Business

പോസ്റ്റ്‌ ഓഫീസ്‌ സമ്പാദ്യ പദ്ധതികളില്‍ ഓണ്‍ലൈന്‍ വഴി നിക്ഷേപിക്കാം

കെ.അരവിന്ദ്‌

സര്‍വം ഓണ്‍ലൈന്‍ മയമാകുമ്പോള്‍ പോസ്റ്റ്‌ ഓഫീസുകള്‍ മാത്രം ഇന്റര്‍നെറ്റ്‌ സേവനം നല്‍കാതെ മാറി നില്‍ക്കുന്നതെങ്ങനെ? രാജ്യത്തിന്റെ മുക്കിലും മൂലയിലും പോസ്റ്റ്‌ ഓഫീസ്‌ ശാഖകളുണ്ടെങ്കിലും തപാല്‍ വകുപ്പ്‌ നല്‍കുന്ന ധനകാര്യ സേവനം കൂടുതല്‍ സൗകര്യ പ്രദമാക്കാനാണ്‌ ഇന്റര്‍നെറ്റ്‌ ബന്ധിതമാക്കിയത്‌. പോസ്റ്റ്‌ ഓഫീസ്‌ ശാഖകള്‍ സന്ദര്‍ശിക്കാതെ തന്നെ തപാല്‍ വകുപ്പിന്റെ ധനകാര്യ ഉല്‍പ്പന്നങ്ങളില്‍ നിക്ഷേപിക്കാനുള്ള സൗകര്യമുണ്ട്‌.

പോസ്റ്റ്‌ ഓഫീസ്‌ സേവിംഗ്‌സ്‌ അക്കൗണ്ട്‌, റെക്കറിംഗ്‌ ഡെപ്പോസിറ്റ്‌ അക്കൗണ്ട്‌, പബ്ലിക്‌ പ്രോവിഡന്റ്‌ ഫണ്ട്‌ (പിപിഎഫ്‌), ടൈം ഡെപ്പോസിറ്റ്‌, നാഷണല്‍ സേവിംഗ്‌സ്‌ സര്‍ട്ടിഫിക്കറ്റ്‌ (എന്‍.എസ്‌.സി) തുടങ്ങിയ ധനകാര്യ സേവനങ്ങളൊക്കെ തപാല്‍ വകുപ്പിന്റെ ഇന്റര്‍നെറ്റ്‌ ബാങ്കിംഗ്‌ വഴി ലഭ്യമാകും. അക്കൗണ്ട്‌ സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കാനും ഇടപാടുകളുടെ വിശദാംശങ്ങള്‍ കാണാനും മറ്റ്‌ പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റ്‌ അക്കൗണ്ടുകളിലേക്ക്‌ പണം ട്രാന്‍സ്‌ഫര്‍ ചെയ്യാനും ഇന്റര്‍നെറ്റ്‌ വഴി സാധിക്കും. പിപിഎഫ്‌, റെക്കറിംഗ്‌ ഡെപ്പോസിറ്റുകള്‍ തുടങ്ങിയവയിലെ നിക്ഷേപം ഇന്റര്‍നെറ്റ്‌ വഴി കൈകാര്യം ചെയ്യാനും സൗകര്യമുണ്ട്‌.

റെക്കറിംഗ്‌ ഡെപ്പോസിറ്റില്‍ പണം നിക്ഷേപിക്കാനും ഭാഗികമായി പിന്‍വലിക്കാനും പുനര്‍നിക്ഷേപം നടത്താനും ശാഖകളില്‍ പോകേണ്ട കാര്യമില്ല. അതുപോലെ പിപിഎഫില്‍ നിന്ന്‌ നിക്ഷേപം പിന്‍വലിക്കാനും വായ്‌പയെടുക്കാനും പണമിടാനും പുനര്‍നിക്ഷേപം നടത്താനും ഇന്റര്‍നെറ്റ്‌ വഴി സാധിക്കും. പിപിഎഫില്‍ നിന്ന്‌ പണം പിന്‍വലിക്കണമെങ്കില്‍ അതിനുള്ള നടപടിക്രമങ്ങള്‍ ഇന്റര്‍നെറ്റ്‌ വഴി തന്നെ പൂര്‍ത്തിയാക്കാം. എത്ര തുക പിന്‍വലിക്കാന്‍ സാധിക്കുമെന്ന്‌ ഇന്റര്‍നെറ്റ്‌ ബാങ്കിംഗ്‌ വഴി ലോഗിന്‍ ചെയ്‌തു കഴിഞ്ഞാല്‍ നിക്ഷേപകന്‌ അറിയാനാകും.

