ഡോ.ജയചന്ദ്രന്‍
ആയുര്‍വ്വേദ ആചാര്യന്‍
ഗുജ.ഗവര്‍ണ്ണറുടെ പാനല്‍ ചികിത്സകന്‍.
ഒന്‍ജിസി അഹമ്മദാബാദ്
കോവിഡ് ഭീതിയുടെ കാവല്‍ക്കാരനല്ല. വ്യാപനത്തിന്റെ വാഹകനാണ്. കോവിഡ് ഭീതിയുള്ള രോഗമാണെന്ന് ധരിച്ച് വിശ്വസിച്ച് ഭയാനകമായ അന്തരീക്ഷം നിര്‍മ്മിച്ചത് നമ്മളാണ്.കോവിഡ് നിയന്ത്രണ രഹിതമായി വ്യാപിക്കുതിനുള്ള അവസരവും, സാഹചര്യവും നല്കിയത് നമ്മളാണ്.
ഭീതിതമല്ലാത്ത ഒന്നിനെ ഭീതിയുടെ ചട്ടക്കൂടണിയിച്ചിരുത്തി. ഇനി സ്വയം ആ ചട്ടക്കൂട്ടില്‍ നിന്ന് പറത്തുകൊണ്ടു വരുവാന്‍ നമുക്കേ സാധിക്കൂ. ശ്രദ്ധവേണ്ടിടത്ത് ഭയം കൂട്ടിച്ചേര്‍ത്ത് ഭയത്തിനേയും ഉണ്ടാക്കുന്ന ശാരീരിക,മാനസിക വിഭ്രാന്തിയില്‍ നിന്ന് നമുക്ക് പുറത്തു കടക്കണം.
അതിനുള്ള മര്‍ഗ്ഗം സ്വീകരിയ്ക്കുകയാണു വേണ്ടത്.അതിലേക്ക് ഒരെത്തി നോട്ടം..
2.മാസ്‌ക്ക് ജീവിതചര്യയുടെ ഭാഗമാക്കുക. പേനപോലെ,മൊബൈല്‍ പോലെ, പേഴ്‌സുപോലെ…പക്ഷേ അതിന്റെ സ്ഥാനം എവിടെയെന്ന് ഉറപ്പു വരുത്തുക.
3.പുറത്തിറങ്ങി വീട്ടിലെത്തുമ്പോഴും, വീട്ടില്‍ നിന്ന് പറത്തിറങ്ങുമ്പോഴും സോപ്പ് ഉപയോഗിച്ച് കൈകഴുകുക.
ശ്രദ്ധപൂര്‍വ്വം. ശങ്കാപൂര്‍വ്വമല്ല
ശങ്ക എന്നത് സംശയവും, ശ്രദ്ധ എന്നത് ഉറപ്പുമാണ്. നിങ്ങള്‍ വസ്ത്രം ധരിച്ചിരിയ്ക്കുന്നു.ചെരുപ്പു ധരിച്ചിരിയ്ക്കുന്നു എന്നത് ഉറപ്പാണ്.അതുപോലെ ഉറപ്പ് വരുത്തുക. ഉറപ്പു വരുത്താത്തവര്‍ ശങ്കാലുക്കളാണ്. ശങ്ക കൂടുമ്പോഴാണ് ആവശ്യത്തിനും, അനാവശ്യത്തിനും കൈകഴുകുവാന്‍ തുടങ്ങുന്നതും, സ്വച്ഛതാ പിശാച് പിടിച്ചു എന്നു പറഞ്ഞ് ജനം പരിഹസിക്കുന്നതും.
4.ശ്രദ്ധകൂടുമ്പോള്‍, അശ്രദ്ധാലുക്കളുടെ പരിഹാസം കൂടും ആ പരിഹാസത്തെ ജീവന്റെ വിലയുമായി താരതമ്യം ചെയ്തു വിലയിരുത്തുക.ശങ്കയോടെ കാര്യങ്ങള്‍ ചെയ്യുന്നവര്‍ പരിഹസിക്കപ്പെടുമ്പോള്‍ തിരുത്തപ്പെടണം.
