Business

ജീവിത നിലവാരം ഉയരുന്നത്‌ സമ്പാദ്യത്തെ ബാധിക്കരുത്‌

കെ.അരവിന്ദ്‌

വരുമാനം വര്‍ധിക്കുമ്പോള്‍ ആളുകളുടെ മനോഭാവത്തില്‍ മാറ്റം വരുന്നത്‌ സ്വാഭാവികമാണ്‌. ആറ്‌ മാസമോ ഒരു വര്‍ഷമോ കൂടുമ്പോള്‍ മൊബൈല്‍ ഫോണുകള്‍ മാറ്റുന്നത്‌ സാധാരണമായി കഴിഞ്ഞു. അതുപോലെ ബസ്സില്‍ സഞ്ചരിക്കുന്നതിന്‌ പകരം കോള്‍ ടാക്‌സി വിളിക്കുന്നത്‌ ശീലമായി. വിലപേശി വിലകുറഞ്ഞ വസ്‌ത്രങ്ങള്‍ വാങ്ങുന്നതിനു പകരം ബ്രാന്‍ഡഡ്‌ വസ്‌ത്രങ്ങളില്‍ മാത്രമായി നോട്ടം.

വരുമാനം ഉയരുന്നതിന്‌ അനുസരിച്ച്‌ ജീവിത ചെലവ്‌ ഉയര്‍ത്തുന്നതില്‍ തെറ്റായി ഒന്നുമില്ല. ആത്യന്തികമായി ജീവിതം കൂടുതല്‍ സൗകര്യ പ്രദമാക്കുന്നതിനാണ്‌ നാം ജോലി ചെയ്‌ത്‌ വരുമാനമുണ്ടാക്കുന്നത്‌. എന്നാല്‍ ജീവിത നിലവാരം ഉയര്‍ത്തുന്നതിനായി എത്രത്തോളം ചെലവിടുന്നു എന്ന കാര്യം ശ്രദ്ധിച്ചില്ലെങ്കില്‍ ചെലവുകള്‍ പരിധികള്‍ക്ക്‌ അപ്പുറത്തേക്ക്‌ പോകും. വരുമാനത്തിലെ വര്‍ധനവിനേയും കവിഞ്ഞ്‌ ജീവിത നിലവാര ചെലവ്‌ ക്രമാതീതമായി ഉയര്‍ന്നാല്‍ അത്‌ സാമ്പത്തിക അച്ചടക്കത്തെ പ്രതികൂലമായി ബാധിക്കും.

പ്രധാനമായും 20നും 30നും ഇടയില്‍ പ്രായമുള്ളവരെയാണ്‌ ജീവിത നിലവാര ചെലവിലെ വര്‍ധന കൂടുതല്‍ പ്രതികൂലമായി ബാധിക്കുന്നത്‌. ഈ പ്രായത്തില്‍ മികച്ച ജോലി ലഭിക്കുകയും ശമ്പളം പടിപടിയായി ഉയരുകയും ചെയ്യുമ്പോള്‍ ലഘുവായ സാമ്പത്തിക ഉത്തരവാദിത്തം മാത്രമുള്ള ചെറുപ്പക്കാര്‍ക്ക്‌ കൂടുതല്‍ ചെലവിടാനായി തോന്നാം. ചെറിയ പ്രായത്തില്‍ ലഭിക്കുന്ന ഉയര്‍ന്ന ശമ്പളം വ്യാജമായ സുരക്ഷിതത്വ ബോധം ഉണ്ടാക്കാവുന്നതാണ്‌. എന്നാല്‍ ജോലിയിലെ സുരക്ഷിതത്വം എന്നത്‌ പല ഘടകങ്ങളെ ആശ്രയിച്ചിരിക്കുമ്പോള്‍ ജീവിതത്തില്‍ എല്ലാ കാലവും തൊഴില്‍ സുരക്ഷിതത്വം ഉണ്ടാകുമെന്ന്‌ കരുതുന്നത്‌ ശരിയല്ല. അപ്രതീക്ഷിതമായി ജോലി നഷ്‌ടപ്പെടുന്ന അവസ്ഥ ജീവിത നിലവാരത്തിന്റെ താളം തെറ്റിക്കും.

