കൊച്ചി: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന് സുരക്ഷ നല്‍കണമെന്ന് ജയില്‍ വകുപ്പ് മേധാവിയോട് കോടതി. സംരക്ഷണം ആവശ്യപ്പെട്ട് സ്വപ്‌ന നല്‍കിയ അപേക്ഷയിലാണ് നിര്‍ദേശം. നവംബര്‍ 25ന് മുന്‍പ് പലതവണ ഭീഷണിയുണ്ടായതായി സ്വപ്‌ന അപേക്ഷയില്‍ പറയുന്നു.
സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് തനിക്ക് ജീവന് ഭീഷണിയുണ്ടെന്നും സംരക്ഷണം വേണമെന്നും ചൂണ്ടിക്കാട്ടി സ്വപ്ന സുരേഷ് അപേക്ഷ നല്‍കിയത്. തിരുവനന്തപുരം അട്ടക്കുളങ്ങര ജയിലില്‍ റിമാന്‍ഡില്‍ കഴിയവെ തന്നെ പോലിസ് ഉദ്യോഗസ്ഥര്‍ എന്നു തോന്നിക്കുന്ന ചിലര്‍ കാണാന്‍ വന്നതായി സ്വപ്ന അപേക്ഷയില്‍ പറയുന്നു. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട ഉന്നത വ്യക്തികളുടെ പേര് അന്വേഷണഏജന്‍സികളോട് വെളിപ്പെടുത്തരുതെന്നും അന്വേഷണ ഏജന്‍സിയുമായി സഹകരിക്കരുതെന്നും അവര്‍ തന്നോട് ആവശ്യപ്പെട്ടതായും സ്വപ്ന സുരേഷ് വ്യക്തമാക്കുന്നു.തന്നെ ജയിലിനുള്ളില്‍ വെച്ചും തന്റെ കുടുംബാംഗങ്ങളെ പുറത്ത് വെച്ചും ഇല്ലാതാക്കാന്‍ കഴിവുള്ളവരാണെന്ന് അവര്‍ തന്നെ ഭീഷണിപ്പെടുത്തിയതായും സ്വപ്ന സുരേഷ് പറഞ്ഞു.
തന്റെ മൊഴി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി രേഖപെടുത്തി, കസ്റ്റഡി കാലാവധി അവസാനിച്ചു.ഈ സാഹചര്യത്തില്‍ താന്‍ വീണ്ടും അതേ ജയിലിലേക്കാണ് തിരികെ പോകുന്നത്. ഉന്നത സ്വാധീനമുളള വ്യക്തികള്‍ ഇടപെട്ട് ജയിലില്‍ തനിക്ക് മാനസികവും ശാരിരീകവുമായി പീഡനം ഏല്‍പ്പിക്കാന്‍ സാധ്യതയുണ്ടെന്നും സ്വപ്ന സുരേഷ് ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തില്‍ ജെയിലില്‍ തനിക്ക് സംരക്ഷണം ഉറപ്പു വരുത്താന്‍ ഡിജിപിക്കും അട്ടക്കുളങ്ങര വനിതാ ജയില്‍സൂപ്രണ്ടിനും നിര്‍ദേശം നല്‍കുമെന്നും സ്വപ്ന സുരേഷ് കോടതിയില്‍ നല്‍കിയ അപേക്ഷയില്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് കോടതി സ്വപ്നയ്ക്ക് സുരക്ഷ നല്‍കാന്‍ ജയില്‍ ഡിജിപിക്ക് നിര്‍ദേശം നല്‍കിയത്.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.