5.ഏതെങ്കിലും കാരണ വശാല്‍ അണുബാധയുണ്ടായാല്‍ ഭയപ്പെടരുത്. നിങ്ങളെ ബാധിച്ചിരിക്കുന്നത് അപകടകാരിയല്ല, ശ്രദ്ധ വേണ്ട വൈറസാണ്. ഉടനെ വിദഗ്ധരുമായി കാര്യങ്ങള്‍ അറിയുക.കോവിഡിനെക്കുറിച്ച് സംസാരിക്കുന്നവരും, എഴുതുന്നവരും ആ രംഗത്തെ പ്രഗത്ഭരാകണമെന്നില്ല.അതിനാല്‍ ആരോഗ്യ വിഷയങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരുടെ സഹായം തേടുക. ചികിത്സകനെ തന്നെ വിവരങ്ങള്‍ക്കായി വിളിക്കണം. ഡോക്ടര്‍, മരുന്ന്, ശുശ്രൂഷകന്‍,രോഗി ഇതിനെ പാദചതുഷ്ടയം ചികിത്സയുടെ ഭാഗങ്ങളെന്നു പറയുന്നു. ഓരോരുത്തരുടേയും ജോലി അനുസരിച്ച് സഹായം തേടണം.അതിനേയും ശ്രദ്ധ എന്നു പറയും.
6.ഏതു ലക്ഷണങ്ങളാണ് തന്നെ ബാധിച്ചിരിക്കുന്നത് എന്നതിനെക്കുറിച്ച് സാമാന്യ പരിജ്ഞാനം വേണം.
സാമാന്യമായത്, അവഗാഹത്തോടു കൂടിയതല്ല. ക്ഷീണം, ചെറിയ പനി, ശരീരത്തിനു ചൂടു തോന്നുകയും ക്ലിനികല്‍ തെര്‍മോമീറ്റര്‍ പനി രേഖപ്പെടുത്താത്ത അവസ്ഥ, സാധാരണ തോതിലെ നീരു വീഴ്ച്ച, മൂക്കലിപ്പ് ഇവയെ mild symptoms എന്നു പറയും. ഈ അവസ്ഥയില്‍ വീട്ടില്‍ പൂര്‍ണ്ണമായി വിശ്രമിക്കുക. ഡോക്ടറുടെ ഉപദേശം തേടുക.അദ്ദേഹത്തിന്റെ അഭിപ്രായമില്ലാതെ മരുന്ന് കഴിക്കാതിരിക്കുക, തിളപ്പിച്ചാറിയ വെള്ളം കുടിയ്ക്കുക. ആവികൊള്ളുക, എണ്ണ, കൊഴുപ്പ്, വറവുചേര്‍ന്ന ആഹാരം കഴിയ്ക്കാതിരിയ്ക്കുക.
അടുത്തത് moderate symptosm
പനി 100 ഡിഗ്രി കൂടുതല്‍, ചുമ, കഫം, നെഞ്ചു വേദന, വയറിളക്കം, അസഹ്യമായ തൊണ്ട വേദന അനുഭവപ്പെട്ടാല്‍ ഉടനെ ഡോക്ടറെ അറിയിച്ച് എന്തു ചെയ്യണമെന്ന് ഉറപ്പു വരുത്തുക. പരിശോധനകളിലൂടെ മാത്രമേ എന്തു ചെയ്യണമെന്ന് ഉറപ്പു വരുത്തുവാന്‍ കഴിയൂ. ഈ സമയം മറ്റുള്ള കുടുംബാഗങ്ങളില്‍ നിന്നു മാറി ഹോം ക്വാറന്റൈന്‍ നടപ്പാക്കണം.രോഗം ഉണ്ടെങ്കിലും,ഇല്ലെങ്കിലും ഇതു സുരക്ഷാ പൂര്‍വ്വമായ നടപടിയാണ്.
അതു പാലിച്ചേ മതിയാകൂ.ഈ സമയം പ്രതിരോധ മരുന്നുകള്‍ വൈദ്യ നിര്‍ദ്ദേശ പ്രകാരം ഉപയോഗിക്കണം. പ്രതിരോധ മരുന്ന് പൊതുവായതല്ല, വ്യക്തിയുടെ ശാരീരിക അവസ്ഥ നോക്കിയുള്ളതാണ്.
