Breaking News

ക്രൂഡ് ഓയില്‍ 13 വര്‍ഷത്തെ ഉയര്‍ന്ന നിരക്കില്‍ ; കുതിച്ചുയരും ഇന്ധന വില

യുക്രൈന്‍ യുദ്ധത്തെ തുടര്‍ന്ന് രാജ്യാന്തര വിപണിയിലെ അ സംസ്‌ കൃത എണ്ണ വില കുതിച്ചുയരുന്നു. ബാരലിന് 130 ഡോളറാണ് നിലവില്‍ ക്രൂഡ് ഓയിലിന്റെ വില. 130 ഡോളറിലേക്ക് എത്തുന്നതിന് മുമ്പ് 139 ഡോളര്‍ എന്ന നിലയില്‍ എണ്ണ വില ഉയര്‍ന്നിരു ന്നു. 13 വര്‍ഷത്തിലെ ഏറ്റവും ഉയര്‍ന്ന വിലയാണ് ഇപ്പോള്‍ രേഖപ്പെടുത്തി യിരിക്കുന്നത്

ന്യൂഡല്‍ഹി: യുക്രൈന്‍ യുദ്ധത്തെ തുടര്‍ന്ന് രാജ്യാന്തര വിപണയില്‍ ക്രൂഡ് ഓയില്‍ വില കുതിച്ചുയരു ന്നു. ബാരലിന് 130 ഡോളറാണ് നിലവില്‍ ക്രൂഡ് ഓയിലിന്റെ വില. 130 ഡോളറിലേക്ക് എത്തുന്നതിന് മുമ്പ് 139 ഡോളര്‍ എന്ന നിലയില്‍ എണ്ണ വില ഉയര്‍ന്നിരുന്നു.

2008 ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന വിലയാണിത്. റഷ്യയില്‍ നിന്നുള്ള ഇന്ധന ഇറക്കുമതി നിര്‍ത്താന്‍ അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും പരിഗണിക്കുന്നത് വിപണി ക്ക് തിരിച്ചടിയായി. ആണവ കരാര്‍ ചര്‍ച്ച പൂര്‍ത്തീകരിച്ചു ഇറാന്‍ എണ്ണ വിപണിയില്‍ ലഭ്യമാകുമെന്ന പ്രതീക്ഷ തകര്‍ന്നതും വില ഉയരാന്‍ വഴിയൊരുക്കി. അതേ സമയം ഇന്ത്യയില്‍ ഇന്ധനവില ഉയരാന്‍ സാധ്യതയുണ്ട്.

പെട്രോള്‍ വില ലിറ്ററിന് 12 രൂപ വരെ കൂടിയേക്കും. നിലവില്‍ ഇന്ത്യ വാങ്ങുന്ന ക്രൂഡ് ഓയിലിന്റെ വില ബാരലിന് 100 ഡോളറാണ്. ഇന്ധന വില ഉയരുന്ന സാഹചര്യത്തി ല്‍ രാജ്യത്തുണ്ടായ പ്രതിസന്ധി മറികട ക്കാന്‍ എണ്ണയുടെ എക്സൈസ് തീരുവ കുറക്കുന്ന കാര്യം കേന്ദ്ര സര്‍ക്കാറാന്റെ പരിഗണനയിലാണ്. അഞ്ച് സംസ്ഥാനങ്ങളിലെ നിയമ സഭ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിലാണ് നികുതി കുറച്ച് സര്‍ക്കാര്‍ എണ്ണവില കുറച്ചത്. യുപിയിലെ ഏഴാം ഘട്ടവോട്ടെടുപ്പോടെ വോട്ടെടുപ്പ് ഇന്ന് പൂര്‍ത്തിയാകും. ഇതോടെ ഇന്ധനവില വീണ്ടും കമ്പനികള്‍ കൂട്ടുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

പെട്രോളിനും ഡീസലിനും
ലിറ്ററിന് 12 രൂപയെങ്കിലും കൂടും

പെട്രോള്‍, ഡീസല്‍ വില നിര്‍ണയം മരവിപ്പിച്ച നവംബറില്‍ ശരാശരി 81.50 രൂപയായിരുന്നു അ സംസ്‌കൃത എണ്ണയുടെ വില. നാലു മാസമായി മരവിപ്പിച്ചു നിര്‍ത്തിയിരിക്കു ന്ന ഇന്ധന വില പു നര്‍നിര്‍ണയം ഈ ആഴ്ച പുനരാരംഭിക്കുമ്പോള്‍ പെട്രോളിനും ഡീസലിനും ലിറ്ററിന് പന്ത്രണ്ടു രൂപയെങ്കിലും കൂടുമെന്നാണ് റിപ്പോര്‍ട്ട്. എണ്ണ കമ്പ നികള്‍ക്കു നഷ്ടം ഒഴിവാക്കാന്‍ ഈ നിര ക്കില്‍ വര്‍ധന വേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.