കെ.അരവിന്ദ്
വരുമാനത്തില്‍ നിന്നും സമ്പാദിക്കുകയും അത് ഫലപ്രദമായി അനുയോജ്യമായ ആസ്‌തി മേഖലകളില്‍ നിക്ഷേപിക്കുകയും ചെ യ്‌താല്‍ മാത്രം നിക്ഷേപം വിജയകരമാകണ മെന്നില്ല. നിക്ഷേപത്തില്‍ നിന്നുള്ള നേട്ടം മെച്ചപ്പെടുത്താന്‍ മറ്റ് ചില കാര്യങ്ങള്‍ കൂടി ശ്ര ദ്ധിക്കേണ്ടതുണ്ട്.
കൂട്ടുപലിശയുടെ ഗുണഫലങ്ങള്‍ നേടി യെടുക്കാന്‍ നിക്ഷേപകര്‍ ശ്രദ്ധിക്കേണ്ടതു ണ്ട്. ഉദാഹരണത്തിന് നിങ്ങള്‍ ബാങ്ക് ഫിക്‌സഡ് ഡെപ്പോസിറ്റിലാണ് നിക്ഷേപിച്ചിട്ടുള്ളതെങ്കില്‍ പലിശ പുനര്‍നിക്ഷേപം നടത്തുന്ന രീതി തിരഞ്ഞെടുക്കാവുന്നതാണ്. ഇങ്ങനെ ചെയ്യുമ്പോള്‍ നിങ്ങള്‍ നിക്ഷേപിച്ച മൂലധന ത്തിനും അതിന് ലഭിക്കുന്ന പലിശയ്‌ക്കും പലിശ ലഭിക്കുന്നു.
കൂട്ടുപലിശയുടെ ഗുണം ഇതിലൂടെയാണ് നേടിയെടുക്കാനാകുക. ഉദാഹരണത്തിന് നിങ്ങള്‍ 6 ശതമാനം പലിശ ലഭിക്കുന്ന ബാങ്ക് ഫിക്‌സഡ് ഡെപ്പോസിറ്റ് സ്‌കീമില്‍ ഒരു ലക്ഷം രൂപ നിക്ഷേപിച്ചുവെന്ന് കരുതുക. ഓരോ ത്രൈമാസത്തിലും പലിശ സ്വീകരിക്കുന്ന സ്‌കീമാണ് നിങ്ങള്‍ തിരഞ്ഞെടുത്തതെങ്കില്‍ 5 വര്‍ഷം കൊണ്ട് ലഭിക്കുന്ന പലിശ 30,000 രൂപയായിരിക്കും. അതേസമയം പലിശ പുനര്‍നിക്ഷേപിക്കുന്ന സ്‌കീമാണ് തിരഞ്ഞെടുത്തതെങ്കില്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത് 34,685 രൂപയായിരിക്കും. 4685 രൂപയാണ് നിങ്ങള്‍ക്ക് അധികമായി ലഭിക്കുന്ന പലിശ. ത്രൈമാസ അടിസ്ഥാനത്തില്‍ പലിശ സ്വീകരിക്കുന്ന സ്‌കീമില്‍ നിന്ന് ലഭിക്കുന്നതിനേക്കാള്‍ 15 ശതമാനത്തിലേറെ പലിശ അധികം. ഇതാണ് കൂട്ടുപലിശയുടെ മാജിക്.
നിക്ഷേപത്തില്‍ നിന്നും ലഭിക്കുന്ന പലിശ നിങ്ങള്‍ക്ക് ഏതെങ്കിലും ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് വിനിയോഗിക്കേണ്ട സാഹചര്യമില്ലെങ്കില്‍ അത് പുനര്‍നിക്ഷേപിക്കുന്നതാണ് നല്ലത്. അല്ലെങ്കില്‍ ഈ പലിശ ഫല പ്രദമായി മറ്റെവിടെയെങ്കിലും നിക്ഷേപിക്കാ ന്‍ ശ്രദ്ധിക്കണം.
