൗഹൃദമാകാനും മലിനീകരണം കുറക്കാനുമായി ദുബൈ ഒരു ബൈക്ക് സൗഹൃദ നഗരമാക്കി മാറ്റണമെന്ന് ഓഗസ്റ്റില്‍ തന്നെ ഷെയ്ഖ് ഹംദാന്‍ നിര്‍ദേശിച്ചിരുന്നു. ദുബൈ വിഷന്‍ 2021ന്റെ ഭാഗമായാണ് ഷെയ്ഖ് ഹംദാന്‍ ഈ നിര്‍ദേശം പുറപ്പെടുവിച്ചത്. ജോലി ചെയ്യാനും താമസിക്കാനും പറ്റിയ ലോകത്തെ മികച്ച സ്ഥലമാക്കി ദുബായ് മാറ്റുക എന്ന ഉദ്ദേശത്തോടെയാണ് ദുബായ് വിഷന്‍ 2021 ആസൂത്രണം ചെയ്തിരിക്കുന്നത്.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.