തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ടത്തില്‍ 72.34 ശതമാനം പോളിങ് രേഖപ്പെടുത്തി. വൈകീട്ട് ആറ് വരെയാണ് വോട്ടെടുപ്പ് സമയമെങ്കിലും പലയിടത്തും വോട്ട് ചെയ്യാനെത്തിയവര്‍ വരിനില്‍ക്കുകയാണ്. ഏറ്റവും കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയത് ആലപ്പുഴയിലാണ് (76.42 %). തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് ആദ്യഘട്ട തെരഞ്ഞെടുപ്പ്. 395 തദ്ദേശ സ്ഥാപനങ്ങളിലായി 6910 വാര്‍ഡുകളിലേക്കാണ് ഒന്നാം ഘട്ടത്തില്‍ തെരഞ്ഞെടുപ്പ്. 88,26,620 വോട്ടര്‍മാരാണ് ഇവിടുള്ളത്. ആദ്യ മണിക്കൂറുകളില്‍ തന്നെ മികച്ച പോളിങ്ങാണ് രേഖപ്പെടുത്തിയത്. വോട്ടിങ് അവസാനിക്കാന്‍ മണിക്കൂറില്‍ താഴെ മാത്രം ശേഷിക്കേ പോളിങ് ശതമാനം 70നും മുകളിലെത്തുകയായിരുന്നു
അതേസമയം, ചിലയിടങ്ങളില്‍ യന്ത്രങ്ങള്‍ പണിമുടക്കിയതോടെ വോട്ടെടുപ്പ് വൈകിയാണ് ആരംഭിച്ചത്. കോവിഡ് പശ്ചാത്തലത്തില്‍ സാമൂഹിക അകലം പാലിച്ചാണ് വോട്ടെടുപ്പ് പ്രക്രിയ. വൈകീട്ട് ആറ് വരെയാണ് വോട്ടെടുപ്പ് സമയം.
വൈകീട്ട് 6.08 വരെയുള്ള വോട്ടിങ് ശതമാനം
ജില്ല | വോട്ടിങ് നില |
തിരുവനന്തപുരം | 69.07 % |
കൊല്ലം | 72.79 % |
പത്തനംതിട്ട | 69.33 % |
ആലപ്പുഴ | 76.42 % |
ഇടുക്കി | 73.99 % |
തിരുവനന്തപുരം കോര്‍പറേഷന്‍ | 59.02 % |
കൊല്ലം കോര്‍പറേഷന്‍ | 65.11 % |
ആകെ | 72.03 % |
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.