Gulf

150 കോടി വാക്‌സിന്‍ – എക്‌സ്‌പോ ഇന്ത്യന്‍ പവലിയനില്‍ ആദരം, വിളംബരം

ഇന്ത്യയില്‍ കോവിഡിനെതിരെയുള്ള പ്രവര്‍ത്തനങ്ങളിലെ പ്രധാന നാഴികകല്ലായിരുന്ന വാക്‌സിന്‍ നിര്‍മാണവും വിതരണവും ഫലപ്രദമായി നടക്കുന്നതിന്റെ വിജയം വിളംബരം ചെയ്ത് ദുബായ് എക്‌സ്‌പോ വേദി

ദുബായ് :  ലോക ശ്രദ്ധയാകര്‍ഷിക്കുന്ന ദുബായ് എക്‌സ്‌പോയിലെ ഇന്ത്യയുടെ പവലിയനില്‍ രാജ്യം കോവിഡ് പ്രതിരോധത്തിന്റെ നിര്‍ണായക നേട്ടം കൈവരിച്ചതിന്റെ വിളംബരം നടന്നു.

എക്‌സ്‌പോ വേദിയിലെ കമാനത്തില്‍ രാജ്യം 150 കോടി വാക്‌സിന്‍ വിതരണം നടത്തിയെന്ന് പ്രദര്‍ശിപ്പിച്ചു. ഡിസ്‌പ്ലേ ബോര്‍ഡിലാണ് ഈ വിളംബരം പ്രത്യക്ഷപ്പെട്ടത്.

രാജ്യത്തെ ജനങ്ങള്‍ക്ക് രണ്ട് ഡോസ് വാക്‌സിന്‍ നല്‍കുകയും മൂന്നാമത്തെ ബൂസ്റ്റര്‍ ഡോസ് വിതരണത്തിലേക്ക് കടക്കുകയുമാണെന്ന് അറിയിക്കുന്നതായിരുന്നു ലൈറ്റ് ഡിസ്‌പ്ലേ.

ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കിയാണ് ഇതിന് തുടക്കം കുറിക്കുക.

രാജ്യം കോവിഡിന്റെ മൂന്നാം തരംഗമാണ് നടക്കുന്നത്. തലസ്ഥാനമായ ഡെല്‍ഹി, മുംബൈ എന്നിവടങ്ങളില്‍ കോവിഡ് രോഗികളുടെ എണ്ണം കൂടുകയാണ്. എന്നാല്‍, മുമ്പ് സംഭവിച്ചതു പോലെ കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ദുബായ് എക്‌സ്‌പോയിലെ ഏറ്റവും ആകര്‍ഷകമായ പവലിയനുകളില്‍ ഒന്നാണ് ഇന്ത്യയുടേത്. ഇതേവരെ ആറു ലക്ഷത്തോളം സന്ദര്‍ശകര്‍ ഇവിടെ എത്തിക്കഴിഞ്ഞു.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.