Kerala

വ്യവസായ വാണിജ്യ വകുപ്പ്, കെ-ബിപ്പ് വെബ്‌സൈറ്റുകള്‍ പ്രകാശനം ചെയ്ത് മന്ത്രി ഇ.പി ജയരാജന്‍

 

തിരുവനന്തപുരം: വ്യവസായ വാണിജ്യ വകുപ്പിന്റെ പുനര്‍രൂപകല്പന ചെയ്ത വെബ്‌സൈറ്റിന്റേയും കേരള ബ്യൂറോ ഓഫ് ഇന്‍ഡസ്ട്രിയല്‍ പ്രൊമോഷന്റെ (കെ-ബിപ്പ്) പുതിയ വെബ്‌സൈറ്റിന്റേയും (www.keralaindustry.org, www.kbip.org) പ്രകാശനം മന്ത്രി ഇ.പി ജയരാജന്‍ നിര്‍വ്വഹിച്ചു.
കേരളത്തിലെ സൂക്ഷ്മ ചെറുകിട ഇടത്തരം മേഖലകളിലെ സംരംഭകരോടൊപ്പം പ്രോത്സാഹന സൗഹൃദ പ്രവര്‍ത്തനങ്ങളുമായി വ്യവസായ വകുപ്പിനു വേണ്ടി പ്രവര്‍ത്തിച്ചു വരുന്ന കെ-ബിപ്പാണ് വ്യവസായ വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റിന്റെ മേല്‍നോട്ടം വഹിക്കുന്നത്. കൂടുതല്‍ ഉപഭോക്തൃ സൗഹൃദമാക്കുന്നതിന് പുനര്‍രൂപകല്പന ചെയ്ത വെബ്‌സൈറ്റില്‍ വകുപ്പിന്റെ നൂതന സംരംഭങ്ങളായ ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്സ്, കെ-സ്വിഫ്റ്റ്, ഇന്‍വെസ്റ്റ് കേരള എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമാണ്. കൂടാതെ വന്‍കിട പദ്ധതികള്‍, കേരള ഇ-മാര്‍ക്കറ്റ്, അടിസ്ഥാനസൗകര്യങ്ങളുടെ ലഭ്യത തുടങ്ങിയവയെക്കുറിച്ചുള്ള അറിവുകളും വ്യവസായ കേരളം മാസികയുടെ ഓണ്‍ലൈന്‍ പതിപ്പുകളും ഇന്‍വെസ്റ്റര്‍ കണക്റ്റും ലഭിക്കും.

വ്യവസായ വാണിജ്യ ഡയറക്ടറേറ്റ്, സംസ്ഥാന പ്രൊമോഷണല്‍ ഏജന്‍സികള്‍, വ്യവസായ വകുപ്പുമായി ബന്ധപ്പെട്ട മറ്റു സ്ഥാപനങ്ങള്‍, കേന്ദ്ര സര്‍ക്കാരിന്റെ വിവിധ പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങള്‍, ലിങ്കുകള്‍, മേളകളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ തുടങ്ങിയവയും വെബ്‌സൈറ്റിലുണ്ട്. സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭ മേഖലകളുടെ പ്രവര്‍ത്തനങ്ങളെ ഗുരുതരമായി ബാധിച്ച കൊവിഡ് കാലത്ത് അവയുടെ ഉന്നമനത്തിനായി വ്യവസായ വകുപ്പ് രൂപീകരിച്ച വ്യവസായ ഭദ്രതയെക്കുറിച്ചുള്ള വിവരങ്ങളും വെബ്‌സൈറ്റില്‍ ലഭ്യമാണ്.

സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്ക് പുതിയ ലൈസന്‍സ് എടുക്കുന്നതിനും പഴയത് പുതുക്കുന്നതിനും അപേക്ഷകള്‍ സമര്‍പ്പിക്കുന്ന ഏകജാലക സംവിധാനമായ കെ-സ്വിഫ്റ്റിലൂടെ അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള ലിങ്ക് ഈ വെബ്‌സൈറ്റില്‍ ലഭ്യമാണ്. വ്യവസായ വാണിജ്യ നയങ്ങള്‍ സര്‍ക്കാര്‍ ഉത്തരവുകള്‍ തുടങ്ങിയവയും ലഭിക്കും. സൂക്ഷ്മ ചെറുകിട ഇടത്തരം മന്ത്രാലയത്തിന് കീഴിലുള്ള കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ കേരളത്തിലെ നടത്തിപ്പ് ചുമതല വഹിച്ചു വരുന്ന കെ-ബിപ്പ് എംഎസ്ഇ-സിഡിപി പദ്ധതി പ്രകാരം വ്യവസായ ക്ലസ്റ്ററുകളില്‍ കോമണ്‍ ഫെസിലിറ്റി സെന്റര്‍ (ഇഎഇ) സ്ഥാപിക്കുന്ന ഇംപ്ലിമെന്റിംഗ് ഏജന്‍സിയാണ്.

