World

ചൈനയില്‍ വീണ്ടും കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു

ബെയ്ജിങ്‌: ചൈനയില്‍ വീണ്ടും കോവിഡ് കേസുകള്‍ ഉയരുന്നു. 61 പുതിയ കേസുകളാണ് തിങ്കളാഴ്ച റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഏപ്രില്‍ മാസത്തിനു ശേഷം രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന പ്രതിദിന കണക്കുകളിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. പുതുതായി രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നതിനാല്‍ രോഗ ബാധിത മേഖലകളില്‍ സര്‍ക്കാര്‍ പരിശോധന ശക്തമാക്കിയിട്ടുണ്ട്. ചൈനയിലെ വുഹാനില്‍ ഉത്ഭവിച്ച കൊറോണ വൈറസ് ലോകമെമ്പാടും ഇപ്പോഴും പ്രതിസന്ധിസൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്.

പുതിയ കോവിഡ് കേസുകളില്‍ 57 എണ്ണവും ഷിന്‍ജിയാങ് മേഖലയിലാണ് റിപ്പോര്‍ട്ട് ചെയ്തതെന്ന് നാഷണല്‍ ഹെല്‍ത്ത് കമ്മീഷന്‍ അറിയിച്ചു. സമ്പര്‍ക്കത്തിലൂടെയാണ് മിക്കവര്‍ക്കും രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. പ്രാദേശിക തലസ്ഥാനമായ ഉറുംഖിയില്‍ ജൂലൈ പകുതിയോടെ പെട്ടെന്ന് വൈറസ് വ്യാപനം ഉണ്ടാവുകയും ചെയ്തിരുന്നു. വടക്കു കിഴക്കന്‍ പ്രവശ്യയായ ലിയോണിംഗില്‍ പതിനാല് ആഭ്യന്തര കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. നഗര പ്രദേശമായ ഡാലിയനില്‍ കഴിഞ്ഞയാഴ്ച പുതിയ കോവിഡ് ക്ലസ്റ്റര്‍ രൂപപ്പെടുകയും ചെയ്തു. 3.5 ദശലക്ഷം ആളുകള്‍ ഉളള നഗരത്തില്‍ 2.3 ദശലക്ഷം ആളുകളില്‍ ഇതുവരെ കോവിഡ് ടെസ്റ്റ് നടത്തിയതായി അധികൃതര്‍ വ്യക്തമാക്കി.

രാജ്യത്ത് വീണ്ടും രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നതിനാല്‍ വീണ്ടും മഹാമാരി പടര്‍ന്നു പിടിക്കുമോ എന്ന ആശങ്കയിലാണ് ചൈനീസ് ആരോഗ്യ മേഖല. ഏപ്രില്‍ 14 ന് ചൈനയില്‍ 89 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതിനുശേഷം ഇന്നാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ജൂണ്‍ മാസത്തില്‍ രണ്ട് ദിവസങ്ങളിലായി തലസ്ഥാനമായ ബെയ്ജിങ്ങില്‍ 11 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇത്തരത്തില്‍ രാജ്യത്തെ പല ഭാഗങ്ങളില്‍ രോഗലക്ഷണങ്ങളൊന്നും ഇല്ലാതെയാണ് പെട്ടെന്ന് പലര്‍ക്കും രോഗം സ്ഥിരീകരിക്കുന്നത്. ഈ സാഹചര്യം ആരോഗ്യ മേഖലയെ വന്‍ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്‌.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 week ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

2 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

7 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

7 months ago

This website uses cookies.