യുഎഇ ദിര്‍ഹത്തിനെതിരെ രൂപയുടെ വിനിമയ നിരക്ക് ഇടിഞ്ഞു. മികച്ച നിരക്ക് ലഭിച്ചതിനെ തുടര്‍ന്ന് പ്രവാസികള്‍ പണം അയയ്ക്കുന്ന തിരക്കില്‍
അബുദാബി : രൂപയുടെ വിനിമയ മൂല്യം ഇടിഞ്ഞതിനെ തുടര്‍ന്ന് നാട്ടിലേക്ക് പണം അയയ്ക്കുന്നതിന് തിരക്ക് കൂടി. വിഷു, ഈസ്റ്റര്‍ ആഘോഷങ്ങള്‍ക്ക് പകിട്ടേറാന്‍ പുതിയ സാഹചര്യം സഹായകമാകുമെന്നാണ് പ്രവാസികളുടെ പ്രതീക്ഷ.
ഒരു യുഎഇ ദിര്‍ഹത്തിന് 20.74 രൂപയാണ് ലഭിക്കുന്നത്. ഡോളറിനെതിരെ രൂപയുടെ മൂല്യം 76.21 ആയി കുറഞ്ഞതിനെ തുടര്‍ന്നാണ് യുഎഇ ദിര്‍ഹവുമായുള്ള വിനിമയ നിരക്കിലും കുറവ് വന്നത്.കഴിഞ്ഞ കുറ്ച്ച് നാളുകളായി രൂപയുടെ മൂല്യം ഉയര്‍ന്ന അവസ്ഥിയിലായിരുന്നു.
ഒരു ദിര്‍ഹത്തിന് 20.38 എന്ന നിലയിലായിരുന്നു. എന്നാല്‍, ഇപ്പോള്‍ വിനിമയ നിരക്കില്‍ മാറ്റം വന്നതോടെ നാട്ടിലേക്ക് ഈസ്റ്റര്‍ വിഷു കാലത്ത് പണം അയയ്ക്കാമെന്നതിന്റെ ആഹ്‌ളാദത്തിലാണ് പ്രവാസികള്‍. നാട്ടിലേക്ക് പണം അയച്ച് വിഷു ആഘോഷങ്ങള്‍ തങ്ങളുടെ അസാന്നിദ്ധ്യത്തിലും കുടുംബാംഗങ്ങള്‍ ഗംഭീരമായി കൊണ്ടാടട്ടെയെന്ന് മണി എക്‌സേഞ്ചിലൂടെ പണം അയയ്ക്കാനെത്തിയ പ്രവാസിയായ ബിനോയ് പുരുഷോത്തമന്‍ പറയുന്നു.
അബുദാബി മുസഫയില്‍ പ്രമുഖ പ്ലാസ്റ്റിക് നിര്‍മാണ കമ്പനിയിലെ ഏരിയ സെയില്‍സ് മാനേജരാണ് വൈക്കം സ്വദേശിയായ ബിനോയ് .
വിഷു ആഘോഷവേളയില്‍ ഭാര്യ സുജയും മക്കളായ മഹാദേവും ഭദ്രശ്രീയും നാട്ടിലായതിന്റെ വിഷമത്തിലാണ് ബിനോയ്. എന്നാല്‍,
രൂപയുടെ വിനിമയ നിരക്ക് ഇടിഞ്ഞതിനെ തുടര്‍ന്ന് വിഷുക്കൈനീട്ടമായി കൂടുതല്‍ പണം അയയ്ക്കാനായെന്നും വീടു നിര്‍മാണത്തിനാവശ്യമായ പണം കൊടുക്കാനുമായെന്നും ബിനോയ് പറയുന്നു.
നിരവധി പ്രവാസികള്‍ സമാനമായ ആഹ്‌ളാദം പങ്കിടുന്നുണ്ട്. മെച്ചപ്പെട്ട നിരക്കിനായി കാത്തിരുന്നവര്‍ക്ക് വിഷു, ഈസ്റ്റര്‍ കാലത്ത് കൂടുതല്‍ പണം നാട്ടിലേക്ക് അയച്ചുകൊടുക്കാനായി
വരും ദിവസങ്ങളില്‍ ഈദ് ആഘോഷ കാലത്തും നിരക്കില്‍ ഇതേ പോലെ കുറവുണ്ടാകുമെന്നാണ് പ്രവാസികളുടെ പ്രതീക്ഷ. ഏപ്രില്‍ അവസാന വാരമാണ് ഈദിനുള്ള ആഘോഷങ്ങള്‍ക്ക് തുടക്കമാകുന്നത്.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.