എംഎസ്ഇ – സിഡിപി പദ്ധതിയായ ക്ലസ്റ്റര്‍ വികസന പരിപാടി, കേരള സംസ്ഥാന ബാംബൂ മിഷന്‍ / നാഷണല്‍ ബാംബൂ മിഷന്‍ പദ്ധതികള്‍, എസ്സി/എസ്ടി വിഭാഗങ്ങള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ രൂപീകരിച്ച നാഷണല്‍ എസ്സി/ എസ്ടി ഹബ്ബിന്റെ പദ്ധതികള്‍, ഭക്ഷ്യസംസ്‌കരണവും അനുബന്ധ യൂണിറ്റുകളുടെ ഓഡിറ്റും, ഫുഡ് സേഫ്റ്റി സര്‍ട്ടിഫിക്കറ്റ്, സൂക്ഷ്മ ചെറുകിട ഇടത്തരം മേഖലയിലെ സംരംഭകര്‍ക്ക് ആവശ്യമായ പ്രോത്സാഹന പ്രവര്‍ത്തനങ്ങള്‍, വ്യവസായ വാണിജ്യ വകുപ്പിന് വേണ്ടി വെബ്‌സൈറ്റുകളുടെ പരിപാലനവും നവീകരണവും, എസ്എംഇ പോര്‍ട്ടല്‍, സൂക്ഷ്മ ചെറുകിട വ്യവസായ മേഖലയിലുള്ള ഭക്ഷ്യ സംസ്‌കരണ യൂണിറ്റുകളേയും എസ്എച്ച്ജികളേയും പ്രോത്സാഹിപ്പിക്കുന്നതിനുള്ള കേന്ദ്ര സര്‍ക്കാരിന്റെ പിഎം എഫ്എംഇ സ്‌കീം തുടങ്ങിയവയാണ് കെ-ബിപ്പിന്റെ സുപ്രധാന പ്രവര്‍ത്തനങ്ങള്‍.

സൂക്ഷ്മ ചെറുകിട ഇടത്തരം മന്ത്രാലയത്തിന്റെ ക്ലസ്റ്റര്‍ വികസന പദ്ധതി, നാഷണല്‍ ബാംബൂ മിഷന്‍ പദ്ധതി, നാഷണല്‍ എസ്സി/എസ്റ്റി ഹബ്ബ് പദ്ധതി തുടങ്ങിയവയെക്കുറിച്ചുള്ള വിവരങ്ങള്‍, ഭക്ഷ്യസുരക്ഷയും ഹാസപ്പും, എന്‍സിഎച്ച്‌സിയുടെ പ്രവര്‍ത്തനങ്ങളും സേവനങ്ങളും, സര്‍ട്ടിഫിക്കേഷന്‍ വിവരങ്ങളും കെ-ബിപ്പ് വെബ്‌സൈറ്റിലുണ്ട്. വിദേശ വിപണനം ലക്ഷ്യമിട്ട് വാണിജ്യ മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനായി വ്യവസായ വാണിജ്യ വകുപ്പ് രൂപീകരിച്ച വാണിജ്യ മിഷനെ സംബന്ധിച്ച വിവരങ്ങള്‍, പ്രധാനമന്ത്രിയുടെ സൂക്ഷ്മ ഭക്ഷ്യ സംസ്‌കരണ സംരംഭങ്ങളുടെ രൂപവത്ക്കരണ (പിഎം എഫ്എംഇ സ്‌കീം) പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങള്‍ എന്നിവയും കെ-ബിപ്പിന്റെ പുതിയ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.കെ. ഇളങ്കോവന്‍ ഐഎഎസ്, സെക്രട്ടറി ശ്രീ. എപിഎം. മുഹമ്മദ് ഹനീഷ് ഐഎഎസ്, വ്യവസായ വാണിജ്യ ഡയറക്ടര്‍ ശ്രീ. രാജമാണിക്യം ഐഎഎസ്, കെ-ബിപ്പ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ശ്രീ. സൂരജ് എസ് നായര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.