India

ജീവനക്കാര്‍ നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കേണ്ടിവരും: എയര്‍ ഇന്ത്യാ

ഡല്‍ഹി: എയര്‍ ഇന്ത്യ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാല്‍ ജിവനക്കാര്‍ നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കേണ്ടിവരുമെന്ന് അധികൃതര്‍. കോവിഡ് മഹാമാരിയെ തുടര്‍ന്ന് എയര്‍ ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി വളരെ മോശമായിരിക്കുകയാണ്. അതുകൊണ്ട് തന്നെ ഈ സാഹചര്യത്തില്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നത് വളരെയേറെ വെല്ലുവിളി നിറഞ്ഞതാണെന്ന് അധികൃതര്‍ വ്യക്തമാക്കി. നിര്‍ബന്ധിത അവധി (എല്‍ഡബ്ലൂപി)യില്‍ പ്രവേശിക്കുക എന്ന തീരുമാനം മാനേജ്‌മെന്റിനും ജീവനക്കാര്‍ക്കും ഗുണം ചെയ്യുമെന്ന് എയര്‍ ഇന്ത്യ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. കോവിഡ് പ്രതിസന്ധി ഘട്ടത്തില്‍ മികച്ച പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ചവരാണ് എയര്‍ ഇന്ത്യാ ജീവനക്കാര്‍.

ഈ പദ്ധതി ജിവനക്കാരെ സ്വമേധായ നിര്‍ബന്ധിത അവധിയ്ക്ക് പോകാന്‍ നിര്‍ബന്ധിതരാക്കുമെന്നും പ്രസ്താവനയില്‍ പറയുന്നു. കൂടാതെ കാര്യക്ഷമത, ആരോഗ്യം, നിലവാരം, കഴിവ് എന്നീ ഘടകങ്ങളെ അടിസ്ഥാനമാക്കി ജീവനക്കാരെ തെരഞ്ഞെടുക്കുന്നതിനായി എയര്‍ലൈന്‍ ഡിപ്പാര്‍മെന്റല്‍ മേധാവികള്‍ക്കും പ്രാദേശിക ഡയറക്ടര്‍മാര്‍ക്കും ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. തെരഞ്ഞെടുക്കുന്നവരെ അഞ്ച് വര്‍ഷം വരെ നിര്‍ബന്ധിത അവധിയിലേക്ക് പ്രവേശിപ്പിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ എയര്‍ ഇന്ത്യയുട ഈ നടപടിയെ ടിഎംസി എംപി ഡെറക് ഒബ്രിയോന്‍ കുറ്റപ്പെടുത്തുകയുണ്ടായി. ഈ പദ്ധതി തൊഴില്‍ നിയമം ലംഘിക്കുന്നതാണെന്നും ഉന്നത മാനേജ്‌മെന്റിനെ സംരക്ഷിക്കുന്നതിന് വേണ്ടിയുളളതാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ദീര്‍ഘകാലമായി മുടങ്ങി കിടക്കുന്ന ശമ്പള കുടിശ്ശിക നല്‍കണമെന്ന് എയര്‍ ഇന്ത്യാ പൈലറ്റ് അസോസിയേഷന്‍ കഴിഞ്ഞയാഴ്ച സിവില്‍ ഏഷ്യന്‍ മന്ത്രാലയത്തോട് ആവശ്യപ്പെട്ടിരുന്നു. അതേസമയം 70,000 കോടി രൂപയുടെ കടമാണ് കമ്പനിക്കുളളത്. നഷ്ടം നേരിടുന്നതിനാല്‍ എയര്‍ ഇന്ത്യയെ ഈ വര്‍ഷം ജനുവരിയില്‍ സ്വകാര്യ സ്ഥാപനത്തിന് വില്‍ക്കാനുളള നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചിരുന്നു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

3 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.