ഇരുചക്ര വാഹനങ്ങള്‍ ഉപയോഗിക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ചതോടെ അപകടങ്ങളും പതിവായി.
ദുബായ് : ഡെലിവറി ബൈക്കുകള്‍ വരുത്തുന്ന അപകടം വര്‍ദ്ധിച്ചു വരുന്നതായി കണക്കുകള്‍. 2021 ല്‍ ദുബായിയില്‍ 257 അപകടങ്ങളിലാണ് ഇരു ചക്രവാഹനം ഓടിക്കുന്നവര്‍ ഉള്‍പ്പെട്ടതായി കണക്കുകള്‍ പറയുന്നത്.
ഇൗ അപകടങ്ങളെ തുടര്‍ന്ന് 22 പേരാണ് മരിച്ചത്. 253 പേര്‍ക്ക് പരിക്കേറ്റു. 2019 ല്‍ 244 അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 2018 ല്‍ ഇത് 189 ആയിരുന്നു.
കോവിഡ് മഹാമാരി കാലത്ത് വാഹന ഗതാഗതത്തില്‍ നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ അപകടങ്ങള്‍ അധികം റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല.
ഈ വര്‍ഷം ആദ്യ രണ്ട് മാസങ്ങളില്‍ 46 അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു കഴിഞ്ഞു. രണ്ട് പേര്‍ മരിക്കുകയും 47 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
അപകടങ്ങളില്‍ പെട്ടവരില്‍ ഭൂരിഭാഗവും ഡെലിവറി റൈഡേഴ്‌സ് ആണെന്ന് ദുബായി ട്രാഫിക് പോലീസ് തലവന്‍ ബിഗ്രേഡിയര്‍ സെയിഫ് അല്‍ മസ്‌റൗയി പറഞ്ഞു.
ബൈക്കുകളില്‍ ഭക്ഷണം ഡെലിവറി ചെയ്യുന്ന കമ്പനികളുടെ എണ്ണം വര്‍ദ്ധിച്ചതും അവരുടെ ജീവനക്കാരുടെ ബാഹുല്യവുമാണ് അപകടങ്ങളുടെ എണ്ണം വര്‍ദ്ധിച്ചതിന് കാരണം. ഹോം ഡെലിവറി കമ്പനികള്‍ അവരുടെ ജീവനക്കാരെ ബോധവല്‍ക്കരിക്കണമെന്നും ട്രാഫിക് നിയമങ്ങള്‍ അനുസരിക്കാനും സുരക്ഷയോടെ വാഹനം ഓടിക്കാനും അവര്‍ക്ക് പരിശീലനം നല്‍കണമെന്നും ബ്രിഗേഡിയര്‍ ആവശ്യപ്പെട്ടു.
ഹോം ഡെലിവറി കമ്പനികളുമായി തങ്ങള്‍ ചര്‍ച്ച നടത്തിയെന്നും സുരക്ഷയോടെ വാഹനം ഓടിക്കുന്നതിനെ കുറിച്ച് ബോധവല്‍ക്കരണം നടത്തിയതായും പോലീസ് മേധാവി അറിയിച്ചു.
ജിപിഎസ് ഉപയോഗിച്ച് ബൈക്ക് ഓടിക്കുമ്പോള്‍ പലപ്പോഴും ശ്രദ്ധ തെറ്റുന്നതായും ഇതിനൊപ്പം അമിത വേഗതയില്‍ വാഹനം ഓടിക്കുന്നതും അപകടങ്ങള്‍ ക്ഷണിച്ചു വരുത്തുന്നു. മുന്നില്‍ പോകുന്ന വാഹനങ്ങളുമായി സുരക്ഷിത അകലം പാലിക്കാന്‍ ശ്രമിക്കാത്തതും അപകടങ്ങള്‍ക്ക് കാരണമാകുന്നു.
മുന്നില്‍ പോകുന്ന വാഹനങ്ങളെ അശ്രദ്ധയോടെ മറികടക്കുന്നതും ട്രാഫിക് സിഗ്നലുകള്‍ അവഗണിക്കുന്നതും അപകടത്തിന് കാരണമാകുന്നുണ്ട്.
സമയകൃത്യത പാലിച്ച് ഭക്ഷണം ഡെലിവറി ചെയ്യുന്നതിനുള്ള ശ്രമമാണ് പലപ്പോഴും അപകടകരമായി ബൈക്ക് ഓടിക്കാന്‍ ഇവരെ പ്രേരിപ്പിക്കുന്നത്. കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ ഡെലിവറി ചെയ്യാനുള്ള ശ്രമവും ഇതിനൊപ്പം ഉണ്ട്.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.