Kerala

സില്‍വര്‍ ലൈനിനെ ചൊല്ലി സിപിഎമ്മില്‍ ഭിന്നതയില്ല : കോടിയേരി

സില്‍വര്‍ ലൈനിനെ ചൊല്ലി സിപിഎമ്മില്‍ കേരള ഘടകവും ബംഗാള്‍ ഘടകവും തമ്മില്‍ ഭിന്നതയില്ലെന്ന് സംംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇരു ഘടകങ്ങളും തമ്മില്‍ യാതൊരു ഭിന്നതയുമില്ലെന്നും പാര്‍ട്ടി ഒറ്റക്കെട്ടാണെന്നും കോടിയേരി വ്യക്തമാക്കി

കണ്ണൂര്‍: സില്‍വര്‍ ലൈനിനെ ചൊല്ലി സിപിഎമ്മില്‍ കേരള ഘടകവും ബംഗാള്‍ ഘടകവും തമ്മില്‍ ഭിന്ന തയില്ലെന്ന് സംംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇരു ഘടകങ്ങളും തമ്മില്‍ യാതൊരു ഭിന്ന തയുമില്ലെന്നും പാര്‍ട്ടി ഒറ്റക്കെട്ടാണെന്നും കോടിയേരി വ്യക്തമാക്കി. 23-ാം പാര്‍ട്ടി കോണ്‍ഗ്രസ് പൊതുസ മ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘പിണറായി സര്‍ക്കാര്‍ പറഞ്ഞത് ചെയ്യും. സംസ്ഥാനത്ത് ഗതാഗത സൗകര്യം വര്‍ധിപ്പിക്കണം. സില്‍വര്‍ ലൈന്‍ പദ്ധതിക്കു ഭൂമി നല്‍കുന്നവര്‍ക്കൊപ്പം സര്‍ക്കാരും പാര്‍ട്ടിയുമുണ്ടാകും. പദ്ധതി നടപ്പിലാക്കാന്‍ സര്‍ക്കാരിനൊപ്പം ജനങ്ങള്‍ ഉണ്ടാവും. സില്‍വര്‍ ലൈനിനെ തകര്‍ക്കാന്‍ കോലിബീ സഖ്യം ശ്രമിക്കുന്നു. സില്‍വര്‍ ലൈന്‍ സ്വകാര്യമേഖലയിലായിരുന്നെങ്കില്‍ വിമര്‍ശകരെല്ലാം അനുകൂലിക്കുമായിരുന്നു. പദ്ധ തിക്ക് കോണ്‍ഗ്രസില്‍നിന്നുതന്നെയുള്ള പിന്തുണയ്ക്ക് തെളിവാണ് കെ വി തോമസിന്റെ വാക്കുകള്‍.’- കോ ടിയേരി പറഞ്ഞു.

‘മത നിരപേക്ഷതയ്ക്കായി നിലകൊള്ളുന്ന പാര്‍ട്ടി സിപിഎമ്മാണെന്ന് ജനം തിരിച്ചറിഞ്ഞു. സിപിഎമ്മിനെ ഭയപ്പെടുത്താന്‍ ഒരു ശക്തിക്കും കഴിയില്ല. ശത്രു വര്‍ഗം സംഘടിതമായി സിപിഎമ്മിനെതിരെ പ്രവര്‍ത്തി ക്കുന്നു. പാര്‍ട്ടി രണ്ട് തട്ടിലാണെന്ന് മാധ്യമങ്ങള്‍ പറഞ്ഞു. കേരളവും ബംഗാളും രണ്ട് തട്ടിലാണെന്ന് പറ ഞ്ഞു. എവിടെ രണ്ട് തട്ട്? സിപിഎമ്മില്‍ ബംഗാള്‍ ഘടകവും കേരള ഘടകവും തമ്മില്‍ ഭിന്നതയില്ല. പാ ര്‍ട്ടി ഒറ്റക്കെട്ടാണ്. ഞങ്ങള്‍ക്കെതിരെ ഇനിയും മാധ്യമങ്ങള്‍ എഴുതണം. അതിനനുസരിച്ച് ഞങ്ങള്‍ വളരും.’ – കോടിയേരി പറഞ്ഞു.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

2 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

6 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

6 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

6 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

6 months ago

This website uses cookies.