ദുബായ്: അന്തരിച്ച കുവൈറ്റ് അമീറിനോടുള്ള ആദരസൂചകമായി ദുബായിലെ അല്‍ മന്‍ഖൂല്‍ സ്ട്രീറ്റ് ‘ഷെയ്ഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സബാഹ് സ്ട്രീറ്റ്’ എന്ന് പുനര്‍നാമകരണം ചെയ്തു. ദുബായ് ഭരണാധികാരി ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കി.
മേഖലയിലെ വികസനത്തിനും, ഐക്യത്തിനുമായി ഷെയ്ഖ് സബാഹ് നേതൃത്വം നല്‍കിയ പ്രവര്‍ത്തങ്ങളോടും, അദ്ദേഹം എന്നും ഉയര്‍ത്തിപ്പിടിച്ച മനുഷ്യസ്‌നേഹത്തിന്റെ ആശയങ്ങളോടുമുള്ള ആദര സൂചകമായാണ് ഈ നടപടി. കുവൈറ്റിന്റെ അറുപതാമത് ദേശീയ ദിനത്തിന്റെ വേളയിലാണ് തീരുമാനം
ബര്‍ ദുബായിലെ പ്രധാന വീഥികളിലൊന്നാണ് ഷെയ്ഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സബാഹ് സ്ട്രീറ്റ്. അല്‍ സീഫ് മുതല്‍ രണ്ടാം ഡിസംബര്‍ സ്ട്രീറ്റ് വരെ നാല് കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഈ പാത ദുബായിലെ വിവിധ സാംസ്‌കാരിക, ചരിത്ര, ടൂറിസ്റ്റ് ഇടങ്ങളിലൂടെയുമാണ് കടന്ന് പോകുന്നത്. അല്‍ മന്‍ഖൂല്‍ സ്ട്രീറ്റിനെ ഷെയ്ഖ് സബാഹ് സ്ട്രീറ്റ് എന്ന് പുനര്‍നാമകരണം ചെയ്യുന്നതിന്റെ ഭാഗമായി, ഇവിടെ സ്ഥിതിചെയ്തിരുന്ന 55 ദിശാസൂചികകള്‍ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി മാറ്റി സ്ഥാപിച്ചു.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.