Business

ജീവിതത്തിലെ നാല് തരം ആവശ്യങ്ങള്‍ക്കായി എങ്ങനെ നിക്ഷേപിക്കണം?

കെ.അരവിന്ദ്

സാധാരണ നിലയില്‍ അനുയോജ്യമായ നിക്ഷേപങ്ങള്‍ തെരഞ്ഞെടുക്കുന്നതിനു മുമ്പ് ഒരാള്‍ ചെയ്യേണ്ടത് തന്റെ സാമ്പത്തിക ലക്ഷ്യങ്ങള്‍ നിശ്ചയിക്കുകയും ആ ലക്ഷ്യങ്ങള്‍ നിറവേറ്റാനുള്ള കാലയളവ് തീരുമാനിക്കുകയുമാണ്. ഒപ്പം തന്റെ നികുതി ബാധ്യത കുറയ്ക്കുന്ന രീതിയില്‍ നികുതി ആസൂത്രണം കൂടി നടത്തണം. അതിനു ശേഷം ഓരോ സാമ്പത്തിക ലക്ഷ്യവും നിറവേറ്റുന്നതിന് ഏതു തരത്തിലുള്ള നിക്ഷേപ പദ്ധതി വേണമെന്ന് തീരുമാനിക്കണം.

ഇവിടെ നിക്ഷേപകന്‍ മൂന്ന് ഘട്ടങ്ങളിലൂടെയാണ് കടന്നു പോകേണ്ടത്. ആദ്യം തന്റെ ജീവിതം വിശകലനം ചെയ്യുക. അതായത് തന്റെ സാമ്പത്തിക നില എങ്ങനെയെന്നും സാമ്പത്തികമായി താന്‍ എവിടെ നില്‍ക്കുന്നുവെന്നും വിലയിരുത്തുക. അതിനു ശേഷം ലക്ഷ്യങ്ങള്‍ നിര്‍ണയിക്കുകയാണ് രണ്ടാമത്തെ ഘട്ടം. നിറവേറ്റുന്നതിന് തൊട്ടടുത്തെത്തിയ ലക്ഷ്യങ്ങളും നിറവേറ്റുന്നതിനായി ഇനിയും ഏറെ വര്‍ഷങ്ങള്‍ വേണ്ടിവരുന്ന ലക്ഷ്യങ്ങളുമുണ്ടാകും. ഈ ഓരോ ലക്ഷ്യത്തെയും വേര്‍തിരിച്ചതിനു ശേഷം അതിനു യോജിച്ച നിക്ഷേപങ്ങള്‍ നടത്തുകയാണ് മൂന്നാമത്തെ ഘട്ടം.

നിക്ഷേപങ്ങള്‍ തീരുമാനിക്കുന്നതില്‍ പ്രധാനമായ ഒരു ഘടകമാണ് റിസ്‌ക് സന്നദ്ധത. വിലയില്‍ ചാഞ്ചാട്ടമുണ്ടാകുന്ന നിക്ഷേപ മാര്‍ഗങ്ങളില്‍ നിക്ഷേപിക്കുന്നവര്‍ ഈ ചാഞ്ചാട്ടത്തെ സമീപിക്കുന്നത് വ്യത്യസ്ത മനോനിലയോടെയാകും. സമചിത്തതയോടെ ഇത്തരം ചാഞ്ചാട്ടത്തെ കാണുന്നവര്‍ക്കു മാത്രമേ റിസ്‌ക് കൂടുതലുള്ള നിക്ഷേപ മാര്‍ഗങ്ങള്‍ അനുയോജ്യമാകൂ.

ജീവിത ലക്ഷ്യങ്ങളുമായി ബന്ധിപ്പിക്കുമ്പോഴാണ് നിക്ഷേപം ഏറ്റവും ഫലപ്രദമായി ചെയ്യാനാവുകയെന്ന് പറയാറുണ്ട്. ലക്ഷ്യങ്ങള്‍ മുന്നില്‍ കാണുമ്പോള്‍ നിക്ഷേപ കാലയളവ്, പ്രതീക്ഷിക്കുന്ന റിട്ടേണ്‍ തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തത കൈവരും. അതേസമയം ചിലര്‍ക്ക് ലക്ഷ്യങ്ങളെക്കുറിച്ച് വ്യക്തതയുണ്ടാവണമെന്നില്ല. ലക്ഷ്യങ്ങളെ നിര്‍വചിക്കുകയെന്നത് ആയാസകരമായ പ്രവൃത്തിയായി തോന്നുന്നുവെങ്കില്‍ അതിന് ചില എളുപ്പ വഴികളുണ്ട്.

