പ്രവാസികള്‍ക്ക് നഷ്ടപ്പെട്ടത് മികച്ച സംഘാടകനേയും സാമൂഹ്യ പ്രവര്‍ത്തകനേയും
അബുദാബി : കഴിഞ്ഞ ദിവസം നാട്ടില്‍ അന്തരിച്ച പ്രവാസി സാമൂഹ്യ പ്രവര്‍ത്തകന്‍ നൗഷാദ് പുന്നത്തലയ്ക്ക് സ്‌നേഹാദരങ്ങളുടെ ദുഖ സ്മരണയില്‍ പ്രവാസ ലോകം വിടചൊല്ലി.
കോവിഡ് ബാധിതനായി കഴിയവേ സ്വദേശമായ കൊല്ലത്തുവെച്ചാണ് അന്ത്യം സംഭവിച്ചത്.
യുഎഇയിലെ പ്രവാസി സംഘടനകളുടെ അമരക്കാരനായിരുന്നു. യുണൈറ്റഡ് മലയാളി അസോസിയേഷന്‍ കണ്‍വീനര്‍, കൊല്ലം പ്രവാസി സംഗമം പ്രസിഡന്റ്, ഭാവന ആര്‍ട്‌സ് സൊസൈറ്റി അദ്ധ്യക്ഷന്‍ എന്നീ നിലകളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
അസുഖ ബാധിതനായി കഴിഞ്ഞ ഒന്നര കൊല്ലമായി നാട്ടിലായിരുന്നു. എന്നാല്‍, അതിനിടെ കോവിഡ് സ്ഥിരീകരിച്ചതോടെ ആരോഗ്യ നില വഷളാകുകയായിരുന്നു.
36 വര്‍ഷമായി ദുബായില്‍ പ്രവര്‍ത്തിച്ചിരുന്ന നൗഷാദ് പ്രതിരോധ വകുപ്പിലായിരുന്നു, വിരമിച്ച ശേഷം സ്വന്തമായി ലോജിസ്റ്റിക് കമ്പനി നടത്തി വരികയായിരുന്നു.
പ്രവാസി പ്രശ്‌നങ്ങളില്‍ രാഷ്ട്രീയം നോക്കാതെ ഇടപെടുകയും ജീവകാരുണ്യ പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുകയും ചെയ്തിരുന്നു. പ്രവാസി വിഷയങ്ങള്‍ അവതരിപ്പിക്കാനും സര്‍ക്കാരുകളുടെ ശ്രദ്ധയില്‍ കൊണ്ടുവരാനും മുന്‍നിരയിലായിരുന്നു നൗഷാദ്.
വിമാനത്താവളങ്ങളിലെ യൂസേഴ്‌സ് ഫീ പിരിക്കലിനെതിരേയും വിമാന ടിക്കറ്റ് വര്‍ര്‍ദ്ധനവിനെതിരേയും നിരന്തരം സമരം ചെയ്ത് പരിഹാരത്തിന് ശ്രമിച്ചിരുന്നു.
എംബസി, കോണ്‍സുലേറ്റ് എന്നിവടങ്ങളിലെത്തി പ്രവാസി വിഷയങ്ങള്‍ അവതരിപ്പിച്ച് പ്രശ്‌നം പരിഹാരം തേടുമായിരുന്നു.
നയതന്ത്ര കാര്യായലങ്ങളില്‍ പ്രവാസി പ്രശ്‌നങ്ങള്‍ പതിവായി കേള്‍ക്കുന്നതിന് സിറ്റിംഗ് നടത്തുന്നതിന് പ്രയത്‌നിച്ചു.
നാട്ടില്‍ എത്തിയിട്ടും പ്രവാസി സുഹൃത്തുക്കളെ വിളിച്ച് വിഷയങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നതായി സുഹൃത്തുക്കള്‍ പറയുന്നു.
നൗഷാദിന്റെ ഖബറടക്കം കൊല്ലം അഞ്ചാലുമൂട് മാവല്ലി ജുമ മസ്ജിദില്‍ നടത്തി. ഭാര്യ ആരിഫ് , മകള്‍ ഹാജറ, മരുമകന്‍ ഫഹദ്
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.