ജിദ്ദ: ജിദ്ദയില്‍ അടുത്ത മണിക്കൂറുകളില്‍ കനത്ത മഴ പെയ്യുമെന്ന മുന്നറിയിപ്പുമായി കാലാവസ്ഥാവിഭാഗം. ജിദ്ദയിലും റാബിഗിലും ഇന്നു പുലര്‍ച്ചെ മുതല്‍ അതിശക്തമായ മഴക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിദഗ്ധന്‍ സിയാദ് അല്‍ജുഹനിയും, അല്‍ഖസീം യൂനിവേഴ്‌സിറ്റി കാലാവസ്ഥാ വിഭാഗം പ്രൊഫസറും സൗദി കാലാവസ്ഥാ സമിതി പ്രസിന്റുമായ ഡോ. അബ്ദുല്ല അല്‍മുസ്‌നദും അറിയിച്ചു.
സൗദിയില്‍ വരും ദിവസങ്ങളിലുണ്ടാകുന്ന മഴക്ക് ‘സുഖ്യാ’ എന്ന് നാമകരണം ചെയ്തിട്ടുണ്ട്. ‘സുഖ്യാ’ ദിവസങ്ങളോളം നിന്നു പെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജിദ്ദ, പശ്ചിമ, ദക്ഷിണ മേഖല, റിയാദ് എന്നിവിടങ്ങളിലും മഴയുണ്ടാകും. ഞായറാഴ്ച വരെ മഴ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. മഴ കാരണം റോഡുകളിലുണ്ടാകുന്ന തടസ്സം നേരിടുന്നതിന് ജിദ്ദ നഗരസഭ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി. വെള്ളം ഉയരാന്‍ സാധ്യതയുള്ള പ്രദേശങ്ങള്‍ മുന്‍കൂട്ടി നിര്‍ണയിക്കുകയും അഴുക്കുചാലുകള്‍ വൃത്തിയാക്കുകയും ചെയ്തിട്ടുണ്ട്. റോഡുകളില്‍ വെള്ളം ഉയരുകയാണെങ്കില്‍ ഒഴിവാക്കുന്നതിന് നിരവധി മോട്ടോറുകളും സജ്ജമാക്കിയിട്ടുണ്ട്.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.