നമുക്ക് ഭാവിയില്‍ ആവശ്യമായി വരുന്ന വരുമാനത്തെ നാലായി തിരിക്കുകയെന്നതാണ് ഇതിനുള്ള മാര്‍ഗം. ആദ്യം ദീര്‍ഘകാല ആവശ്യത്തില്‍ നിന്ന് ആരംഭിക്കുക. പത്തോ പതിനഞ്ചോ വര്‍ഷത്തിന് ശേഷം ആവശ്യമായി വരുന്ന വരുമാനത്തെയാണ് ഇതില്‍ ഉള്‍പ്പെടുത്തുന്നത്. കുട്ടികളുടെ വിദ്യാഭ്യാസം, വിവാഹം, റിട്ടയര്‍മെന്റിന് ശേഷമുള്ള വരുമാനം തുടങ്ങിയ ആവശ്യങ്ങള്‍ ഇതില്‍ ഉള്‍പ്പെടും.

ദീര്‍ഘമായ കാലയളവായതിനാല്‍ ആവശ്യമായി വരുന്ന തുകയെത്രയെന്ന് കണക്കാക്കുക ഏളുപ്പമാകില്ല. നിങ്ങളുടെ കുട്ടിക്ക് ഇപ്പോള്‍ അഞ്ച് വയസ്സാണെങ്കില്‍ പന്ത്രണ്ടോ പതിമൂന്നോ വര്‍ഷത്തിന് ശേഷം കുട്ടിയുടെ വിദ്യാഭ്യാസത്തിനായി ആവശ്യമായി വരുന്ന തുക എത്രയെന്ന് എങ്ങനെ കണക്കാക്കും? പഠിക്കാനായി തെരഞ്ഞെടുക്കുന്ന കോഴ്സ്, ഫീസിലെ വര്‍ധന തുടങ്ങിയ ഘടകങ്ങളെ ആശ്രയിച്ചിരിക്കും അത്. ഏതെങ്കിലും ഒരു കോഴ്സ് ആയിരിക്കും കുട്ടി മുതിര്‍ന്നാല്‍ പഠിക്കുകയെന്ന്. ഉദാഹരണത്തിന് എന്‍ജിനിയറിംഗ്. ഇപ്പോള്‍ തീരിമാനിക്കുകയാണെങ്കില്‍ തന്നെ ആ കോഴ്സിന് പന്ത്രണ്ടോ പതിമൂന്നോ വര്‍ഷത്തിന് ശേഷം എത്ര ഫീസ് വേണ്ടി വരുമെന്ന് ഇപ്പോള്‍ അനുമാനിക്കുക പ്രയാസകരമായിരിക്കും. എന്തായാലും വലിയൊരു തുക ആവശ്യമായി വരും എന്ന് തീര്‍ച്ചയായും കരുതാം.

രണ്ടാമത്തേത് അല്‍പ്പം കൂടി ഹ്രസ്വമായ കാലയളവിനുള്ളില്‍ വരുന്ന ആവശ്യമാണ്. അഞ്ച് വര്‍ഷത്തിനുള്ളില്‍ ഒരു ഭവനം വാങ്ങുകയോ നിര്‍മിക്കുകയോ ചെയ്യുക എന്നത് ഉദാഹരണം. ഇത്തരം ആവശ്യങ്ങള്‍ക്ക് വരുന്ന ചെലവ് എത്രയെന്ന് കുറെകൂടി കൃത്യതയോടെ കണക്കാക്കാനാകും. അഞ്ച് വര്‍ഷത്തിനുള്ളില്‍ ഒരു വീട് വെക്കുകയാണെങ്കില്‍ അതിന് വേണ്ടി വരുന്ന ഇനീഷ്യല്‍ പേമെന്റ് ഏകദേശം എത്രയെന്ന് അനുമാനിക്കാവുന്നതേയുള്ളൂ.

