Kerala

വാക്‌സിന്‍ വിതരണത്തിന് കേരളം സുസജ്ജം; ഡ്രൈ റണ്‍ നടപടി ക്രമങ്ങള്‍ വിലയിരുത്തി ആരോഗ്യമന്ത്രി

 

തിരുവനന്തപുരം: കോവിഡ് വാക്‌സിന്‍ വിതരണവുമായി ബന്ധപ്പെട്ട് കേരളത്തില്‍ നാല് ജില്ലകളില്‍ ഡ്രൈറണ്‍ ആരംഭിച്ചു. തിരുവനന്തപുരം, ഇടുക്കി, വയനാട്, പാലക്കാട് ജില്ലകളിലാണ് ഡ്രൈ റണ്‍. സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചറും ഡ്രൈ റണ്ണിന്റെ ഭാഗമായി. തിരുവനന്തപുരം പേരൂര്‍ക്കട ജില്ലാ മാതൃക ആശുപത്രിയില്‍ എത്തിയാണ് ശൈലജ ടീച്ചര്‍ ഡ്രൈറണ്‍ നടപടി ക്രമങ്ങള്‍ വിലയിരുത്തിയത്.

കോവിഡ് വാക്‌സിന്‍ താരതമ്യേന സുരക്ഷിതമാണെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. വാക്‌സിന്റെ ട്രയല്‍ റണ്‍ നടത്തിയപ്പോള്‍ യാതൊരു വിധ പാര്‍ശ്വഫലങ്ങളോ ബുദ്ധിമുട്ടുകളോ ഉണ്ടായില്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തലെന്നും അതുകൊണ്ടുതന്നെ വാക്‌സിന്‍ എടുക്കുന്നതില്‍ ആര്‍ക്കും ആശങ്ക ഉണ്ടാവെണ്ടതില്ലെന്നും മന്ത്രി പറഞ്ഞു.

വാക്‌സിന്റെ ചിട്ടയായ വിതരണത്തിന് കേരളം സജ്ജമാണ്. കേന്ദ്ര സര്‍ക്കാരിന്റെയും ഐസിഎംആറിന്റെയും മാര്‍ഗ നിര്‍ദേശങ്ങള്‍ അനുസരിച്ചുള്ള മുന്‍ഗണനാ പട്ടികയില്‍ വരുന്നവര്‍ക്കാണ് കുത്തിവെപ്പ് ആദ്യം നടത്തുക. ശേഷം വാക്‌സിന്‍ ലഭ്യമാകുന്നതിനനുസരിച്ച് എല്ലാവരിലും എത്തിക്കുമെന്നും മന്ത്രി വ്യക്തമാക്കി. വാക്‌സിന്‍ ലഭ്യമാകുമ്പോള്‍ അത് ഒരു സ്ഥലത്തുനിന്ന് മാറ്റൊരിടത്തേത്ത് കൊണ്ടുപോകുന്നതിനും വാക്‌സിന്‍ സൂക്ഷിക്കുന്നതിനുമുള്ള ക്രമീകരണങ്ങള്‍ സജ്ജമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.