കുവൈത്ത് സിറ്റി: കുവൈത്തില്‍ കോവിഡ് പ്രതിരോധ കുത്തിവെപ്പ് കാമ്പയിന്‍ ഔദ്യോഗികമായി ആരംഭിച്ചു.മിഷ്രിഫ് ഇന്റര്‍നാഷനല്‍ ഫെയര്‍ ഗ്രൗണ്ടിലെ ഹാള്‍ നമ്പര്‍ അഞ്ചില്‍ സജ്ജീകരിച്ച കേന്ദ്രത്തില്‍ പ്രതിദിനം 1000 പേര്‍ക്കാണ് കുത്തിവെപ്പെടുക്കുന്നത്. അടുത്ത ആഴ്ചയോടെ ഒരു ദിവസം 10,000 പേര്‍ക്ക് വരെ കുത്തിവെപ്പെടുക്കാന്‍ സൗകര്യമൊരുക്കുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
കാമ്പയിന്‍ ഒരു വര്‍ഷം നീളും. ആരോഗ്യ മന്ത്രി ഡോ. ബാസില്‍ അസ്സബാഹിന്റെ നേതൃത്വത്തില്‍ ഉന്നത സംഘം ഞായറാഴ്ച മിഷ്രിഫിലെ വാക്സിനേഷന്‍ കേന്ദ്രം സന്ദര്‍ശിച്ച് സജ്ജീകരണങ്ങള്‍ വിലയിരുത്തുകയും ആരോഗ്യ ജീവനക്കാര്‍ക്ക് മാര്‍ഗ നിര്‍ദേശം നല്‍കുകയും ചെയ്തു. നേരത്തേ വ്യാഴാഴ്ച പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അല്‍ ഹമദ് അസ്സബാഹ്, ഉപപ്രധാനമന്ത്രി അനസ് അല്‍ സാലിഹ്, ആരോഗ്യ മന്ത്രി ഡോ. ബാസില്‍ അസ്സബാഹ് തുടങ്ങിയവര്‍ കുത്തിവെപ്പെടുത്തിരുന്നു. പരീക്ഷണാടിസ്ഥാനത്തില്‍ ഉന്നതര്‍ കുത്തിവെപ്പെടുക്കുകയും പാര്‍ശ്വഫലങ്ങള്‍ ഇല്ലെന്ന് ഉറപ്പായ ശേഷം ഞായറാഴ്ച മുതല്‍ പൊതുജനങ്ങള്‍ക്ക് നല്‍കിത്തുടങ്ങുകയുമായിരുന്നു. ആഴ്ചയില്‍ എല്ലാ ദിവസവും കേന്ദ്രം പ്രവര്‍ത്തിക്കും. എല്ലാമാസവും വാക്സിന്‍ ഡോസുകള്‍ എത്തിക്കും. രണ്ടാം ബാച്ച് അടുത്ത മാസം മധ്യത്തോടെ എത്തും.
ഈ ആഴ്ചയുടെ അവസാനമോ അടുത്ത ആഴ്ച തുടക്കത്തിലോ മറ്റു കേന്ദ്രങ്ങളിലേക്കും ക്യാമ്പയിന്‍ തുടക്കം കുറിക്കുമെന്നു ആരോഗ്യമന്ത്രി പറഞ്ഞു. ജഹറ, അഹ്മദി എന്നിവിടങ്ങളിലാണ് അടുത്ത വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നത്. വാക്സിനേഷന്‍ സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണം ഒരു ലക്ഷത്തി ഇരുപത്തി അയ്യായിരം കവിഞ്ഞു.സ്വദേശികള്‍, വിദേശികള്‍, അനധികൃത താമസക്കാര്‍ തുടങ്ങി രാജ്യത്തുള്ള എല്ലാവര്‍ക്കും പൂര്‍ണതോതില്‍ വാക്സിന്‍ നല്‍കുക എന്നതാണ് മന്ത്രാലയത്തിന്റെ ലക്ഷ്യം. ലോകത്തിലെ എല്ലാ രാജ്യങ്ങളിലും വിമാനത്താവളങ്ങള്‍ തുറക്കുന്നതിനുള്ള അടിസ്ഥാന വ്യവസ്ഥ വാക്സിനേഷന്‍ പെര്‍മിറ്റ് ആയിരിക്കും. എന്നാല്‍ ഇതിന് ആറു മാസം മുതല്‍ എട്ട് മാസം വരെ സമയമെടുക്കുമെന്നാണ് കരുതുന്നത്.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.