മൂന്നാമത്തേത് അടിയന്തിര ആവശ്യങ്ങള്‍ക്ക് വേണ്ടിയുള്ള ഫണ്ടാണ്. മതിയായ ഇന്‍ഷൂറന്‍സ് കവറേജ് ലഭിക്കാത്ത ആശുപത്രി ചെലവുകള്‍ ഉദാഹരണം. മിക്കവരും അടിയന്തിരാവശ്യങ്ങള്‍ക്കായി ഒരു ഫണ്ട് കരുതാന്‍ മുതിരാറില്ല. മൂന്നുമാസം മുതല്‍ ആറുമാസം വരെയുള്ള കുടുംബത്തിന്റെ വരുമാനത്തിന് തുല്യമായ തുക എമര്‍ജന്‍സി ഫണ്ടായി കരുതാം.

നാലാമത്തേത് നികുതി ലാഭിക്കാന്‍ സഹായകമായ നിക്ഷേപങ്ങള്‍ക്ക് വേണ്ടി വരുന്ന ചെലവാണ്. ഇതിനുവേണ്ടി വരുന്ന ചെലവ് എത്രയെന്ന് നിങ്ങളുടെ വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ കണക്കാവുന്നതാണ്. ഈ നാല് തരത്തിലുള്ള ആവശ്യങ്ങള്‍ക്കായി എങ്ങനെ നിക്ഷേപിക്കണമെന്നതാണ് ഇനി തീരുമാനിക്കേണ്ടത്. ഒന്നാമതായി പറഞ്ഞ ദീര്‍ഘകാല ആവശ്യങ്ങള്‍ നിറവേറ്റാനായി മ്യൂച്വല്‍ ഫണ്ടുകളുടെ ഇക്വിറ്റി ഫണ്ടുകളില്‍ നിക്ഷേപിക്കുന്നതാണ് അനുയോജ്യം.

ദീര്‍ഘമായ കാലയളവിന് ശേഷം ഭീമമായ തുക കണ്ടെത്തുന്നതിന് റിസ്‌കുണ്ടെങ്കിലും ഓഹരികളേക്കാളും ഇക്വിറ്റി ഫണ്ടുകളേക്കാളും മികച്ച മാര്‍ഗമില്ല. രണ്ടാമത് പറഞ്ഞ ആവശ്യങ്ങള്‍ക്കായി ബാലന്‍സ് ഫണ്ടുകളിലോ ഡെറ്റ് ഫണ്ടുകളിലോ നിക്ഷേപിക്കാം. ബാങ്ക് എഫ് ഡിയേക്കാള്‍ ഉയര്‍ന്ന നേട്ടം ഈ ഫണ്ടുകള്‍ക്ക് നല്‍കാനാകും.

മൂന്നാമത്തെ ആവശ്യത്തിനായി ബാങ്ക് സേവിംഗ്സ് അക്കൗണ്ടുകളിലോ ലിക്വിഡ് ഫണ്ടുകളിലോ നിക്ഷേപിക്കാം. ലിക്വിഡ് ഫണ്ടുകളില്‍ നിന്ന് ഏത് സമയത്തും പണം പിന്‍വലിക്കാനുള്ള സൗകര്യം ചില ഫണ്ട് ഹൗസുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സേവിംഗ്സ് അക്കൗണ്ടുകളില്‍ നിന്ന് ലഭിക്കുന്നതിനേക്കാ ള്‍ ഉയര്‍ന്ന റിട്ടേണ്‍ ലിക്വിഡ് ഫണ്ടുകളില്‍ നിന്ന് ലഭ്യമാകും.

നാലാമത്തെ ആവശ്യത്തിനായി വരുമാനം, ഇന്‍ഷുറന്‍സ്, മൂലധന വളര്‍ച്ച തുടങ്ങിയ വിവിധ ഘടകങ്ങളെ അടിസ്ഥാനമാക്കി ടേം പോളിസി മുതല്‍ ഇ.എല്‍.എസ്.എസ് വരെ വിവിധ ഉല്‍പ്പന്നങ്ങള്‍ തെരഞ്ഞെടുക്കാം.

The Gulf Indians

Recent Posts

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…

2 days ago

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…

2 weeks ago

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

3 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

3 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

3 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

3 months ago

This website uses cookies.