ശ്രദ്ധ വേണം
ചുമ, ശ്വാസ തടസ്സം, കഫത്തില്‍ രക്താംശം, വെള്ളം പോലെ/ അരി കഴുകിയ വെള്ളം പോലെ വയറിളക്കം, രക്തത്തിന്റെ അംശം. താമസിക്കരുത് രോഗിയെ ആശുപത്രിയിലെത്തിക്കണം. Pulse oximeter ഉപയോഗിച്ചു ലഭിക്കുന്ന വിവരം normal value നോക്കി തീരുമാനമെടുക്കരുത്. panic ആകരുത്. നിങ്ങളറിഞ്ഞ normal value ഏതോ data information ആണ്. അതുമാറാം.
pulse oximeter value വിദഗ്ധരുമായി സംസാരിച്ച് തീരിമാനമെടുക്കുക. pulse oximeterന്റെ ആവശ്യം ഡോക്ടര്‍ക്ക് നിങ്ങളുടെ അടുത്തു വന്ന് reading നോക്കുവാനുള്ള സാഹചര്യം ഇല്ല. അത് നിങ്ങള്‍ ഒരുക്കി കൊടുക്കുന്നു. തീരുമാനമെടുക്കേണ്ടത് ചികിത്സകനാണ്.
ഭയത്തിലെത്തുന്നത് സ്വയം തീരുമാനമെടുക്കുന്നതു കൊണ്ടാണ്. നിങ്ങള്‍ ഓരോരുത്തരും ചികിത്സാ സഹായി ആകുക. ചികിത്സകനാകരുത്.
7.അനുഭവപ്പെടുന്ന പ്രശ്‌നങ്ങള്‍ രേഖപ്പെടുത്തി വയ്ക്കുക അതിനുശേഷം ഡോക്ടറുമായി സംസാരിക്കുക. നേരിട്ട് സംസാരിച്ചതുകൊണ്ട് കാര്യമില്ല. വിവരങ്ങള്‍ ക്രമപ്രകാരം പറഞ്ഞ് കൊണ്ട് സംസാരിക്കുക.
8.എന്നും എപ്പോഴും സ്വതന്ത്രമായി, അതുപോലെ കാര്യമാത്ര പ്രസക്തമായി സംസാരിക്കുന്ന ചികിത്സകനെ ഇത്തരം ഘട്ടത്തില്‍ നിങ്ങളുടെ ബന്ധങ്ങളുടെ ഭാഗമാക്കി വയ്ക്കുക.അതു വൈദ്യ സംഭവവുമായി സംസാരിയ്ക്കുവാന്‍ കഴിയുന്ന അടുപ്പം ബഹുമാനപൂര്‍വ്വം ഉണ്ടാക്കുക. വിഷയഗ്രാഹ്യമുള്ളവരുമായി സംസാരിക്കുക.
9.ആശുപത്രിയില്‍ പ്രവേശിപ്പിച്ചാല്‍ അവിടെ എന്തു നടക്കുന്നു, ഏതു മരുന്നാണ് ഉപയോഗിക്കുന്നത് പരിശോധനകളെന്ത് എന്നിവ അറിഞ്ഞ് തനിക്കുറപ്പുള്ള ചികിത്സകനുമായി പങ്കുവച്ച് നിര്‍ദ്ദേശങ്ങള്‍ സ്വീകരിയ്ക്കുക.
10.ആരോഗ്യ സേതു ആപ്പ് യാത്ര ചെയ്യുമ്പോഴൊക്കെ ഓണ്‍ ചെയ്തു വയ്ക്കുക. കാരണം രോഗഗ്രസ്തനായ ഒരു വ്യക്തി നിങ്ങളുടെ അടുത്ത് സമ്പര്‍ക്കത്തില്‍ വന്നാല്‍ ഉടനെ നിങ്ങളുടെ caption ചുവന്ന അടയാളത്തിലാകും. ഇത് വളരെ ഉപയോഗംചെയ്യും.ആരോഗ്യ സേതു ഭയക്കേണ്ടുന്നതോ, വിഷയ ചോര്‍ച്ച വരുത്തുന്നതായോ ഉള്ള നേരിട്ട തെളിവൊന്നും ലഭ്യമായിട്ടില്ല. പകരം ഗുണം മാത്രമേ ചെയ്യൂ.
11. ചികിത്സാ നിര്‍ദ്ദേശം ഡോക്ടറുടെ പക്കല്‍ നിന്നും സ്വീകരിക്കുക. അതാതു രംഗത്തല്ലാത്തവരുമായി ബന്ധപ്പട്ടവരുടെ നിര്‍ദ്ദേശം ചികിത്സയില്‍ സ്വീകരിക്കരുത്. Magic remedy rule act അനുസരിച്ച് വലിയ ശിക്ഷാര്‍ഹമായ കാര്യമാണ്.