ഇതുപോലെ ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുക ളില്‍ നിക്ഷേപിക്കുമ്പോള്‍ ഫണ്ടുകളുടെ തിര ഞ്ഞെടുപ്പ് കൂടുതല്‍ നേട്ടം ലഭ്യമാകുന്ന ത രത്തില്‍ ഫലപ്രദമാകാന്‍ ശ്രദ്ധിക്കണം. ഉദാ ഹരണത്തിന് ഇക്വിറ്റി ഫണ്ടുകളുടെ ഡിവിഡന്റ് പ്ലാനുകളേക്കാള്‍ ദീര്‍ഘകാലാ ടിസ്ഥാനത്തില്‍ നേട്ടം വര്‍ധിപ്പിക്കുന്നത് ഗ്രോത്ത് പ്ലാനുകളാണ്. ഈ വ്യത്യാസം മനസിലാക്കി ഗ്രോത്ത് പ്ലാനുകള്‍ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം.
നിക്ഷേപങ്ങള്‍ക്കായി പ്രത്യേകമായി ഒരു ബാങ്ക് അക്കൗണ്ട് നിലനിര്‍ത്തുക എന്നതാണ് മറ്റൊരു കാര്യം. ഇത് നിക്ഷേപത്തെയും നേട്ട ത്തെയും കുറിച്ച് വ്യക്തമായ ചിത്രം ലഭ്യമാ കാന്‍ സഹായിക്കും. ഫിക്‌സഡ് ഡെപ്പോസി റ്റ്, മ്യൂച്വല്‍ ഫണ്ട് തുടങ്ങിയ നിക്ഷേപ മാര്‍ ഗങ്ങളിലേക്ക് നിക്ഷേപം നടത്തുന്ന ഒരു ചാ നലായി ഈ അക്കൗണ്ടിനെ പരിഗണിക്കണം. അക്കൗണ്ടില്‍ ക്രെഡിറ്റ് ചെയ്യപ്പെടുന്ന ഓഹരികളില്‍ നിന്നുള്ള ഡിവിഡന്റ്, ബാങ്ക് ഫിക്‌സഡ് ഡെപ്പോസിറ്റില്‍ നിന്നുള്ള പലിശ തുടങ്ങിയ നേട്ടങ്ങള്‍ വിലയിരുത്തുന്നതിന് ഈ രീതി സഹായകമാകും. ഈ ബാങ്ക് അക്കൗണ്ട് ട്രാക്ക് ചെയ്യുന്നത് ഡിവിഡന്റ് പോലുള്ള നേട്ടങ്ങള്‍ പുനര്‍നിക്ഷേപം നടത്തുന്നതിനും ചെലവുകള്‍ക്ക് ഉപയോഗിക്കുന്നത് ഒഴി വാക്കുന്നതിനും സഹായകമാകും.
പോര്‍ട്‌ഫോളിയോ പുന:പരിശോധനക്ക് വിധേയമാക്കുന്നത് നിക്ഷേപത്തില്‍ നിന്ന് മതിയായ നേട്ടം ലഭിക്കുന്നുണ്ടോയെന്ന് ഉറപ്പു വരുത്താന്‍ സഹായിക്കും. ലക്ഷ്യങ്ങള്‍ നിറവേറ്റാന്‍ സഹായകമായ രീതിയില്‍ നിക്ഷേപം വളരുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ ശ്ര ദ്ധിക്കേണ്ടതുണ്ട്.
ലക്ഷ്യങ്ങള്‍ക്ക് അനുസൃതമായി നേട്ട ത്തെ സംരക്ഷിക്കാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഉദാ ഹരണത്തിന് ഓഹരി നിക്ഷേപത്തില്‍ നി ന്നും ഒരു വര്‍ഷത്തിനുള്ളില്‍ പ്രതീക്ഷിച്ചതി നേക്കാള്‍ മികച്ച നേട്ടം ലഭ്യമാവുകയാണെ ങ്കില്‍ ഭാഗികമായി ലാഭമെടുത്ത് നേട്ടം കൈ വിടാതിരിക്കാന്‍ ശ്രദ്ധിക്കണം.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.