Home

പ്രണയബന്ധത്തെ ചൊല്ലി തര്‍ക്കം, ഗായത്രിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി ; കുറ്റം സമ്മതിച്ച് പ്രവീണ്‍

ഗായത്രിക്ക് ഹോട്ടല്‍ മുറിയില്‍ ഉണ്ടായിരുന്ന കൊല്ലം കോട്ടപ്പുറം സ്വദേശി പ്രവീണാണ് പ്രതിയെന്ന് പൊ ലീസ് പറഞ്ഞു. പ്രണയബന്ധത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊല പാതകത്തിന് കാരണമായതെന്നും പോലീസ്

തിരുവനന്തപുരം : തിരുവനന്തപുരം തമ്പാനൂരിലെ ഹോട്ടല്‍ മുറിയിലെ യുവതിയുടെ മരണം കൊലപാ തകമെന്ന് പൊലീസ്. ഗായത്രിക്ക് ഹോട്ടല്‍ മുറിയില്‍ ഉണ്ടായിരുന്ന കൊല്ലം കോട്ടപ്പുറം സ്വദേശി പ്രവീണാ ണ് പ്രതിയെന്ന് പൊലീസ് പറഞ്ഞു. പ്രണയബന്ധത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാത കത്തിന് കാരണമായതെന്നും പോലീസ് പറഞ്ഞു. ഹോട്ടല്‍ മുറിയില്‍വച്ച് ഗായത്രിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടു ത്തിയതാണെന്ന് പ്രവീണ്‍ സമ്മതിച്ചതായും പൊലീസ് പറഞ്ഞു.

തിങ്കളാഴ്ച ഉച്ചയോടെയാണ് ഒളിവില്‍ പോയ പ്രവീണിനെ കൊല്ലം പരവൂരില്‍ നിന്ന് പൊലീസ് പിടികൂടി യത്. ഇന്നലെ ഗായത്രിക്കൊപ്പം മുറിയെടുത്ത പ്രവീണ്‍ കൊലനട ത്തിയതിന് പിന്നാലെ ഒളിവില്‍ പോയി രുന്നു. കാട്ടാക്കട വീരണക്കാവ് സ്വദേശി ഗായത്രിയാണ് മരിച്ചത്.

പ്രവീണ്‍ ഗായത്രിയെ താലികെട്ടുന്ന ഫോട്ടോ പൊലീസിന് ലഭിച്ചിരുന്നു. ഇയാള്‍ നേരത്തെ വിവാഹിത നാണെന്നും പൊലീസ് പറഞ്ഞു. ഒളിവില്‍ പോയ പ്രവീണിനായി തെരച്ചില്‍ നടത്തുന്നതിനിടെയാണ് കൊല്ലം പരവൂരില്‍ നിന്ന് പിടികൂടിയത്.

ഹോട്ടല്‍ മുറി പൂട്ടി പുറത്തുപോയ പ്രവീണാണ് മുറിക്കുള്ളില്‍ മൃതദേഹം ഉള്ള വിവരം ഹോട്ടല്‍ റിസപ്ഷ നില്‍ വിളിച്ചു പറഞ്ഞത്. മരിച്ച പെണ്‍കുട്ടിയും പ്രവീണും നഗരത്തിലെ ഒരു ജ്വല്ലറിയിലെ ജീവനക്കാ രാ യിരുന്നു. ഗായത്രി 8 മാസം മുമ്പ് വരെ ഇവിടെ ജീവനക്കാരിയായിരുന്നു. പ്രവീണ്‍ കഴിഞ്ഞ ദിവസമാണ് നഗരത്തിലെ ഷോ റൂമില്‍ നിന്ന് ട്രാന്‍സ്ഫര്‍ ആയത്.