12. മാസ്‌കിനെക്കുറിച്ച്, സാനിറ്റൈസറിനെക്കുറിച്ച് എന്ത് അഭിപ്രായം വന്നാലും,ഗവണ്മെന്റ്, WHO,CDS,CSIR,ICMR ഇവരുടേതല്ലാത്ത, ഡോക്ടര്‍മാരുടേതല്ലാത്ത അഭിപ്രായങ്ങള്‍ സ്വീകരിക്കരുത്. ഒരു കാര്യം ആരോഗ്യപരമായി വാര്‍ത്ത വന്നാല്‍ ഡോക്ടര്‍മാര്‍ക്കത് മുറമലേറ ആയി വരും അത് authenticക്കായി തീരും.
14.ഏതവസ്ഥയിലും യാതൊരു മരുന്നും സ്വയം ചികിത്സകനായി മാറാതെ ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം സ്വീകരിയ്ക്കുക. കാരണം post covid19 complication report ചെയ്യുവാന്‍ തുടങ്ങി. blood vessel diseases, metabolic diseases എന്നിവ രോഗം മാറിയവരില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.ശ്രദ്ധ വേണം.ഭയം വേണ്ട.
15.യാതൊരു കുഴപ്പമില്ലാത്ത വ്യക്തിക്ക് പെട്ടന്ന് ശ്വാസസതടസ്സം വന്നാല്‍ അത് panic ആണ്. കുറച്ചു ദൂരം നടക്കുക,നിവര്‍ന്നിരുന്ന് ശ്വാസം സംഭരിച്ച് വിടുക, തിളപ്പിച്ചാറിയ വെള്ളം കുടിയ്ക്കുക. ധാന്വന്തരം ഗുളിക 15മിനിറ്റ് നേരംക്കൊണ്ട് ചവച്ചരച്ച് തിന്നുക. 30 മിനിറ്റു നേരം വരെ ഹെവി ഫുഡ് കഴിക്കാതിരിയ്ക്കുക.
16.മരുന്നു കുറിയ്ക്കുന്നതല്ല ചികിത്സകന്റെ പ്രഥമ ജോലി,രോഗിയെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കുക അതും ആ വ്യക്തിക്കു പറ്റുന്ന ഭാഷയില്‍.
17.നമുക്ക് ചുറ്റും ഗംഭീരമായ അതിവിനാശകാരിയായ നിരവധി രോഗങ്ങളുണ്ട്. അതിനടുത്ത് പ്രവേശിക്കാന്‍, ടിക്കറ്റെടുക്കാന്‍ നില്ക്കുന്ന സാധാ രോഗ വികടനാണ് കോവിഡ്.
18.വാക്‌സിന്‍ പരിശോധന തുടങ്ങി കൊവിഡിനു രക്ഷയില്ല എന്ന് വിചാരിക്കരുത്. പലഘട്ടങ്ങളും തരണം ചെയ്യണം.അതുവരെ ശ്രദ്ധ വേണം, ഭയം വേണ്ട..കോവിഡിന്റെ വായില്‍ കയ്യിട്ടു വാരി,അതിനു ശേഷം അയ്യോ കൊവിഡ് പിടിച്ചേ എന്നു പറയുന്നതില്‍ കാര്യമില്ല.
19. കോവിഡ്-19 രോഗത്തേക്കാളും ഇന്നൊരു അവസ്ഥയായി തീര്‍ന്നു.അതിനു എല്ലാവര്‍ക്കും പങ്കുണ്ട്. കേള്‍ക്കുക, സ്വയം വിലയിരുത്തുക, വിദഗ്ധരുടെ നിര്‍ദ്ദേശപ്രകാരം തീരുമാനമെടുക്കുക.
20.കോവിഡാനന്തരം അതൊരു കൊവിഡ് പേരും,പ്രസ്ഥാനവും, മതവും ആയിമാറും കാരണം അത്രയ്ക്ക് അവശ്യഅനാവശ്യ പ്രസക്തി അതുമായി ബന്ധമില്ലാത്തവര്‍ അതിനു കൊടുക്കുകയും ചെയ്തു കഴിഞ്ഞു. കോവിഡ് സൗരയൂഥത്തിലെ പുതിയ ഗ്രഹമോ,ഉപഗ്രഹമോ ആകാതിരുന്നാല്‍ മതി….
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.