Categories: Breaking NewsGulfOman

നടപടികള്‍ പൂര്‍ത്തിയായി ഇബ്രി ക്വാറി അപകടത്തില്‍ മരിച്ച മൂന്ന് ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ നാട്ടിലേക്ക്

ഒമാനിലെ ക്വാറി അപകടത്തില്‍ മരിച്ചത് മൂന്ന് ഇന്ത്യന്‍ തൊഴിലാളികളുടെ മൃതദേഹങ്ങള്‍ നാട്ടിലേക്ക് അയയ്ക്കാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി

സ്‌കത്ത് : ഒമാനിലെ ഇബ്രിയില്‍ മാര്‍ബിള്‍ ക്വാറിയിലുണ്ടായ അപകടത്തില്‍ മരിച്ച മൂന്നു ഇന്ത്യക്കാരുടെ മൃതദേഹങ്ങളും തിരിച്ചറിഞ്ഞു, മാര്‍ച്ച് 27 നാണ് ഇബ്രിയില്‍ അപകടമുണ്ടായത്.

പതിനാലു പേരുടേയും മൃതദേഹങ്ങള്‍ ലഭിച്ചത് ദിവസങ്ങളുടെ തിരച്ചിലിനു ശേഷമാണ്. വലിയ മാര്‍ബിള്‍ കല്ലുകളും മണ്ണും അനവധി മണ്ണുമാന്തികള്‍ കൊണ്ടുവന്ന് പ്രവര്‍ത്തിച്ചാണ് നീക്കിയത്.

കല്ലുകള്‍ വെട്ടിപ്പൊളിച്ച് ചെറുതാക്കി മാറ്റിയ ശേഷമാണ് അതിന്നടിയില്‍ ഉണ്ടായിരുന്നവരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തത്. ദിവസങ്ങള്‍ നീണ്ടു നിന്ന രക്ഷാപ്രവര്‍ത്തനം കാണാതായ പതിന്നാലു പേരുടേയും മൃതദേഹങ്ങള്‍ കണ്ടെടുത്ത ശേഷമാണ് അവസാനിപ്പിച്ചത്.

കണ്ടെത്തിയവരുടെ മൃതദേഹങ്ങള്‍ തിരിച്ചറിയാനാവാത്ത വിധമായിരുന്നു. പലരേയും ഡിഎന്‍എ, ഫിംഗര്‍ പ്രിന്റ് തുടങ്ങിയ മാര്‍ഗങ്ങള്‍ ഉപയോഗിച്ചാണ് തിരിച്ചറിഞ്ഞത്. ഇവരില്‍ 10 പേര്‍ പാക്കിസ്ഥാന്‍ പൗരന്‍മാരായിരുന്നു. 3 പേര്‍ ഇന്ത്യക്കാരും.

ഇന്ത്യയുടേയും പാക്കിസ്ഥാന്റേയും എംബസി ഉദ്യോഗസ്ഥര്‍ എത്തിയാണ് മൃതദേഹങ്ങള്‍ ഏറ്റുവാങ്ങിയത്. തുടര്‍ന്ന് നാട്ടിലേക്ക് അയയ്ക്കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി.

രിച്ചവരുടെ പൗരത്വം ഒഴിച്ച് മറ്റ് വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. മരിച്ച ഇന്ത്യക്കാര്‍ ഏതു സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണെന്ന വിവരവും പുറത്തുവന്നിട്ടില്ല.

 

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.