ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിച്ച് കര്‍ഷകര്‍ നടത്തുന്ന ‘ഡല്‍ഹി ചലോ മാര്‍ച്ച്’ മൂന്നാം ദിവസത്തിലേക്ക്. പലയിടത്തും സംഘര്‍ഷാവസ്ഥയാണ്. കര്‍ഷകര്‍ക്കെതിരെ പോലീസ് ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ചു. ഡല്‍ഹി-ഹരിയാന അതിര്‍ത്തിയില്‍ കര്‍ഷകര്‍ക്ക് നേരെ ലാത്തിച്ചാര്‍ജ് ഉണ്ടായി.
കര്‍ഷകര്‍ പിന്മാറാന്‍ തയാറാല്ലെന്ന് അറിയിച്ചതോടെ ഡല്‍ഹിയിലെ ബുരാരിയിലെ മൈതാനത്ത് പ്രവേശിക്കാന്‍ പൊലീസ് അനുമതി നല്‍കി. അതേസമയം പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്ക് ആവശ്യമായ സഹായം ചെയ്തു നല്‍കാന്‍ ഡല്‍ഹി സര്‍ക്കാര്‍ അധികൃതരോട് ആവശ്യപ്പെട്ടു.
കര്‍ഷകരുടെ പ്രതിഷേധം ശക്തമായതോടെ കര്‍ഷകരുമായി ഡിസംബര്‍ മൂന്നിന് ചര്‍ച്ച നടത്തുമെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്രസിങ് തോമര്‍ വീണ്ടും അറിയിച്ചു. വിളവ് ഇറക്കുന്ന സമയവും കോവിഡ് 19ഉം പരിഗണിച്ച് സമരം അവസാനിപ്പിക്കണമെന്നും അദ്ദേഹം കര്‍ഷകരോട് ആവശ്യപ്പെട്ടു. അതേസമയം ആവശ്യങ്ങള്‍ അംഗീകരിക്കുന്നതുവരെ സമരം തുടരാനാണ് കര്‍ഷകരുടെ തീരുമാനം.നിലവില്‍ അര ലക്ഷത്തോളം പേരാണ് ഡല്‍ഹിയിലേക്ക് മാര്‍ച്ച് നടത്തുന്നത്. ഇനിയും ആളുകള്‍ കൂടാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇതിനിടെ, ഡല്‍ഹി ചലോ മാര്‍ച്ചില്‍ ഹീറോയായ നവദീപ് സിംഗിനെതിരെ പോലീസ് കേസെടുത്തു. കര്‍ഷകര്‍ക്ക് നേരെ ജലപീരങ്കിയുടെ വാല്‍വ് മറ്റൊരു വാഹനത്തിന്റെ മുകളില്‍ നിന്നും ചാടി അടച്ചതിലൂടെയാണ് ഹരിയാനയിലെ അംബാലയില്‍ നിന്നുള്ള കര്‍ഷക യുവാവ് സമരത്തിന്റെ ഹീറോ ആയത്. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാണ്. കൊലപാതകശ്രമം ഉള്‍പ്പടെയുള്ള കടുത്ത വകുപ്പുകളാണ് യുവാവിനെതിരെ ചുമത്തിയിരിക്കുന്നത്.
ജീവിതത്തില്‍ ഒരിക്കലും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടില്ലെന്നും അതേസമയം സര്‍ക്കാരിനെ ചോദ്യം ചെയ്യാനും ജനവിരുദ്ധ നിയമങ്ങള്‍ പാസാക്കിയാല്‍ പ്രതിഷേധിക്കാനും അവകാശമുണ്ടെന്നും നവദീപ് പറഞ്ഞു.
മസ്‌കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്‌കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.