Gulf

സൗദിയില്‍ ഇനി വനിതകള്‍ക്ക് ടാക്‌സി ഡ്രൈവര്‍മാരുമാകാം

വനിതകള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് നല്‍കി പുതിയ നവോത്ഥാന ചരിത്രമെഴുതിയ സൗദിയില്‍ പുതിയ അനുമതി.

റിയാദ് :  സൗദി അറേബ്യയുടെ ചരിത്രത്തില്‍ ഇതാദ്യമായി വനിതകള്‍ക്ക് ടാക്‌സി ഡ്രൈവിംഗ് ലൈസന്‍സ് നല്‍കുന്നു.

സൗദി കിരീടാവകാശി മുഹമദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ വിഷന്‍ 2030 പദ്ധതി പ്രകാരം സ്ത്രീകളെ സ്വയം പര്യാപതതയിലേക്ക് നയിക്കാനാണ് പുതിയ പരിഷ്‌കാരം നടപ്പിലാക്കുന്നത്.

തലസ്ഥാന നഗരമായ റിയാദ് ഉള്‍പ്പടെ പതിനെട്ട് നഗരങ്ങളില്‍ ടാക്‌സി ഓടിക്കുന്നതിന് പരിശീലനം നല്‍കുന്ന സ്‌കൂളുകള്‍ ആരംഭിച്ചു.

പുതിയ പ്രഖ്യാപനത്തെ സ്ത്രീകള്‍ ആഹ്‌ളാദത്തോടെയാണ് വരവേറ്റത്. വനിതകള്‍ക്ക് സ്വയം പര്യാപ്തത കൈവരിക്കാനും കൂടുതല്‍ തൊഴിലവസരങ്ങള്‍ ലഭ്യമാക്കാനും ഇത് ഉപകരിക്കുമെന്ന് പലരും അഭിപ്രായപ്പെട്ടു.

സൗദി അറേബ്യയുടെ ചരിത്രത്തില്‍ വിപ്ലവകരമായ പ്രഖ്യാപനമാണ് 2017 ല്‍ വനിതകള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സിനുള്ള അവകാശം നല്‍കി ഉത്തരവിട്ടത്. അതിനു ശേഷം ഇതുവരെ 1,74,000 വനിതകള്‍ക്കാണ് ലൈസന്‍സ് നല്‍കിയത്.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

3 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.