മസ്കറ്റ്: പ്രവാസികള്‍ക്ക് ഇനി മുതല്‍ മസ്‌ക്കറ്റില്‍ ഫ്‌ളാറ്റുകളും, ഓഫീസ് കെട്ടിടങ്ങളും വാങ്ങാന്‍ കഴിയുമെന്ന് ഹൗസിംഗ് ആന്‍ഡ് അര്‍ബന്‍ പ്ലാനിങ് മന്ത്രാലയം അറിയിച്ചു. ഒമാനില്‍ രണ്ട് വര്‍ഷത്തിലധികമായി താമസിക്കുന്നവര്‍ക്കാണ് അനുമതി ലഭിക്കുക. പ്രവാസികള്‍ക്ക് കെട്ടിടങ്ങള്‍ വാങ്ങുന്നതിനായി ലോണുകള്‍ക്കും അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. രജിസ്‌ട്രേഷനായി 3 ശതമാനം വീതം രജിസ്‌ട്രേഷന്‍ ഫീസായി വാങ്ങുന്നയാളും വില്‍ക്കുന്നയാളും നല്‍കണം.
ഗവര്‍ണറേറ്റിന്റെ ബൗഷര്‍, അല്‍ സീബ്, അല്‍ അമീറത് എന്നിവിടങ്ങളിലാണ് നിലവില്‍ കെട്ടിടങ്ങള്‍ സ്വന്തമാക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്. 50 വര്‍ഷത്തേക്കായിരിക്കും കരാര്‍ കാലാവധി. പിന്നീട് 49 വര്‍ഷത്തേക്ക് കൂടി പുതുക്കാം. കെട്ടിടങ്ങളിലെ 40 ശതമാനത്തിലധികം യൂണിറ്റുകള്‍ പ്രവാസികള്‍ക്ക് വില്‍ക്കാന്‍ പാടില്ല, ഒരേ രാജ്യത്ത് നിന്നുള്ളവര്‍ക്ക് 20 ശതമാനം മാത്രമേ വില്‍ക്കാന്‍ പാടുള്ളൂവെന്നും നിബന്ധനയുണ്ട്.
ഉടമസ്ഥനും അടുത്ത കുടുംബത്തിനും ഒരു യൂണിറ്റ് മാത്രമേ കൈവശപ്പെടുത്താനാകൂ. വാങ്ങി നാല് വര്‍ഷത്തിന് ശേഷം യൂണിറ്റ് വില്‍ക്കാന്‍ ഉടമക്ക് സാധിക്കും. 23 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് ഫ്‌ളാറ്റുകള്‍ സ്വന്തമാക്കുന്നതിന് അവസരം ലഭിക്കുക. നിലവിലെ പാര്‍പ്പിട കേന്ദ്രങ്ങളില്‍ നിന്ന് അകലത്തിലായിരിക്കണം റിയല്‍ എസ്റ്റേറ്റ് യൂണിറ്റുകള്‍. നിര്‍മാണം പൂര്‍ത്തിയായി നാലു വര്‍ഷത്തിലധികമാകരുത് പ്രവാസിക്ക് വില്‍ക്കുന്ന കെട്ടിടങ്ങള്‍. നിര്‍മാണം പൂര്‍ത്തിയായ യൂണിറ്റുകള്‍ മാത്രമേ വില്‍ക്കാവൂ.
പ്രവാസി ഉടമ മരിച്ചാല്‍ നിയമാനുസൃത അനന്തരാവകാശിക്ക് ഈ വസ്തു കൈമാറ്റം ചെയ്യാം. ഉടമയ്ക്ക് ഈ വസ്തു പണയം വയ്ക്കാം. കെട്ടിടത്തിന് ചുരുങ്ങിയത് നാല് നിലയുണ്ടാകണം. ഓരോ പാര്‍പ്പിട യൂണിറ്റിനും ചുരുങ്ങിയത് രണ്ട് മുറികളുണ്ടാകണം. ശുചിമുറി, അടുക്കള തുടങ്ങിയ സൗകര്യങ്ങളുള്ളവയായിരിക്കണം കെട്ടിടം. പുതിയ തീരുമാനം രാജ്യത്തെ നിക്ഷേപ രംഗത്ത് നിര്‍ണ്ണായകമായ മാറ്റങ്ങള്‍ക്ക് സഹായിക്കുമെന്ന് ഹൗസിംഗ് ആന്‍ഡ് അര്‍ബന്‍ പ്ലാനിങ് മന്ത്രാലയം വ്യക്തമാക്കി.
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
This website uses cookies.