ജനുവരി 2022 ന് ശേഷം അറുപതിനായിരത്തോളം പേര്‍ ഒമാനില്‍ ജോലി തേടി എത്തിയതായി കണക്കുകള്‍
മസ്കത്ത് : കോവിഡ് മഹാമാരികാലത്ത് ഒമാനില്‍ നിന്നും നിരവധി പ്രവാസികള്‍ തൊഴില്‍ നഷ്ടപ്പെട്ട് സ്വദേശങ്ങളിലേക്ക് മടങ്ങിയെങ്കിലും രോഗവ്യാപനത്തില്‍ ശമനം ഉണ്ടായതോടെ വീണ്ടും പ്രവാസികള്‍ രാജ്യത്തേക്ക് മടങ്ങി വരുന്നതായാണ് പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത്.
2022 ജനുവരി ഒന്നിനും ഫെബ്രവരി 28 നുമിടയില്‍ 57,870 പേര്‍ ഒമാനില്‍ തൊഴില്‍ വീസയിലെത്തിയതായാണ് മാര്‍ച്ചില്‍ പ്രസിദ്ധീകരിച്ച നാഷണല്‍ സെന്റര്‍ ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്റെ ബുള്ളറ്റിനില്‍ പറയുന്നത്.
ഇതനുസരിച്ച് രാജ്യത്തെ ജനസംഖ്യ 2021 ഡിസംബര്‍ 31 ലെ 4,527,446 ല്‍ നിന്നും 2022 ഫെബ്രുവരി 28 ല്‍ 4,595,661 ആയി ഉയര്‍ന്നു.
ഇതേകാലയളവില്‍ ഒമാനിലെ പ്രവാസി തൊഴിലാളികളുടെ ജനസംഖ്യ 14,09000 ല്‍ നിന്നും 14,61000 ആയി ഉയര്‍ന്നു.
അതേസമയം, സര്‍ക്കാര്‍-പൊതുമേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രവാസികളുടെ എണ്ണത്തില്‍ പത്തു ശതമാനത്തിന്റെ കുറവുണ്ടായി. 2022 ഫെബ്രുവരി അവസാനത്തെ കണക്ക് അനുസരിച്ച് 37,996 വിദേശികളാണ് സര്‍ക്കാര്‍ ജോലിയിലുള്ളത്.
ബംഗ്ലാദേശികളാണ് വിദേശ പൗരന്‍മാരില്‍ ഏറെയും. രണ്ടാമത്തെ വലിയ പ്രവാസി സമൂഹം ഇന്ത്യയില്‍ നിന്നുമാണ്.
546,182 ബംഗ്ലാദേശി പൗരന്‍മാരാണ് ഒമാനിലുള്ളത്. ഇന്ത്യന്‍ പാസ്‌പോര്‍ട്ടുള്ളവരുടെ എണ്ണം 490,114 ആണ്. പാക്കിസ്ഥാനികളാണ് മൂന്നാം സ്ഥാനത്ത്. 206,083. ഫിലിപ്പൈന്‍സ് 46,240, ഈജിപ്ത് 31,817, ശ്രീലങ്ക 20,306 നേപ്പാള്‍ 18, 367 ടാന്‍സാനിയ 11,584, സുഡാന്‍ 8,020 എന്നിങ്ങനെയാണ് ഇതര രാജ്യക്കാരുടെ സംഖ്യ.
പ്രവാസികളില്‍ ഏറിയ പേരും തലസ്ഥാനമായ മസ്‌കത്തിലാണ് ജോലി ചെയ്യുന്നത്. പ്രവാസികളിലേറേയും ജോലി ചെയ്യുന്നത് നിര്‍മാണ മേഖലയിലാണ്.നാലു ലക്ഷത്തിലേറെ പേര്‍ ഈ മേഖലയിലുണ്ട്. രണ്ട് ലക്ഷത്തോളം പേര്‍ നിര്‍മാണ മേഖലയിലും ഇത്രയും തന്നെ പേര്‍ ഓട്ടോമൊബൈല്‍ സെയില്‍സ്, റിപയര്‍ എന്നീ മേഖലകളിലും ജോലി ചെയ്യുന്നു. എഴുപതിനായിരത്തോളം പേരാണ് അഡ്മിനിസ്‌ട്രേഷന്‍ ഇതര സര്‍വ്വീസ് മേഖലകളിലുള്ളത്.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.