25നും 40നും ഇടയില്‍ പ്രായമുള്ളവരുടെ ജീവിത നിലവാര ചെലവിലെ പ്രതിവര്‍ഷ വര്‍ധന 15-20 ശതമാനമാണ്‌. എന്നാല്‍ വരുമാനത്തിലെ വര്‍ധന ഇതിനെക്കാള്‍ ഏറെ താഴെയാണ്‌. ചിലയിനം ചെലവുകളിലുണ്ടാകുന്ന വര്‍ധന നാം ശ്രദ്ധിക്കാതെ പോകാറുണ്ട്‌. ഉദാഹരണത്തിന്‌ 2014ല്‍ നിങ്ങള്‍ ഒരു മാരുതി സുസുക്കി ആള്‍ട്ടോ കാര്‍ വാങ്ങിയെന്ന്‌ കരുതുക. ഇതിനായി മൂന്ന്‌-മൂന്നര ല ക്ഷം രൂപ വായ്‌പയെടുത്തപ്പോള്‍ ഇഎംഐ 6000-7000 രൂപയെന്ന്‌ അനുമാനിക്കാം. ഇപ്പോള്‍ ജീവിത നിലവാരം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി അഞ്ച്‌-ആറ്‌ ലക്ഷം രൂപ വായ്‌പയെടുത്ത്‌ സ്വിഫ്‌റ്റ്‌ കാര്‍ വാങ്ങുകയാണെങ്കില്‍ ഇഎംഐ 10,00-11,000 രൂപ വരും. ഇഎംഐ ഇനത്തിലുള്ള ചെലവിലുണ്ടാകുന്ന വര്‍ധന വളരെ ഉയര്‍ന്നതാണ്‌.

ജീവിത നിലവാരം ഉയര്‍ത്തുന്നത്‌ സന്തോഷപ്രദമാണെങ്കില്‍ അപ്രതീക്ഷിതമായ കാരണങ്ങള്‍ മൂലം ജീവിത നിലവാരം താഴ്‌ത്തേണ്ടി വരുന്നത്‌ അസുഖകരമായ അനുഭവമാണ്‌. ചെലവുകളില്‍ നിയന്ത്രണമില്ലെങ്കില്‍ ഈ അനുഭവം നേരിടേണ്ടിവരും. ജീവിതത്തില്‍ പില്‍ക്കാലത്ത്‌ ആവശ്യമായി വരുന്ന വരുമാനം കുറയാന്‍ ജീവിത നിലവാര ചെലവിലെ ക്രമാതീതമായ വര്‍ധന കാരണമാകും.

ഭാവിയിലെ ജീവിതത്തിനു വേണ്ടിയുള്ള സമ്പാദ്യത്തിനും ഇന്നത്തെ ജീവിതം ആസ്വദിക്കുന്നതിനു വേണ്ടിയുള്ള ചെലവുകള്‍ക്കുമിടയില്‍ ഒരു ബാലന്‍സിംഗ്‌ നിലനിര്‍ത്തുകയെന്നതാണ്‌ പ്രധാനം. ചില അധിക ചെലവുകള്‍ ഒഴിവാക്കിയാല്‍ ഭാവിയില്‍ അതിന്റെ ഗുണം അനുഭവിക്കാനാകും. ജീവിതത്തില്‍ കൈവരിക്കേണ്ട ലക്ഷ്യങ്ങളെ എത്തിപ്പിടിക്കാന്‍ ഇത്‌ നിങ്ങളെ സഹായിക്കും.

ഒരാളുടെ ജീവിത ലക്ഷ്യങ്ങളുമായി ബന്ധിപ്പിച്ച്‌ നിക്ഷേപം മുന്നോട്ടു കൊണ്ടുപോയാല്‍ അനാവശ്യ ചെലവുകള്‍ ഒഴിവാക്കാനാകും. റിട്ടയര്‍മെന്റിനു ശേഷമുള്ള വരുമാനം, കുട്ടികളുടെ വിദ്യാഭ്യാസം, വിവാഹം, വീട്‌ നിര്‍മ്മാണം തുടങ്ങിയ ലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ട്‌ നിക്ഷേപം ആസൂത്രണം ചെയ്‌താല്‍ അനാവശ്യ ചെലവുകള്‍ക്ക്‌ കൈവശം പണം ബാക്കിയുണ്ടാവില്ല. ഓരോ മാസത്തെയും വരുമാനത്തില്‍ നിന്നും നിശ്ചിത തുക ഈ ഓരോ ലക്ഷ്യങ്ങള്‍ക്കു വേണ്ടി നിക്ഷേപിച്ചതിന്‌ ശേഷം കൈവശം വരുന്ന പണം മാത്രമേ ചെലവുകള്‍ക്കായി ഉപയോഗിക്കാവൂ. നിശ്ചിത ബജറ്റില്‍ നിന്നു കൊണ്ടു മാത്രം ചെലവഴിക്കുന്ന ശീലമുണ്ടാക്കാനും ശ്രദ്ധിക്കണം.

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 weeks ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 weeks ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 weeks ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 weeks ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

4 weeks ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

4 weeks ago

This website uses cookies.