Oman

റിയല്‍ എസ്റ്റേറ്റ് ചട്ടങ്ങളില്‍ മാറ്റം: ഒമാനില്‍ പ്രവാസികള്‍ക്ക് കെട്ടിടങ്ങള്‍ സ്വന്തമാക്കാം

 

മസ്‌കറ്റ്: പ്രവാസികള്‍ക്ക് ഇനി മുതല്‍ മസ്‌ക്കറ്റില്‍ ഫ്‌ളാറ്റുകളും, ഓഫീസ് കെട്ടിടങ്ങളും വാങ്ങാന്‍ കഴിയുമെന്ന് ഹൗസിംഗ് ആന്‍ഡ് അര്‍ബന്‍ പ്ലാനിങ് മന്ത്രാലയം അറിയിച്ചു. ഒമാനില്‍ രണ്ട് വര്‍ഷത്തിലധികമായി താമസിക്കുന്നവര്‍ക്കാണ് അനുമതി ലഭിക്കുക. പ്രവാസികള്‍ക്ക് കെട്ടിടങ്ങള്‍ വാങ്ങുന്നതിനായി ലോണുകള്‍ക്കും അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. രജിസ്‌ട്രേഷനായി 3 ശതമാനം വീതം രജിസ്‌ട്രേഷന്‍ ഫീസായി വാങ്ങുന്നയാളും വില്‍ക്കുന്നയാളും നല്‍കണം.

ഗവര്‍ണറേറ്റിന്റെ ബൗഷര്‍, അല്‍ സീബ്, അല്‍ അമീറത് എന്നിവിടങ്ങളിലാണ് നിലവില്‍ കെട്ടിടങ്ങള്‍ സ്വന്തമാക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്. 50 വര്‍ഷത്തേക്കായിരിക്കും കരാര്‍ കാലാവധി. പിന്നീട് 49 വര്‍ഷത്തേക്ക് കൂടി പുതുക്കാം. കെട്ടിടങ്ങളിലെ 40 ശതമാനത്തിലധികം യൂണിറ്റുകള്‍ പ്രവാസികള്‍ക്ക് വില്‍ക്കാന്‍ പാടില്ല, ഒരേ രാജ്യത്ത് നിന്നുള്ളവര്‍ക്ക് 20 ശതമാനം മാത്രമേ വില്‍ക്കാന്‍ പാടുള്ളൂവെന്നും നിബന്ധനയുണ്ട്.

ഉടമസ്ഥനും അടുത്ത കുടുംബത്തിനും ഒരു യൂണിറ്റ് മാത്രമേ കൈവശപ്പെടുത്താനാകൂ. വാങ്ങി നാല് വര്‍ഷത്തിന് ശേഷം യൂണിറ്റ് വില്‍ക്കാന്‍ ഉടമക്ക് സാധിക്കും. 23 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് ഫ്‌ളാറ്റുകള്‍ സ്വന്തമാക്കുന്നതിന് അവസരം ലഭിക്കുക. നിലവിലെ പാര്‍പ്പിട കേന്ദ്രങ്ങളില്‍ നിന്ന് അകലത്തിലായിരിക്കണം റിയല്‍ എസ്റ്റേറ്റ് യൂണിറ്റുകള്‍. നിര്‍മാണം പൂര്‍ത്തിയായി നാലു വര്‍ഷത്തിലധികമാകരുത് പ്രവാസിക്ക് വില്‍ക്കുന്ന കെട്ടിടങ്ങള്‍. നിര്‍മാണം പൂര്‍ത്തിയായ യൂണിറ്റുകള്‍ മാത്രമേ വില്‍ക്കാവൂ.

പ്രവാസി ഉടമ മരിച്ചാല്‍ നിയമാനുസൃത അനന്തരാവകാശിക്ക് ഈ വസ്തു കൈമാറ്റം ചെയ്യാം. ഉടമയ്ക്ക് ഈ വസ്തു പണയം വയ്ക്കാം. കെട്ടിടത്തിന് ചുരുങ്ങിയത് നാല് നിലയുണ്ടാകണം. ഓരോ പാര്‍പ്പിട യൂണിറ്റിനും ചുരുങ്ങിയത് രണ്ട് മുറികളുണ്ടാകണം. ശുചിമുറി, അടുക്കള തുടങ്ങിയ സൗകര്യങ്ങളുള്ളവയായിരിക്കണം കെട്ടിടം. പുതിയ തീരുമാനം രാജ്യത്തെ നിക്ഷേപ രംഗത്ത് നിര്‍ണ്ണായകമായ മാറ്റങ്ങള്‍ക്ക് സഹായിക്കുമെന്ന് ഹൗസിംഗ് ആന്‍ഡ് അര്‍ബന്‍ പ്ലാനിങ് മന്ത്രാലയം വ്യക്തമാക്കി.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.