ദുബായ്: എക്സ്പോ വേദിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഈ വര്‍ഷം അവസാനത്തോടെ പൂര്‍ത്തിയാകുമെന്ന് സംഘാടകര്‍ അറിയിച്ചു. ഏതാനും രാജ്യങ്ങളുടെ പവലിയന്‍ നിര്‍മ്മാണം അന്തിമഘട്ടത്തിലാണെന്നും നിര്‍മ്മാണം വൈകാന്‍ കാരണം കൊവിഡ് സാഹചര്യങ്ങളാണെന്നും സംഘാടകര്‍ അറിയിച്ചു. 2021 ഒക്ടോബര്‍ 1 മുതല്‍ 2022 മാര്‍ച്ച് 31 വരെയാണ് എക്‌സ്‌പോ.
ഈ വര്‍ഷം ഒക്ടോബര്‍ 20 മുതല്‍ അടുത്തവര്‍ഷം ഏപ്രില്‍ 10 വരെ നടത്താനിരുന്ന മേള കോവിഡ് വ്യാപനത്തെ തുടര്‍ന്നാണ് മാറ്റിവച്ചത്. ദുബായ് സൗത്തില്‍ അല്‍ മക്തൂം രാജ്യാന്തര വിമാനത്താവളത്തിന് സമീപം 4.38 ചതുരശ്ര കിലോമീറ്ററിലാണ് എക്‌സ്‌പോ വേദി ഒരുങ്ങുന്നത്. മധ്യപൂര്‍വദേശവും ഉത്തരാഫ്രിക്കയും ഉള്‍പ്പെടുന്ന മെന മേഖലയില്‍ ആദ്യമായി അരങ്ങേറുന്ന എക്‌സ്‌പോയില്‍ ഇന്ത്യയടക്കം 192 രാജ്യങ്ങളാണ് പങ്കെടുക്കുന്നത്.
കൊവിഡ് പശ്ചാത്തലത്തില്‍ എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതെന്ന് എക്‌സ്‌പോ 2020 ദുബായ് ചീഫ് ഡവലപ്മെന്‍റ് ആന്‍ഡ് ഡെലിവറി ഓഫിസര്‍ അഹമ്മദ് അല്‍ ഖതീബ് പറഞ്ഞു.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.