ഇന്റര്‍നെറ്റ്‌ ബാങ്കിംഗ്‌ സേവനം ലഭ്യമാകാന്‍ അക്കൗണ്ട്‌ ഉടമ ഇ-മെയില്‍ വിലാസം, പാന്‍ നമ്പര്‍, മൊബൈല്‍ നമ്പര്‍, മാതാവിന്റെ പേര്‌ എന്നിവ നല്‍കേണ്ടതുണ്ട്‌. ഇന്റര്‍നെറ്റ്‌ ബാങ്കിംഗ്‌ സേവനം ലഭ്യമാകുന്നതിനുള്ള അപേക്ഷയ്‌ക്കൊപ്പമാണ്‌ ഈ വിവരങ്ങള്‍ നല്‍കേണ്ടത്‌. ഇതിനുള്ള അപേക്ഷാ ഫോറം ഇന്ത്യാപോസ്റ്റിന്റെ വെബ്‌സൈറ്റില്‍ ലഭ്യമാണ്‌.

ഗ്രാമപ്രദേശങ്ങളിലുള്ളവരാണ്‌ കൂടുതലായി പോസ്റ്റ്‌ ഓഫീസ്‌ ബാങ്കിംഗ്‌ സേവനങ്ങളെ ആശ്രയിക്കുന്നത്‌. കഴിഞ്ഞ വര്‍ഷം ഇന്റര്‍നെറ്റ്‌ ബാങ്കിംഗ്‌ ആരംഭിച്ചതിനു ശേഷം പട്ടണങ്ങളിലുള്ള കൂടുതല്‍ നിക്ഷേപകര്‍ പോസ്റ്റ്‌ ഓഫീസ്‌ സമ്പാദ്യ പദ്ധതികളില്‍ നിക്ഷേപിക്കാന്‍ തുടങ്ങിയിട്ടുണ്ട്‌.

ഓരോ ഇടപാട്‌ നടത്താനും പോസ്റ്റ്‌ ഓഫീസ്‌ ശാഖ സന്ദര്‍ശിക്കണമെന്നത്‌ നഗര പ്രദേശങ്ങളിലുള്ള ഒരു വിഭാഗം പേര്‍ ഇവയില്‍ നിക്ഷേപം നടത്താന്‍ മുതിരാത്തതിന്‌ ഒരു കാരണമായിരുന്നു. ഇന്റര്‍നെറ്റ്‌ ബാങ്കിംഗ്‌ ആരംഭിച്ചതോടെ ബാങ്കുകളേക്കാള്‍ ഉയര്‍ന്ന പലിശ ലഭിക്കുന്ന പോസ്റ്റ്‌ ഓഫീസ്‌ സമ്പാദ്യ പദ്ധതികളിലേക്ക്‌ കൂടുതല്‍ പേര്‍ ആകൃഷ്‌ടരായി.

പബ്ലിക്‌ പ്രോവിഡന്റ്‌ ഫണ്ട്‌-7.1 ശതമാനം, നാഷണല്‍ സേവിംഗ്‌സ്‌ സര്‍ട്ടിഫിക്കറ്റ്‌-6.8 ശതമാനം, സുകന്യ സമൃദ്ധി യോജന- 7.6 ശതമാനം, കിസാന്‍ വികാസ്‌ പത്ര-6.9 ശതമാനം, സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ്‌ സ്‌കീം-7.4 ശതമാനം എന്നിങ്ങനെയാണ്‌ പലിശ നിരക്ക്‌.

ഒരു വര്‍ഷം മുതല്‍ അഞ്ച്‌ വര്‍ഷം വരെയുള്ള ടേം ഡെപ്പോസിറ്റുകളുടെ പലിശനിരക്ക്‌ 5.5 ശതമാനം മുതല്‍ 6.7 ശതമാനം വരെയാണ്‌. അഞ്ച്‌ വര്‍ഷത്തെ ഫിക്‌സഡ്‌ ഡെപ്പോസിറ്റിന്‌ 6.7 ശതമാനമാണ്‌ പലിശ നിരക്ക്‌. അഞ്ച്‌ വര്‍ഷത്തെ റെക്കറിംഗ്‌ ഡെപ്പോസിറ്റിന്റെ പലിശനിരക്ക്‌ 5.8 ശതമാനമാണ്‌.

The Gulf Indians

Recent Posts

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…

3 days ago

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…

2 weeks ago

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

3 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

3 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

3 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

3 months ago

This website uses cookies.