ഗായത്രിയും പ്രവീണും പള്ളിയില്‍ വച്ച് താലികെട്ടി 

ലോഡ്ജിലെ റിസപ്ഷനിസ്റ്റിനെ വെട്ടിക്കൊലപ്പെടുത്തിയ സം ഭവത്തിന്റെ ഞെട്ടല്‍ മാറും മുന്നേയാണ് പട്ടാപ്പകല്‍ തലസ്ഥാന നഗരിയെ ഞെട്ടിച്ച് മറ്റൊരു കൊലപാതകം കൂടി അരങ്ങേറി യത്. ശനിയാഴ്ചയാണ് ഗായത്രിയും പ്രവീണും ഹോട്ടലില്‍ മുറി യെടുത്തത്. രാവിലെ പത്ത് മണിയോടെ പ്രവീണെത്തിയാണ് മുറിയെടുത്ത്. 12 മണിയോടെ ഗായത്രിയും എത്തിയെന്നാണ് ജീവനക്കാരില്‍ നിന്നും ലഭിച്ച വിവരത്തി ന്റെ അടിസ്ഥാനത്തില്‍ പൊലീസ് പറയുന്നത്.

വൈകിട്ട് പ്രവീണ്‍ മുറിയില്‍ നിന്നു പുറത്തേക്ക് പോയി. മുറി പുറത്ത് നിന്നും പൂട്ടിയ ശേഷമാണ് ഇയാള്‍ രക്ഷപ്പെട്ടത്. അതിന് ശേഷം ഹോട്ടിലിലേക്കെത്തിയ ഒരു ഫോണ്‍ കോളിന്റെ അടിസ്ഥാനത്തിലാണ് പൊ ലീസെത്തി മുറി കുത്തിത്തുറന്നത്. 107 ാം നമ്പര്‍ മുറില്‍ ഒരു സ്ത്രീ മരിച്ചുവെന്നായിരുന്നു ഹോട്ടല്‍ റിസ പ്ഷനിലേക്ക് രാത്രി പന്ത്രണ്ട രയോടെയെത്തിയ കോള്‍. ജീവനക്കാര്‍ തിരക്കിയെത്തിയപ്പോള്‍ മുറി പുറ ത്ത് നിന്നും പൂട്ടിയ നിലയിലായിരുന്നു. ഹോട്ടല്‍ ജീവനക്കാര്‍ ഉടന്‍ പൊലീസിനെ വിവരമറിയിച്ചു. പൊ ലീസ് എത്തി മുറി തുറന്നപ്പോഴാണ് വായില്‍ നിന്നും നുരയും പതയും വന്ന നിലയില്‍ മൃതദേഹം കണ്ടെ ത്തിയത്.

പ്രണയത്തെച്ചൊല്ലിയുള്ള തര്‍ക്കമാണ് ഗായത്രിയുടെ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം. നഗരത്തിലെ ജ്വല്ലറിയിലെ ജീവനക്കാരാണ് ഗായത്രിയും പ്രവീ ണും.ജ്വല്ലറിയില്‍ ഡ്രൈവറാണ് പ്രവീണ്‍. വിവാഹിതനായ പ്രവീണിന് രണ്ട് കുട്ടികളുണ്ട്. ഗായത്രിയുമായുള്ള ബന്ധം പ്രവീണിന്റെ വീട്ടിലറിയു കയും പ്രശ്‌നങ്ങളുണ്ടാകു കയും ചെയ്തിരുന്നു.

എട്ട് മാസം മുമ്പ് ഗായത്രി ജോലി നിര്‍ത്തി. പ്രവീണിന്റെ ഭാര്യയുടെ പരാതിയെ തുടര്‍ന്നാണ് ഗായത്രിയെ ജ്വല്ലറിയില്‍ നിന്നും മാറ്റിയതെന്നാണ് വിവരം. പ്രവീണിനെ തമിഴ് നാട്ടിലെ ഷോറൂമിലേക്കും സ്ഥലം മാറ്റി. പ്രവീണ്‍ തമിഴ്‌നാട്ടിലേക്ക് പോകുന്നതിന് മുമ്പായാണ് ഇരുവരും ഇന്നലെ കണ്ടത് എന്നാണ് സൂചന. ഇരുവരും വിവാഹിതരായിരു ന്നു എന്ന വിവരവും പുറത്ത് വന്നിട്ടുണ്ട്.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

1 month ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

1 month ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

5 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

5 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

5 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

5 months ago

This website uses cookies.